Tuesday 13 March 2012

അവള്‍
ശൈത്യ കാലത്തെ തണുപ്പുള്ള ആ പ്രഭാതത്തില്‍ ഞാന്‍ കുറച്ചു നേരത്തെ എഴുന്നേറ്റു ..
പ്രഭാതത്തിന്റെ സുന്ദരമായ മുഖം അന്നെനിക്ക് കാണാന്‍ കഴിഞ്ഞു .
കൂട്ടില്‍ നിന്നും പുറത്തേക്കു പറക്കുന്ന പറവകളും ചിലബിയടിക്കുന്ന കാറ്റിന്റെ മണവും,
ഇരുട്ടിനെ മറച്ചു സൂര്യന്‍ പ്രകശം ചൊരിഞ്ഞു വരുന്ന കാഴ്ചയും ഞാന്‍ ആസ്വദിച്ചു ..
രാവിലെ നടത്തം പതിവില്ലാത്ത ഞാന്‍ അന്ന് ഇറങ്ങി നടന്നു .
എന്താണ് എന്നെ നടക്കാന്‍ പ്രേരിപ്പിച്ചത് എന്നനിക്കറിയില്ല .
എല്ലാം ഒരു നിമിത്തമായിരിക്കാം .
കാരണം യധ്രിശ്ചികമായി ഞാന്‍ അന്നവളെ കണ്ടു . ..
സൌന്ദര്യത്തിന്റെ പര്യായം ആയിരുന്നു അവള്‍ ..
പൂച്ചകളുടെത് പോലുള്ള കണ്ണുകള്‍ , മെലിഞ്ഞ ശരീരം, ആരെയും ആകര്‍ഷിക്കുന്ന ചുണ്ടുകള്‍ ,
സൂര്യനെ പിന്നില്‍ നിര്‍ത്തുന്ന പുഞ്ചിരി ..
പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വന്ന ഞാന്‍ ആ കാര്യം പോലും മറന്നു അവളെ നോക്കി നിന്നു ..
പ്രക്രതിയുടെ ഒരു പ്രകോപനവും ഇല്ലാതെ ഞാന്‍ പിറ്റേ ദിവസവും എണീറ്റ്‌ നടന്നു ..
കാരണം അവള്‍ അത്രയേറെ മനസ്സിനെ ആകര്‍ഷിച്ചിരിക്കുന്നു .
പ്രതീക്ഷിച്ച പോലെ ഞാന്‍ അന്നും അവളെ കണ്ടു ..
പ്രഭാത സവാരി ഞാന്‍ നിത്യ സംഭവമാക്കി മാറ്റി .ദിവസങ്ങള്‍ കടന്നു പോയി ..
പറയാന്‍ സാധിക്കാത്ത ഒരു വികാരം എന്റെ ഉള്ളില്‍ വര്‍ധിച്ചു കൊണ്ടിരുന്നു .
എനിക്ക് ആ കുട്ടിയോട് എന്തൊക്കെയോ പറയണം എന്ന് തോന്നി ..
ഇ വികാരത്തെയാണ് പ്രണയം അല്ലെങ്ങില്‍ പ്രേമം എന്നൊക്കെ പറയുക എന്ന് എന്റെ മനസ്സു പറഞ്ഞു ...
മനസിലാക്ക്കാന്‍ പറ്റാത്ത വികാരത്തെ ഒഴിവാക്കി മനസ്സില്‍ പ്രണയം എന്ന വികാരവുമായി ഞാന്‍ എ കുട്ടിയെ കണ്ടു ..
പതിവില്‍ നിന്നും വിപരീതമായി ഞാനൊന്നു ചിരിച്ചു ..
ആജാനുബാഹു ആയ എന്റെ ചുണ്ടില്‍ നിന്നും വന്ന ആ ചിരി ഗൌനിക്കാതെ അവള്‍ പെട്ടെന്ന് നടന്നു നീങ്ങി .
അതിനു ശേഷമുള്ള രണ്ടു ദിവസങ്ങളില്‍ അവളുടെ പൊടി പോലും കണ്ടില്ല .

"വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം" അന്ന് ഇറങ്ങാത്തത് കൊണ്ട് -
ഓര്‍മകളെ കൈ വള ചാര്‍ത്തി എന്ന പാട്ട് പാടി ഞാന്‍ അഡ്ജസ്റ്റ് ചെയ്തു ..
വലിയ ശരീരം വെച്ച് ചെറിയ ശരീരമുള്ള അവളോട്‌ പ്രണയ അഭ്യര്‍ഥന നടത്താന്‍ എന്തോ ഒരു ഇത് എനിക്ക് തന്നെ -
തോന്നിയത് കൊണ്ട്ഞാന്‍ വേറൊരു വഴി തിരഞ്ഞെടുത്തു .
പുസ്തക സഞ്ചിയുമായി സ്കൂളിലേക്ക് നടന്നു പോകുന്ന അവളുടെ ചിത്രം വരച്ചു അവളുടെ സഹപാഠിയെ ഏല്‍പ്പിച്ചു ..
ചിത്രത്തിന്റെ സ്വാധീനം കൊണ്ടാണോ എന്നനിക്കറിയില്ല പിറ്റേന്ന് ഒരു അത്ഭുതം സംഭവിച്ചു .
രണ്ടു ദിവസം കാണാതെ ഇരുന്ന അവള്‍ എന്റെ എതിര്‍വശത്ത് കൂടെ വന്നു എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോട്‌ കൂടെ നടന്നു പോയി.
എന്റെ മനസ്സ് നിറഞ്ഞു.
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നിയ ഞാന്‍ . എക്സസൈസ്‌ എടുക്കുകയാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കും വിധം റോഡില്‍ വെച്ച് തന്നെ അത് ചെയ്തു ....
ഓര്‍മകളെ കൈ വള ചാര്‍ത്തി എന്ന പാട്ട് ഒഴിവാക്കി ഹം കോ സിര്‍ഫ്‌ തുംസെ പ്യാര്‍ ഹായ് എന്ന പാട്ടും പാടി ഞാന്‍ വീട്ടിലെത്തി ..
ഉമ്മയ്ക്ക് ഒരു കട്ടന്‍ ചായക്ക് ഓര്‍ഡര്‍ കൊടുത്തു കൊണ്ട് നാളെ അവളെ കണ്ടാല്‍ എന്തൊക്കെ ചെയ്യണം എന്ത് പായണം എന്ന ആലോചനയില്‍ മുഴുകി ഞാന്‍ അങ്ങിനെ ഇരുന്നു ...
പെട്ടെന്നാണ് അത് സംഭവിച്ചത് ..
ബാങ്ക് കൊടുത്തിട്ട് കുറെ നേരായി എണീക്ക് ബലാലെ ..
ഉമ്മ ഉറകത്തില്‍ നിന്നും വിളിച്ചു ഉണര്‍ത്തി ..
ശോ ! സ്വപ്നത്തില്‍ എങ്കിലും ഒന്ന് പ്രേമിക്കാന്‍ ഒരു ചാന്‍സ് ഒത്തു വന്നതായിരുന്നു ..
ഉമ്മ അത് കുളമാക്കി ..
ഏതായാലും അതിനു ശേഷം ഞാന്‍ എന്നും രാവിലെ എണീറ്റ്‌ നടക്കാന്‍ തുടങി ..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ..
ഷാനു ....

9 comments:

 1. നോവിന്റെ വഴികളിലുടെ നടക്കുമ്പോള്‍ പ്രണയം എന്നതൊരു അലിവായി തോന്നുകിലും ഇത് കെട്ടി ഞാന് ചത്ത്‌ ഉയര്‍ത്തു എഴുനേല്‍ക്കുന്ന വിവാഹ ബന്ധങ്ങളില്‍ പട്ടു പോവാതെ നില്ക്കുന്നവ എത്ര പ്രണയ പോശ്പങ്ങള്‍ ഉണ്ട് കഥയുടെ സ്ട്യിലെ എനിക്ക് ഇഷ്ടമായി ഇനിയും എഴുത്ത് തുടരട്ടെ ആശംസകള്‍

  ReplyDelete
 2. വളരെ സുന്ദരമായി, യഥാർത്ഥത്തിൽ സംഭവിക്കുന്ന ഭാവാത്മകതയോടെ അവതരിപ്പിച്ചു, ശ്രീ.ഷാനു. നല്ലനല്ല ആശയങ്ങളുൾപ്പെടുത്തി ഇനിയും എഴുതുക, നല്ല ശൈലിയും വശമാണല്ലൊ. ഭാവുകങ്ങൾ.....

  ReplyDelete
 3. എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 4. Word verification നീക്കം ചെയ്യുന്നതായിരിക്കും നല്ലത്

  ReplyDelete
 5. മനസിലായില്ല സര്‍

  ReplyDelete