ഒന്നുമില്ലായ്മയില്‍ നിന്നാണ്
യാത്ര തുടങ്ങിയത്.
ഒടുക്കവും മറിച്ചല്ല എന്ന
ഉത്തമ ബോധ്യത്തോടെയാണ്
യാത്ര തുടര്‍ന്നത്.
ഓരോ ചുവട് പിഴയ്ക്കുമ്പോഴും -
എത്തി പിടിക്കാനോ താങ്ങാവാനോ
വഴിയിലൊരു ചില്ലയെങ്കിലും കാണും
എന്നൊരു പ്രതീക്ഷയായിരുന്നു.
കാഴ്ചകള്‍ ഏറെയും
മങ്ങിയതായിരുന്നെങ്കിലും-
മങ്ങിയ കാഴ്ചകള്‍ക്കപ്പുറമെവിടെയോ
തെളിഞ്ഞു ശാന്തമായൊരു തീരം
കാത്തിരിപ്പുണ്ടാകുമെന്നു വെറുതെ
മോഹിക്കുമായിരുന്നു.
എന്നാലിന്ന് പ്രതീക്ഷകളുടെ
എല്ലാ കണികകളും നഷ്ടപെട്ടിട്ടും
അതിന്റെ തുടിപ്പുകളോ സ്പന്ദനങ്ങളോ
തരിമ്പ് പോലും അവശേഷിക്കുന്നില്ല
എന്നറിഞ്ഞിട്ടും ഞാന്‍ യാത്ര -
തുടരുകയാണ്.
കാരണം കാലമെന്ന അഗ്നിയില്‍
നീറി നീറി പാകപ്പെട്ടു
ഉയരത്തെഴുന്നെറ്റതാണ് ഞാന്‍
ഇന്നെന്നില്‍ പ്രതീക്ഷകളുടെ
ഭാണ്ഡ കെട്ടുകളോ
തോല്‍വികളുടെ മനം മടുപ്പിക്കലുകളോ
ഒന്നും തന്നെ അവശേഷിക്കുന്നില്ല .
കാത്തിരിക്കുന്നത് പ്രകൃതിയിലലിഞ്ഞി-
ല്ലാതാവുന്ന ദിവസത്തെ മാത്രം.
No comments:
Post a Comment