ചാനലുകള്‍ മാറി മാറി കാണുന്നതിനിടെ ആണ് അമൃത ടിവിയില്‍
ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ശ്രദ്ധയില്‍ പെട്ടത് ,,
ഒരു ഡോക്ടര്‍ മഹാബലിയായി വേഷമിട്ടിരിക്കുന്നു..
പ്രചകളും മന്ത്രിമാരും ഒക്കെ ആയി മറ്റു ചില ഡോക്ടര്‍മാരും.
കേരളത്തില്‍ വന്നിറങ്ങിയ മാവേലിയെ എല്ലാവരും ആഘോഷപൂര്‍വ്വം സ്വീകരിച്ചു സിംഹാസനത്തില്‍ ഇരുത്തി,
ഓരോരുത്തരായി കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് മാവേലിയോട് ആരാഞ്ഞു.
ഒരു ഷവര്‍മ എടുക്കട്ടെ ?
ശവായ ആയാലോ?
ബ്രോസ്റ്റെട്ട് ചിക്കെന്‍ ഉണ്ട്
ചിക്കന്‍ ഫ്രൈഡ്രയസ് .?
നമ്മുടെ ദേശീയ ഭക്ഷണം പൊറോട്ട രണ്ടെണ്ണം എടുക്കട്ടെ ?
ചോദ്യ ശരങ്ങള്‍ക്കൊടുവില്‍ മാവേലിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
'
നിങ്ങളുടെ ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും എന്റെ വയറ്റില്‍ വല്ല മാലിന്യ സംസകരണ കേന്ദ്രവും ഉണ്ടെന്നു.
"
മാവേലിയുടെ ഈ മറുപടി എന്റെ മനസ്സില്‍ വല്ലാതെ തട്ടി.
ഞാന്‍ എന്റെ ഭക്ഷണ രീതികളെ കുറിച്ച് അല്‍പ നേരം ഇരുന്നു ആലോചിച്ചു .
ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ഉണ്ടെക്കാവുന്ന ദോഷങ്ങളെ കുറിച്ച് കൂടുതല്‍ കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അസ്വസ്ഥനായി.
ഏറെ നേരത്തെ ആലോചനക്കൊടുവില്‍ ഭാവിയിലെ എന്റെ ഭക്ഷണ രീതികളെ കുറിച്ച് ഞാന്‍ വ്യക്തമായൊരു പ്ലാന്‍ ഉണ്ടാക്കി അല്പം നേരം മയങ്ങി.
മയക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ നല്ല വിശപ്പ് ..
മനസ്സിലെ അസ്വസ്ഥത ആണെങ്ങില്‍ അങ്ങിനെ തന്നെ കിടപ്പുണ്ട് ..
ഏതായാലും എല്ലാ വിഷമങ്ങളും മാറാന്‍ ഏറെ നേരം ആലോചിച്ചു ഞാന്‍ ഒരു തീരുമാനം എടുത്തു .ഇന്നും കൂടെ കഴിക്കാം .
എന്റെ പ്രതികരണ ശേഷിക്കു താല്‍ക്കാലിക വിരാമം ഇട്ടു കൊണ്ട്
ഞാന്‍ KFC ലക്ഷ്യമാക്കി നടന്നു….
Wednesday, 28 November 2012
Thursday, 13 September 2012
നിന്റെ ഓര്‍മ്മകള്‍
എന്നെ കീഴപ്പെടുത്താന്‍ മാത്രം
ശക്തിയുള്ള ഉന്മാദത്തില്‍ ഞാന്‍ മയങ്ങുമ്പോള്‍ .....
നിന്റെ ഓര്‍മ്മകള്‍ മാത്രം എന്നില്‍ നിറയുന്നു ...
ഏകാന്തത മാത്രം കൂട്ടിരുന്ന രാവുകളില്‍ ..
പ്രണയം തേടി ഞാന്‍ അലഞ്ഞപ്പോള്‍ ...
നമ്മുടെ അതമാവുകള്‍ ഒന്നാകുന്നു ...
എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ക്ക് ...
