കുട്ടികാലം മുതല്കെ കൂടുമാറ്റം എനിക്കൊരു ശീലം ആയിരുന്നു.
ഞങ്ങള്കിടയിലെ ഒരു സ്വാഭാവിക സംഭവം ആയതു കൊണ്ട് തന്നെ ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴും അത് ആവര്‍ത്തിച്ചു.
പുതിയ അന്തരീക്ഷം! ചുറ്റുപാടും പുതിയ പുതിയ മുഖങ്ങള്‍.
നാലു ഭാഗവും നന്നായൊന്നു വീക്ഷിച്ചു.
വീടിനടുതായി തന്നെ രണ്ടു പെണ്‍കുട്ടികള്‍ അടങ്ങുന്ന ചെറിയൊരു കുടുംബം .
അമ്മ നഗരത്തിലെ ഒരു കോളജിലെ ലക്ചറര്‍ ആണ്.
ജോലിയുടെ തിരക്ക് കൊണ്ടാണോ? ഒരകല്‍ച്ച എല്ലാവരുമായി നല്ലതാണു എന്ന്നു കരുതിയാണോ എന്നറിയില്ല.
പ്രദേശ വാസികളില്‍ ആരുമായും അടുപ്പമില്ല എന്ന് തന്നെ പറയാം.
മുഖാ മുഖം വന്നു പെട്ടാല്‍ ഒരു ചിരി അതായിരുന്നു ഞങ്ങള്‍ അടക്കുമുള്ള മിക്ക പ്രദേശ വാസികളുമായി ആ കുടുംബതിനുണ്ടായിരുന്ന ബന്ധം.
രണ്ടു മക്കളില്‍ ഒരാള്‍ അമ്മ ജോലി ചെയ്യുന്ന കലാലയത്തിലെ തന്നെ വിദ്യാര്‍ഥിനി ആണ്. ഒരാള്‍ സ്കൂളിലും.
എല്ലാവരും മാതൃക കുടുംബം പോലെ കണ്ടിരുന്ന ആ കുടുംബത്തിലേക്ക് ഒരു ശാപം പോലെ ദുഖം കടന്നു വന്നത് തൊട്ട അടുതുണ്ടയിരിന്നിട്ടും എന്റെ ഒരു സുഹുര്‍ത്ത് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്..
കോളേജു വിദ്യാര്‍ഥിനി ആയ മൂത്ത മകള്‍ക്ക് പ്രാഥമിക വിദ്യഅഭ്യാസം പോലും ഇല്ലാത്ത അന്യ മതക്കാരനായ മത്സ്യ വില്പ്പനക്കരനോട് തോന്നിയ പ്രണയം.
ആണ്‍ പിള്ളേരെ വട്ടം ചുറ്റിക്കുന്ന പെണ് പിള്ളേരുടെ സ്ഥിരം നമ്പരാണെന്ന് കരുതി ആദ്യം ഞാന്‍ ചിരിച്ചു തള്ളിയെങ്കിലും കാര്യം നിസാരം അല്ലെന്നു പിന്നീടു മനസ്സിലായി.
പ്രണയം അന്ധമാണ് ,
പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പല സിനിമകളിലും കവിതകളിലും കേട്ടിടുണ്ട് .
ഇങ്ങനെയും ഉണ്ടാകുമോ ഒരു കാഴ്ച കുറവ്?
എല്ലാവരെയും പോലെ ഞാനും ആശ്ചര്യപെട്ടു.
പ്രശ്നം ദിനംപ്രതി രൂക്ഷമായി വന്നതുകൊണ്ടും രണ്ടു മത വിഭാഗങ്ങളില്‍ പെട്ടവരയത് കൊണ്ടുംപ്രദേശ വാസികളില്‍ പെട്ട പ്രമുഖരും വിഷയതില്ക് കടന്നു വന്നു.
എന്നാല്‍..
മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക് ചെവി കൊടുക്കാനോ …
സ്വന്തം മാതാ പിതാക്കളുടെ അണപൊട്ടി ഒഴുകുന്ന സങ്കടം കാണാനോ അവളുടെ കാമുകിയിലെ മനസ്സ് തയാറായില്ല .
