Monday, 4 November 2013

കോഴികോടന്‍ ലൈസന്‍സ്

മൂന്നു തവണ പൊട്ടിയിട്ടും പ്രതീക്ഷ കൈ വിടാതെ വീണ്ടും നാലാമത്തെ ടെസ്റ്റിനു പോയി കുഞ്ഞാപ്പുവും തന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്സ് സ്വന്തമാക്കി ..

അങ്ങിനെ ആറ്റു നോറ്റു കിട്ടിയ ഡ്രൈവിംഗ് ലൈസെന്സും അതിന്റെ കോപ്പിയും ആയി അറ്റസ്റ്റ് ചെയ്യാനായി കുഞ്ഞാപ്പു ഗസറ്റഡ് ഓഫീസറുടെ മുന്പിലെത്തി 

ഓഫീസര്‍ : എന്തേ.?
ലൈസെന്സ്റ അറ്റസ്റ്റ് ചെയ്യ്യാന്‍ വന്നതാണ്‌ സര്‍ എന്ന് പാഞ്ഞു കുഞ്ഞാപ്പു തന്റെ ലൈസന്സ് ഓഫീസറുടെ ടേബിളില്‍ വെച്ചു ..

അതിന്ടക്ക് ഒരു കയ്യില്‍ ചായയുടെ ട്രായും ഒരു കയ്യില്‍ പഴം പൊരികളും നെയ്യപ്പവും ഒക്കെ അടങ്ങുന്ന സ്റ്റീലിന്റെ പാത്രവുമായി 
വന്ന ചായക്കാരന്‍ ബഷീര്‍ ക 
രണ്ടു കയ്യിലും സാധനങ്ങള്‍ ഉള്ളതിനാല്‍ ബഷീര്‍ ക ഡോര്‍ തുറക്കാന്‍ സഹായിക്കാന്‍ കുഞ്ഞപ്പുവിനോട് കണ്ണ് കൊണ്ട് ആങ്ങ്യം കാണിച്ചു ..
പൊതുവെ പരോപകാരിയായ കുഞ്ഞാപ്പു ഒട്ടു മടിക്കാതെ ഡോറിന് അടുത്ത് ചെന്ന് ബഷീര്‍ ക ചായ കൊണ്ട് വെച്ച് പോകുന്നത് വരെ ഡോറും തുറന്നു പിടിച്ചു കാത്തു കാത്തു നിന്നു 

ബഷീര്‍ ക യെ സഹായിച്ചു മനസ്സ് നിറഞ്ഞു തിരികെ മേശക്കു അരികില്‍ എത്തുമ്പോഴേക്കും ഓഫീസര്‍ ലൈസന്‍സിന്റെ കോപ്പി സൈന്‍ ചെയ്തു വെച്ചിരുന്നു ..

തിരികെ വന്ന കുഞ്ഞപ്പുവിനോട് ഓഫ്സര്‍ പറഞ്ഞു : എടുത്തോ ..

ലൈസന്‍സ് ഇന്റെ കോപ്പി സൈന്‍ ചെയ്തു വെച്ചത് അറിയാത്ത കുഞ്ഞാപ്പു നോക്കിയപ്പോ കണ്ടത് ചായയും പഴം പൊരിയും ആയിരുന്നു 

ഓഫീസറുടെ നല്ല മനസ്സിനു ആത്മാര്‍ഥമായി നന്ദി പറഞ്ഞു ചൂടുള്ള പഴം പൊരി നോക്കി വെള്ളം ഇറക്കി കൊണ്ട് തന്നെ താഴ്മയോട്കു കൂടെ കു ഞ്ഞാപ്പു പറഞ്ഞു 

അയ്യോ വേണ്ട സര്‍ ..

ഇത് കേട്ട ഓഫീസര്‍ കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് നോക്കി കുറച്ചു ഉച്ചത്തില്‍ ഒന്നൂടെ പറഞ്ഞു 

എടുത്തെടോ ....

ഭക്ഷണ കാര്യത്തില്‍ രണ്ടു പ്രാവിശ്യം പോയിട്ട് ഒരു പ്രാവിശ്യം പോലും കുഞ്ഞാപ്പുവിനെ ആര്‍ക്കും ഇത് വരെ നിര്‍ബന്ധിക്കേണ്ടി വന്നിട്ടില്ല 

എന്നാലും ഓഫീസര്‍ അല്ലെ ..? 
അത് കൊണ്ട് തന്നെ കുഞ്ഞാപ്പു വീണ്ടും പറഞ്ഞു അതെ മറുപടി 

യ്യോ വേണ്ട സര്‍ ...

കുഞ്ഞാപ്പു പോയതിനു ശേഷം സാവധാനം ഇരുന്നു പഴം പൊരി കഴിക്കാം എന്നും കരുതി ഇരുന്ന ഓഫീസര്‍ 
രണ്ടു മൂന്നു തവണ ലൈസന്‍സ് എടുക്കാന്‍ പറഞ്ഞിട്ടും വേണ്ടാന്ന് പറഞ്ഞ കുഞ്ഞപ്പുവിനോട് കലി കയറി എണീറ്റ്‌ നിന്ന് ആക്രോശിച്ചു ..

എടുത്തു പോടോ ...
പഴം പൊരി കഴിക്കാന്‍ പറഞ്ഞിട്ടും കഴിക്കാതത്തിനു ദേഷ്യം പിടിച്ച ഓഫീസരെ കണ്ടു അത്ഭുദം കൂറിയ കുഞ്ഞാപ്പു 
എന്നാ കണ്ടം (കഷ്ണം ) മതി സര്‍ ന്നു പറഞ്ഞതും പകുതി പഴം പൊരി എടുത്തു അകത്താക്കിയതും ഒന്നിച്ചായിരുന്നു ..

ക്ഷമയുടെ നെല്ലിപ്പടി കണ്ട ഓഫീസര്‍ ലൈസന്‍സ് എടുത്തു നാല് കഷ്ണമാക്കി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ..
കണ്ടം മുറിഞ്ഞ പഴം പൊരിയെ നോക്കി നാലു ദിക്കും മുഴങ്ങുമാര്‍ ഇങ്ങനെ അലറി 

കടന്നു പോടാ ഹമുക്കെ !!!! `

പഴം പൊരി തിന്നാത്തതിനു ലൈസന്‍സ് കീറിയതിന്റെ ഗുട്ടന്‍സ് മനസ്സിലാവാതെ നാലാമത്തെ ടെസ്റ്റിനായി കുഞ്ഞാപ്പു ഡ്രൈവിംഗ് സ്കൂളിലേക്ക് വെച്ച് പിടിച്ചു ..

4 comments:

  1. കഷ്ടപ്പെട്ടു നേടിയ കോഴിക്കോടന്‍‌ ലൈസന്‍സും അങ്ങനെ കൊട്ടേലായി.
    നര്‍മ്മം നന്നായി.
    ആശംസകള്‍

    ReplyDelete
  2. ഹഹ്ഹ ചിരിപ്പിച്ചു ട്ടോ :)

    ReplyDelete
  3. :D ഫൈസല്‍ ഭായ് ഇങ്ങള്‍ അതിന്ടക്ക് ഇവിടെ വന്നീനോ

    ReplyDelete

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...