ഒരേ നിറമെന്നു ഞാന്‍ അറിയുന്നു ..
നിന്റെ ഓര്‍മ്മകള്‍ മാത്രം എന്നില്‍ നിറയുന്നു ...
ഏകാന്തത മാത്രം കൂട്ടിരുന്ന രാവുകളില്‍ ..
പ്രണയം തേടി ഞാന്‍ അലഞ്ഞപ്പോള്‍ ...
നമ്മുടെ അതമാവുകള്‍ ഒന്നാകുന്നു ...
എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ക്ക് ...
ഒരേ നിറമെന്നു ഞാന്‍ അറിയുന്നു ..
Monday, 9 April 2012
എന്റെ പ്രണയ സംഗീതം

എന്റെ പ്രണയ സംഗീതമേ ..
നിന്റെ പുഞ്ചിരിയില്‍ മധുരമായ് മയങ്ങി കിടക്കുനത് എന്തൊരു പ്രലോഭനീയത ആണ് .
എന്തൊരു വശ്യത ആണ് ..
ആ മാധുര്യം ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുന്നു ..
ഒരു ക്ഷണിക നിമിഷത്തിന്റെ മിന്നലില്‍ ആത്മാവിനെ ചൂഴുന്ന മൃദുവായ തലോടല്‍ പോലെ എന്നെ പൊതിയുന്നു ..
ശക്തമായ സ്വാര്‍ത്ഥ ആവേശത്തോടെ തുളുമ്പുന്ന ചെതോഹരിതയോടെ തീവ്രമെങ്ങിലും ശാന്തമായ് അതെന്നെ ഉന്മാദ മൂര്‍ച്ചയില്‍ എത്തിക്കുന്നു .
അളവിനും ആകാശത്തിനും ഒതുക്കി നിര്‍ത്താന്‍ കഴിയാത്ത വെളിച്ചത്തിന്റെ ഒരു ക്ഷണിക ധാര ഹൃദയത്തില്‍ സൂര്യ ചുംബനത്തിന്റെ ഊഷ്മളത തളിക്കുന്നു ..
എന്റെ മാത്രം ആനന്ദം .
എന്റെ മാത്രം സമ്പത്ത് ..
നിധിയായ് കാത്തു വെച്ച ദിവ്യതയുടെ ഉപനിഷത്ത് വ്യാപ്തമായ തേജോ വലയത്തിന്റെ പരിലാളനത്തില്‍ ഞാന്‍ സ്വയം വെളിപ്പെടുന്നു ..
അടങ്ങാത്ത തീഷ്ണത എന്നെ നിന്നില്‍ കെട്ടിയിടുന്നു ...
അനന്തതയുടെ വലയത്തിനുള്ളില്‍ ഒരു ഏകാന്തത ..
ഈ വിദൂരതയില്‍ രണ്ടു പേര് മാത്രം
ആ പ്രിയമുള്ള പുഞ്ചിരി ഒരു മഹാ ലോകം നെയ്തെടുക്കുന്നു ..
അജ്ഞാത വിസ്മയത്തിന്റെ മഹാ ലോകം ..
പ്രണയത്തിന്റെ മായ പ്രപഞ്ചം ..
അവിടെ ഞാനും എന്റെ പ്രിയതമ നീയും മാത്രം ...
Saturday, 31 March 2012
റെക്കോര്‍ഡ്

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്കരുടെ നൂറാം സെഞ്ച്വറി യും യുവ താരം കോഹ്ലി ഇ ഇടെ പുറത്തെടുത്ത മികച്ച ഇന്നിങ്ങ്സുകളും എന്നെ കൊണ്ടെത്തിച്ചത് പഴയ സ്കൂള്‍ ഗ്രൌണ്ട്ഇലെക്കാണ് ....
ക്രികെറ്റ് അന്ന് എനിക്ക് ആവേശം ആയിരുന്നു .
സ്കൂളിലെ ക്രികെറ്റ് ടീം സെലെക്ടര്മാരില്‍ ഒരാള്‍ക്ക് ചൂടുള്ള ചിക്കന്‍ ബിരിയാണിയും ഒരു ബട്ടര്‍ ജൂസും വാങ്ങി കൊടുത്തു സ്കൂള്‍ ടീമില്‍ എന്റെ സ്ഥാനം ഞാന്‍ ഉറപ്പിച്ചു ..