എന്ത് എതിര്‍പ്പ് നേരിട്ടാനെങ്ങിലും തന്റെ കാമുകനുമായി ഒന്നിച്ചു ജീവിക്കും എന്നുള്ള തീരുമാനത്തില്‍ തന്നെ അവള്‍ ഉറച്ചു നിന്നു.
ആ മാതാവിന് താങ്ങാവുന്നതിലും എത്രയോ മടങ്ങ് അധികം ആയിരിന്നിരിക്കണം അവളുടെ ആ ഉറച്ച തീരുമാനം.
ഇത്രയും കാലം ഓമനിച്ചു വളര്‍ത്തിയ മകള്‍.
മതത്തിന്റെ കാര്യം പോട്ടെന്നു വെയ്ക്കാം പ്രാഥമിക വിദ്യാഭ്യാസമോ
നല്ലൊരു ജോലിയോ ഇല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മക്കളുടെ ശോഭനമായ ഭാവി മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന ഏതൊരു മാതാവിനാണ് സഹിക്കാന്‍ കഴിയുക..?
ആഘോഷ പൂര്‍വ്വം യോഗ്യനായ ഒരാള്‍ക് കൈപിടിച്ച് കൊടുക്കുന്നതടക്കം
എത്രയെത സ്വപ്‌നങ്ങള്‍ ആയിരക്കും ആ അമ്മ മകള്‍ക് വേണ്ടി കണ്ടത് ?
മനസ്സിന്റെ വേദന പിടിച്ചു നിര്‍ത്താന്‍ പറ്റാതിരുന്ന ഏതെങ്കിലും ഒരു നിമിഷത്തില്‍ തന്റെ മകളെ ഹൃദയം നൊന്തു ശപിച്ചു കാണുമോ ആ അമ്മ ?
ഒരു നിമിഷം എങ്കിലും ആ അമ്മ അങ്ങിനെ ചിന്തിച്ചു പോയിരിന്നിരിക്കണം എന്ന് വേണം കരുതാന്‍ .
കാരണം ആഴ്ചകള്‍കുള്ളില്‍ തന്നെ അവളുടെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് വന്നു നിന്നത് നിര്‍വികാരനായി ഞാനും നോക്കി നിന്നു.
സ്വന്തം കലാലയത്തിനു മുന്നില്‍ വെച്ച് തന്നെ ഉണ്ടായ ഒരു ബസപകടത്തില്‍ വിധി അവളുടെ ജീവന്‍ അപഹരിച്ചു.
മക്കള്‍ മാതാപിതാക്കളോട് ചെയ്യുന്ന ക്രൂരത്യ്കുള്ള പ്രതിഫലം ദൈവം അധികം വൈകികില്ലെന്നും അത് ഇഹ ലോകത്തില്‍ വെച്ച് തന്നെ വന്നു ചേരുമെന്നും പല തരത്തില്‍ പെട്ട മാധ്യമങ്ങളിലൂടെ ഈ സംഭവത്തിനു മുന്‍പും പിന്‍പും ഒരുപാടു ഉദാഹരണങ്ങളിലൂടെ ഞാന്‍ കേട്ടിടുണ്ട്.
ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു .
മനസ്സില്‍ ഒരുപാടു വേദന തോന്നിയ ഞാനും മൂക സാക്ഷിയായ ഈ സംഭവം ഒരു പച്ചയായ ഉദാഹരണം പോലെ ഇപ്പോഴും എന്റെ മനസ്സില്‍ നില്‍ക്കുന്നു ..
വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ചെറിയൊരു വിഷമം പോലും എന്നില്‍ നിന്നും എന്റെ മാതാ പിതകളോട് ഉണ്ടാകാതിരിക്കാന്‍ സര്‍വ്വ ശക്തനായ ദൈവം കാത്തു രക്ഷിക്കുമാരകട്ടെ
ആമീന്‍ ,
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്
മറ്റുള്ളവരുടെ അനുഭവങ്ങള്‍ പാഠമാകേണ്ടതാണ്...
ReplyDeleteകുറിപ്പ് നന്നായി
ആശംസകള്‍
thank you sir
ReplyDeleteAameen
ReplyDeleteAameen
ReplyDelete