എനിക്കെന്റെ മാതാപിതാക്കള്‍ ചെറുതായിട്ടെങ്കിലും
ബാധ്യതയായിരിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയെങ്കില്‍
ആ ചിന്ത എത്ര മോശപ്പെട്ടതായിരുന്നെന്നും
ഞാന്‍ ചിന്തിച്ചതില്‍ വെച്ച് ഏറ്റവും ക്രൂരവും മോശപ്പെട്ടതുമായ
ചിന്തായായിരുന്നു അത് എന്നും മനസ്സിലാക്കാന്‍ ഞാന്‍ അവരുടെ പ്രായമെത്തുന്ന വരെ ജീവിച്ചു സ്വന്തം അനുഭവത്തില്‍ വരുന്ന വരെ കാത്തിരിക്കേണ്ട ആവിശ്യമില്ല

ഞാനിന്നു നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് നടക്കുന്ന
എന്റെ അഹിയാന്‍ മോനും ഐറ മോളും നാളെ എന്നെ
വീട്ടില്‍ നിന്നും ഇറക്കി വിടുന്ന വിഷ്വല്‍ ഒരു അര മിനിറ്റ്
മനസ്സിലേക്ക് കൊണ്ട് വന്നാ മതി ..
ഈ അര മിനിറ്റ് ന്നുള്ളത് ഒരു മിനിട്ടാക്കി കാണാനുള്ള
ശക്തി പോലും എന്റെ മനസ്സിനുണ്ടാകുമെന്നു തോന്നുന്നില്ല ..
ഇത്രയും സ്നേഹം ചങ്കില്‍ നിറച്ചു വെച്ച് തന്നെ ആയിരിക്കില്ലേ
എന്റെ മാതാപിതാക്കളും എന്നെ വളര്‍ത്തിയത്
നമ്മുടെ ഓരോ വളര്‍ച്ചയിലും അവര്‍ നമ്മളെക്കാളെറെ
സന്തോഷിച്ചു കാണില്ലേ ?
പുറമേ ആശ്വാസ വാക്ക് പറയുമെങ്കിലും നമ്മുടെ ചെറിയ സങ്കടങ്ങളില്‍ പോലും അവര് മനസ്സില്‍ പൊട്ടി കരഞ്ഞിട്ടുണ്ടാകില്ലേ ?

എന്നിട്ടും നമ്മളിന്നു എവിടെ എത്തി നില്‍ക്കുന്നു
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള
നിയമം കൊണ്ട് വരുന്ന തലത്തിലേക്ക് നമ്മള്‍ തരം താഴ്ന്നു ..

ഇനിയെന്തെങ്കിലും പ്രതീക്ഷകളോ മോഹങ്ങളോ ഇല്ലാതെ
വീടുകളിലോതുങ്ങി കൂടുന്ന അച്ഛനമ്മമാര്‍ വൈകീട്ട്
വീട്ടിലേക്കു കയറി വരുന്ന മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്
ശകാര വാക്കുകളായിരിക്കില്ല ..
ഒരു ചെറിയ പുഞ്ചിരിയോ , തലോടലോ
ഒരുമിച്ചിരുന്നുള്ള ഒരത്താഴമോ അല്ലെങ്കില്‍
നിങ്ങള്‍ എല്ലാ ഒഴിവു ദിനങ്ങളിലും മക്കള്മൊത്ത് പുറത്തേക്ക് പോകുമ്പോ ഏതെങ്കിലും ഒരു ദിവസമെങ്കിലും അവരുടെ കൈയ്യും ചേര്‍ത്ത് പിടിക്കുന്നതൊ ഒക്കെ ആയിരിക്കും

ആര്‍ക്കാണിതിനൊക്കെ സമയം അല്ലെ.. ?
കായികള് തോനെ വാരി കൂട്ടാനെകൊണ്ടുള്ള തെരക്കില്
എന്തരമ്മ എന്തരച്ചന്‍ .. എന്തര് സ്വന്തം ചോര ..
ഇനി അഥവാ കുറച്ചു സമയം ഉണ്ടെങ്കില്‍ അത് ഇതേ പോലെ ഫേസ്ബുക്കില് പോസ്റ്റിട്ടും തീരും

കുത്ത് വാക്കുകളെക്കാളും നല്ലത് വൃദ്ധ സദനങ്ങള്‍ തന്നെ ആണെന്ന്
പല മാതാപിതാക്കളും സ്വയം തീരുമാനമെടുക്കുന്നത് കൊണ്ടായിരിക്കണം നാട്ടിലിന്നും വൃദ്ധ സദനങ്ങളുടെ എണ്ണം പെരുകുകയല്ലാതെ കുറയാത്തത് ...

വേദനിപ്പിക്കരുത് മക്കളെ
അവരെ ചെറുതായിട്ട് പോലും നിങ്ങള് വേദനിപ്പിക്കരുത്
അത് നിങ്ങള്‍ക്കൊരിക്കലും ഗുണം ചെയ്യില്ല .. അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും

നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്തു കൊണ്ടേ ഇരിക്കുക ..
ഉപ്പാക്കും ഉമ്മാക്കും വരുമാനം ഉള്ളപ്പോ അവരുടെ
കൂടെ അടിച്ചു പൊളിച്ചു നടക്കുന്ന കാര്യമല്ല പറഞ്ഞത്
പിന്നെയോ ..
കണ്ണിന്റെയും കാതിന്റെയും ശക്തി കുറഞ്ഞ്
മസിലുകള്‍ ഉടഞ്ഞ് തൂങ്ങി വാര്‍ദ്ധക്യ ദശയിലേക്ക് കാലൂന്നി
ശാരീരകമായി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ അവര്‍ക്ക് പുണ്യം ചെയ്യുക
അവരുടെ മനസ്സിന് താങ്ങായി നില്‍ക്കുക ...
എന്റെ മകന്‍ അല്ലെങ്കില്‍ എന്റെ മകള്‍ താങ്ങായി എന്റെ അടുത്ത് തന്നെ ഉണ്ടല്ലോ എന്ന ചിന്ത മതി
എത്ര അനരോഗ്യമുണ്ടെങ്കിലും അവര്‍ക്ക് സുഖമായുറങ്ങാന്‍ ..

-- ഒക്ടോബര്‍ ഒന്ന് ലോക വയോജന ദിനം --
കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇങ്ങനെ ഒരു ദിനത്തിന്
ഒരു പ്രാധാന്യവും ഉണ്ടാകാത്ത വിധം നമ്മള്‍ ഓരോരുത്തരും
മാറട്ടെ എന്ന് ഉള്ളു തുറന്നു പ്രാര്‍ഥിക്കുന്നു ...