തിങ്കളാഴ്ച എന്‍ എസ് എസ് സ്കൂളുമായി മാച്ച് ആണ് . .
ഒരു പരിശീലനത്തിന് വേണ്ടി വീടിനടുത്തുള്ള തൊപ്പികാരുടെ തൊടി എന്നറിയപ്പെടുന്ന ഗ്രൗണ്ടില്‍ ഞാഴരയ്ച്ച നടക്കുന്ന ടൂര്‍ണമെന്റില്‍ ഞാനും കളിക്കാനിറങ്ങി ...
അങ്ങിനെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ..
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഇരുപത്തൊന്നു റണ്‍സ് ..
ആദ്യ പന്ത് ശുക്കൂര്‍ക്കന്റെ ടെറസ്സും കടന്നു മൊയ്ദീന്‍കയുടെ വീട്ടു മുറ്റത്ത് ചെന്ന് വീണു ആറു റണ്‍സ് ..
ഇനി വേണ്ടത് പതിനഞ്ചു റണ്‍സ് ..
കാണികള്‍ ആവേശത്തോടെ തുള്ളിച്ചാടി . അടുത്ത പന്തും ബൌണ്ടറി ലൈനിന്റെ മുകളിലൂടെ തന്നെ പറന്നു .
ഇനി വെറും ഒന്‍പതു റണ്‍സ് മാത്രം പക്ഷെ നാലു പന്ത് മാത്രമേ ബാകി ഉള്ളു ..
അടുത്ത പന്തില്‍ വീണ്ടും ബൌണ്ടറി ...
ആവേശം വനോളമെത്തിയ മത്സരത്തില്‍ കാണികളുടെ ആരവവും കയ്യടിയും ചൂളം വിളികളും എനിക്ക് വ്യക്തമായി കേള്‍ക്കാം ...
പ്രതീക്ഷിച്ച പോലെ തന്നെ ഒരു കൂറ്റന്‍ സിക്സര്‍ പറത്തി കൊണ്ട് രണ്ടു പന്ത് ബാക്കി നില്‍ക്കെ കളി അവസാനിച്ചു ..
ഇത്ര ഒക്കെ ആയപ്പോ ബൌള്‍ ചെയ്ത എന്റെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ട കാര്യം ഇല്ല്യല്ലോ ..?
ചത്തവനെ കുത്തണ്ട എന്ന് കരുതിയിട്ടയിര്‍ക്കും ടീമിലുള്ളവര്‍ ഭാഗ്യത്തിന് എന്നെ എടുത്തിട്ട് പെരുമാറിയില്ല..
മറ്റു ചിലര്‍ ദയനീയമായി ഒന്ന് നോക്കി ..
എതിര്‍ ടീം ബാറ്റ്സ് മാനെയും പൊക്കി കൊണ്ട് ആഹ്ലാദ പ്രകടനം നടത്തുകയാണ് ..
പിറ്റേ ദിവസം സ്കൂളിലെത്തിയ ഞാന ആദ്യം ചെയ്തത് സ്കൂള്‍ ടീം കാപ്ട്യന്റെ അടുതെത്തി കളിക്ക് ഇറങ്ങുന്നതിനു മുന്പേ തന്നെ എന്റെ രാജി സമര്‍പ്പിക്കുകയാണ് ..
ഏതായാലും സ്കൂള്‍ ടീമില്‍ ആദ്യ കളിക്ക് ഇറങ്ങുന്നതിനു മുന്പ് തന്നെ കളി നിര്‍ത്തിയ കളിക്കാരന്‍ എന്ന സച്ചിന്റെ പേരില്‍ പോലും ഇല്ലാത്ത തിരുത്തപെടാത്ത റെക്കോര്‍ഡ് ഇന്നും എന്റെ പേരില്‍ ഭദ്രം ...
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ...
ഷാനു ...
.
Friday, 3 February 2012
വിട ...

