Tuesday, 1 October 2013

ചെല്ലപ്പെട്ടി



തുപ്പാത്ത പെണ്ണുങ്ങളെ തുപ്പിക്കും വെറ്റിലാ 
തുപ്പിക്കും വെറ്റിലാ ..

പല്ല് തേക്കാത്ത പെണ്ണുങ്ങളെ തേപ്പിക്കും വെറ്റിലാ 
തേപ്പിക്കും വെറ്റിലാ ..

ചുണ്ട് ചോക്കാത്ത പെണ്ണുങ്ങളെ ചോപ്പിക്കും വെറ്റിലാ
ചോപ്പിക്കും വെറ്റിലാ ..

വെറ്റിലാടക്ക പാത്രം മടക്കി വെക്കാനുള്ള സമയം ആയി
കാരണം
കോലായില്‍ കാലും നീട്ടി ഇരുന്നു
ചെല്ല പെട്ടിയില്‍ നിന്നും വെറ്റില എടുത്തു
ചുണ്ണാമ്പും അടക്കയും പുകയിലയും കൂട്ടി
ത്രികോണകൃതിയില്‍ മടക്കി വായിലേക്കിട്ടു
കിസ പറയുന്ന വല്ല്യുമ്മ മാരൊക്കെ പടിയിറങ്ങി ..

വല്യുമ്മ ന്റെ കൈ പിടിച്ചു ചുണ്ണാമ്പ് വാങ്ങാന്‍
ചേക്കാക്കന്റെ പീട്യ വരെ നടക്കുമ്പോ
ഞങ്ങള്‍ക്കിടയില്‍ കേറി കൂട്ടം പറയാന്‍
റെയില്‍ വക്കത്തെ കാട്ടു ചെടികളും
പൂക്കളും കാറ്റും ഒക്കെ കൂടാറണ്ടായിരുന്നു .
കടയിലേക്ക് പോകുമ്പോ പല ചരക്കു സാധനങ്ങളും
പച്ചക്കറിയും എഴുതി കഴിഞ്ഞതിനു ഒടൂലായി
അഞ്ചു ഉറ്പ്പ്യക്ക്‌ വെറ്റിലാടക്കയും എഴുതിക്കോ മോനെ....
എന്ന് പറയാന്‍ ഇനി ആളുകള്‍ ഇല്ലാത്തത് കൊണ്ട്
ആ ചെല്ല്പെട്ടി ഇനി വെറ്റിലയും
വെറ്റില ഇനി ചെല്ല പെട്ടിയേയും കാണാന്‍ തരമില്ല.
എന്നാലും അതവിടരിക്കട്ടെ ...
കട്ടന്‍ ചായയും കുടിച്ചു കാലും നീട്ടി വെച്ച് 

കോലായില്‍ ചുമ്മാ ഇങ്ങനെ ഇരിക്കുമ്പോ എനിക്ക് കൂട്ടം പറയാന്‍
ആ ചെല്ലപ്പെട്ടി അവിടെ ഇരുന്നോട്ടെ ...

4 comments:

  1. ആ ചെല്ലപ്പെട്ടികള്‍ എന്നെ കൈമോശം വന്നിരിക്കുന്നു

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ അധികം നന്ദി സര്‍

      Delete

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...