ചരിത്രങ്ങള്‍ ഉറങ്ങുന്ന സൗദി അറേബ്യന്‍ മണ്ണില്‍ നിന്നും ഞാന്‍ വിട വാങ്ങാന്‍ ഒരുങ്ങുമ്പോള്‍
മൂന്നു കൊല്ലത്തോളം എന്റെ സന്തത സഹചാരിയും പാദരക്ഷകനും എല്ലതിലുമപരി എന്റെ ഇ ശരീരത്തെ താങ്ങി നിര്തിയവനുമായ നിന്നോടും ഞാന്‍ വിട വാങ്ങുകയാണ് ...
നിന്റെ നില്‍പ്പ് ഈ ഇടെയായി അഭിനയ സാമ്രാട്ട് ലാലേട്ടനെ പോലെ ഒരു വശത്തേക്ക് ആയതു കൊണ്ടും നിന്റെ ഒരു മുക്കും മൂലയും ഇനി പൊട്ടന്‍ ബാക്കി ഇല്ലാത്തതും കൊണ്ടും
നിന്നെ ഇവടെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിഥന്‍ ആയിരിക്കുകയാണ് ഞാന്‍ ..
യാത്ര പറയുന്നതിനു മുന്‍പേ നിന്നോടായ് രണ്ടു വാക്ക് ..
പുതിയ ഒരു സഹയാത്രികനെ വാങ്ങി കാശു കളയാന്‍ താല്പര്യം ഉള്ള ആളെല്ല എന്നുള്ള കാര്യം നീ മനസ്സിലാക്കണം ..
ഇനിയും നീ എന്നെ താങ്ങി നിര്‍ത്തും എന്നുള്ള വിശ്വാസത്തില്‍ നിന്നെയും കൊണ്ട് നാട്ടിലേക് പുറപെട്ടാല്‍ ഞാന്‍ പിന്നെ നന്ഗ്ന പാദനായ് വിമാനം ഇറങ്ങേണ്ടി വരും എന്നുള്ള സത്യവും നീ മനസ്സിലാകണം ..
നമ്മള്‍ ഒരുമിച്ചിരുന്ന സഞ്ചരിച്ചിരുന്ന കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ നിന്നെ
മനസ്സിലകിയത് പോലെ നീ എന്നെയും മനസ്സിലാകും എന്നുള്ള
വിശ്വാസത്തോട് കൂടി നിന്നോട് ഞാന്‍ വിട വാങ്ങുന്നു ..
നിനക്കിനി ചര്ത്ര ഭൂമിയില്‍ വിശ്രമിക്കാം ...
സാഗരം മനസ്സില്‍ ഉണ്ടെങ്ങിലും ...
കരയുവാന്‍ കണ്ണ് നീരില്ല ..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ..
ഷാനു
Monday, 24 October 2011
ന്റെ സ്വന്തം പൊറോട്ട

പൊറോട്ട ഇല്ലാത്ത ഒരു ജീവിതം എന്റെ ഇന്നത്തെ ഭക്ഷണ രീതി വെച്ച്
എനിക്ക് ആലോചിക്കാന്‍ കൂടി പറ്റാത്ത ഒരു കാര്യമാണ് ..
പൊറോട്ടയെ പറ്റി അപവാദങ്ങള്‍ കേള്‍ക്കുന്നതനെങ്കില്‍ ദിന പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു ..
ആദ്യമായി കടല് കടന്നു ദുബായില്‍ എത്തിയിട്ടും അവിടെ നിന്നു പിന്നെ സൌദിയില്‍ എത്തിയിട്ടും പൊറോട്ട കിട്ടാന്‍ ഒരു ക്ഷാമവും ഇത് വരെ ഉണ്ടായിട്ടില്ല ..
ഇങ്ങനെ ഒക്കെ ആണെങ്കിലും കുട്ടികാലത്ത് മൈമുട്ടികയുടെ ഹോട്ടലില്‍ നിന്നും കഴിച്ച ..
ആ പൊറോട്ടയുടെയും രുചി പിന്നെ ഇത് വരെ കിടിയിട്ടില്ല എന്നത് ഒരു നഗ്നമായ സത്യം ..
ആദ്യമായി കഴിച്ച പൊറോട്ടയും ബീഫ് കറിയും ആയതു കൊണ്ടാണോ?
അതോ മൈമുട്ടിക്കക്ക് മാത്രം കിട്ടിയ കൈ പുണ്യം കൊണ്ടാണോ നാവില്‍ നിന്നും ആ രുചിയും മൂക്കില്‍ നിന്നും ആ ഒടുക്കത്തെ മണവും മാറാത്തത് എന്ന് എനിക്കറിയില്ല ..
വേനലവധികാലത്ത് ഉപ്പിലിട്ട മാങ്ങയും നെല്ലികയും ഐസ് അച്ചാറും വിറ്റു സ്വന്തായി ഉണ്ടാക്കിയ കാശു കൊണ്ട് അത് കഴിക്കുമ്പോള്‍ അതിനു പതിവിലും അധികം രുചിയും കിട്ടാറുണ്ട് ..
കാലചക്രം തിരഞ്ഞപ്പോള്‍ മൈമുട്ടിക യവനികകുള്ളില്‍ മറഞ്ഞു ..
ഫാസ്റ്റ് ഫുഡ് ഹോട്ടെല്‍കളുടെ കടന്നു കയറ്റം കൊണ്ട്
ആ ഹോട്ടല്‍ അതിനു മുന്നേ തന്നെ പഴങ്കഥ ആയിരുന്നു ..
നാട്ടില്‍ പോയാലും ആ പഴയ ബീഫ് കറിയും രുചിക്കാനും മണക്കാനും പറ്റില്ലെന്ന് രത്ന ചുരുക്കം ..
എല്ലാര്ക്കും ഇതേ പോലെ സ്വന്തം നാട്ടില്‍ രുചിയും മണവും മാറാത്ത ഒരു ഹോട്ടല്‍ കാണും എന്നാണ് എനിക്ക് തോനുന്നത് ..
ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ്‌കളുടെ ഇടയില്‍ പെട്ട്
ഒലിച്ചു പോകാതെ എല്ലാ നാടുകളിലും ഉള്ള മൈമുട്ടികമാര്‍ക്കും അവരുടെ ഹോട്ടല്‍കള്‍ക്കും
ദൈവം ആയുസ്സ് നീട്ടി കൊടുകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..
എന്തായാലും എന്റെ നഷ്ടങ്ങളില്‍ മൈമുട്ടികയുടെ പൊറോട്ട യുടെയും ബീഫ് കറിയുടെയും..
സ്ഥാനം ഏറ്റവും മുകളില്‍ തന്നെ ...
നഷ്ട സ്വപ്നങ്ങളെ നിങ്ങള്‍ എനിക്കൊരു .
ദുഗ സിംഹാസനം തരുമോ..?
Sunday, 16 October 2011
കണ്ണ്വെച്ച പത്തിരി

പതിവ് പോലെ ഉമ്മാന്റെ വക നടപ്പുറത്തു ഒരു അടി കിട്ടിയാണ് ഞാന്‍ എണീറ്റത്.ബത്ത്രൂമിലെക് എണീറ്റ് നടക്കുമ്പോള്‍
വെറും വയറ്റില്‍ തന്നെ നല്ല പുളിയുള്ള വഴക്കും ശര ശരാന് പാഞ്ഞു വരുന്നുണ്ട്
പോത്ത് പോലെ വലുപ്പം വെച്ച് .. പെണ്ണ് കെട്ടി കൊണ്ട് വരാനായി..
ഇപ്പോഴും ടൈം എണീറ്റ് നിസ്കരിക്കണോ എണീറ്റ് പോകുമ്പോള്‍ വിരിപ്പ് ഒന്ന് നല്ലോണം വിരികാനോ അവനറിയില്ല ..
ഇനി ഏതു കാലാണ് ഇതൊകെ പഠിയ്ക്ക..
പെണ്ണ് കെട്ട്യ ഇവന്റെ വീടുകാര് എന്താ വിജരിക്ക പടച്ചോനെ..
സ്വന്തമായിട് രണ്ടു കാലില്‍ നില്കനായിട്ടും ഇപ്പഴും പിന്നാലെ നടക്കണം..
ഞാന്‍ കുളി കഴിഞ്ഞു വന്നിട്ടും പരാതി തീര്നിടില.. ഉമ്മ പറഞ്ഞു കൊണ്ടിരിക്കാണ്
പറഞ്ഞു പറഞ്ഞു പറച്ചില്‍ കുറച്ചു മല്ലി പൊടിക്ക് വന്ന അടുത്ത വീടിലെ സുലെഗ തതനോടും കൂടെ ആയപ്പോ എനിക്ക് പിടിച്ചില്ല..
ഇത്രക് വേണ്ടയ്ര്നു .. ഒരു വിരിപ്പ് വിരിക്കതതിനാണോ ഈ അങ്കം .
ഞാനും ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു ..
എനിക്ക് ബ്രേക്ക് ഫാസ്റ്റ് വേണ്ട ..
ഉമ്മ സൈലന്റ് ആയി.. അല്ലെങ്കിലും പൊതുവേ ശരീരം ക്ഷീണിച്ച ഞാന്‍ ഫുഡ് കഴികുനില്ല എന്ന് പറഞ്ഞാല്‍ ഉമ്മാക് ബേജരാന്.
പെട്ടെന്നാണ് നിശബ്ധാധ ബന്ജിച്ചു കൊണ്ട് കുക്കെര്‍ വിസലടിച്ചത്..
ഓ .. ഒടുക്കത്തെ മണം ബീഫ് കരി ആണെന്ന് തോനുന്നു.
നിരാഹാരം പ്രഗ്യപിക്കുകയും ചെയ്തു ...
ഇനി ഇപോ എന്ത് ചെയ്യാനാ .. കറിയുടെ കൂടെ കഴിക്കാന്‍ എന്താണെന്നു വെറുതെ ഒന്ന് അടുകളയിലെക് തലയിട് നോകിയ ഞാന്‍ വീണ്ടും ഞെട്ടി.
പടച്ചോനെ കണ്ണ് വെച്ച പത്തിരി,,
ഇന്നാണല്ലോ എനിക്ക് വേണ്ടാന് പറയാന്‍ തോന്നിയത്..
എന്റെ ഫവേരിറ്റ് സാധനം..
ഉമ്മയനെഗില്‍ സാധാരണ പോലെ ഇന്ന് നിര്‍ബന്ധിക്കുന്നുമില്ല.
കുറച്ചു നേരം ചീത്ത കേട്ട് നിന്ന മതി ആയിരുന്നു..
അപ്പോഴേക്കും ഉപ്പ വന്നിരുന്നു .. ഉമ്മ കറി പാത്രത്തിലാക്കി മേശയില്‍ കൊണ്ട് വെച്ച് .
വെറുതെ അല്ല ഉമ്മ നിര്‍ബന്ധിക്കാത്തത് .. വെറും ബീഫ് അല്ല ബീഫിന്റെ ലിവര്‍ വരട്ടിയത് ആണ് .
എന്റെ മനസ്സ് ഇലകുമെന്നു ഉമ്മയ്ക് നന്നായി അറിയാം ..
തോല്‍വി സമ്മതിച്ചു എന്ന ഞാന്‍ കഴികാം എന്നുഇ പരഞ്ഞാലോ..?
നാണ കേടവില്ലേ.?
ഡ്രസ്സ് ഫുള്‍ മാറ്റി കഴിഞ്ഞ്ട്ടും ഉമ്മ മൌനം തുടരുകയാണ് ..
വന്നു തിഇനു പോടാ രാവിലെ തന്നെ മുഗം വീര്‍പ്പികാതെ എന്ന സ്ഥിരം ടയലോഗ് കേള്ല്കാന്‍ ഞാന്‍ കാതു കൂര്‍പ്പിച്ചു ..
രക്ഷയില്ല .. ഉമ്മ മൈന്‍ഡ് ചെയ്യാതെ നില്‍കുകയാണ്
കറിക്ക് പുറമേ ചൂടുള്ള കണ്ണ് വെച്ച പത്തിരിയും മേശയില്‍ എത്തി..
ഉപ്പ തിന്നാന്‍ തുടങ്ങി.. കീഴടങ്ങാന്‍ മനസ്സ് അനുവധികുനില്ല..
തോറ്റു കൊടുക്കണോ?
അഭിമാനം ആണോ വലുത് അതോ കണ്ണ് വെച്ച പത്തിരിയോ?
ഉമ്മ ഒരു പത്തിരി എടുത്തു ഉപ്പയുടെ പ്ലേറ്റില്‍ ഇട്ടു .. മൂന്നു നാലു ലിവെരിന്റെ കഷണഗലും ..
മനസ്സ് കിടന്നു പിടയുകയാണ് ..
ഉപ്പ ഒരു കഷ്ണം ലിവര്‍ പത്തിരിയുടെ ഉള്ളില്‍ വെച്ച് വായിലെകിട്ടു .
ഇത്രയും കണ്ടു പിഇട്ച്ചു നില്കാനുള്ള ശക്തി എന്റെ മനസ്സിനില്ല ..
ഇനി നോകി നിനിട്ടു കാര്യല്യ..
പതുക്കെ ഉപ്പയുടെ അടുത്തുള്ള കസേരയില്‍ പോയിരിക്കേണ്ട താമസം ..രണ്ടാളും പൊട്ടിച്ചിരിച്ചു ..
എനികരിഞ്ഞൂടെ മോനെ നിന്നെ .. ഉമ്മാന്റെ ഒരു ഉമ്മയോട് കൂടെ അന്ന് തിന്ന പത്തിരിക്കും ലിവെരിനും
പതിവിലും കൂടുതല്‍ രുചി ആയിരുന്നു .
അങ്ങിനെ കണ്ണ് വെച്ച പത്തിരിയുടെ മുന്നില്‍ എന്നിലെ അഭിമാനം ഞാന്‍ അടിയറവു പറഞ്ഞു..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്
ഷാനു
ചിത്രകാരന്....
പത്തു പതിനെട്ടു വര്ഷം കൊണ്ട് ചിത്ര രചനക് ആദ്യമായി കിട്ടിയ ആ സാക്ഷ്യ പത്രം പടച്ചവനു നന്ദി പറഞ്ഞു കൊണ്ട് ഞാന് വാങ്ങുമ്പോള് കവറുമായി ഓടി വന്ന ചിഞ്ചു മോളെയും ഞാന് ഓര്ത്തു.
എട്ടു വര്ഷത്തിനു ശേഷം വീണ്ടും ഞാന് എന്റെ പഴയ പാട പുസ്തകങ്ങളും ഓട്ടോ ഗ്രാഫുകളും ഒന്ന് കൂടെ പരതി.
മണിക്കൂറുകളോളം അരിച്ചു പെറുക്കിയിട്ടും എനിക്ക് ചിത്ര രചനക് അകെ കിട്ടിയ ആ സാക്ഷ്യ പത്രം കണ്ടെടുക്കാന് കഴിഞ്ഞില്ല .
അര്ഹത ഇല്ലാതെ കിട്ടതിയാണ് ഇത് എന്ന് എനിക്ക് തന്നെ മനസ്സില് തോനിയത് കൊണ്ടയിര്കകാം എല്ലാ കടലാസ് തുണ്ടുകള് കിട്ടിയിട്ടും അതെങ്ങോ പോയി മറഞ്ഞത്......
നന്മകള് മാത്രം നേര്ന് കൊണ്ട്
ഷാനു
Subscribe to:
Posts (Atom)
ഞാൻ
സ്വപ്നങ്ങളിൽ മാത്രം കണ്ട് പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...
-
ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...
-
നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുമ്പോള്‍ പെയ്തൊഴിയുന്ന മഴ തുള്ളികള്‍ക്കും ... താളം തല്ലുന്ന ഓളങ്ങള്‍ക്കും.. ചില്ലകളില്‍ ചേക്കേറിയ കിളികള്‍...

