നല്ല തണുപ്പ് ...
ലീവ് കഴിയാൻ ഇനി ഒരു ദിവസം കൂടെ ..
നാളെ മുതല്‍ ഒരു വര്‍ഷത്തേക്കിനി ഈ പ്രഭാതമല്ല
ഇന്നിനി എങ്ങോട്ടും പോകുന്നില്ല .
കല്യാണങ്ങളും സല്‍ക്കാരങ്ങളും ഒക്കെ ആയി
ദിവസങ്ങള്‍ പെട്ടെന്നങ്ങ് തീര്‍ന്നു
അടുത്തുള്ളവരെ നല്ലവണ്ണം ഒന്ന്കാണാൻ കൂടെ പറ്റിയിട്ടില്ല
ശങ്കരേട്ടന്റെ കടയില്‍ പോയി ഒരു ചായ കുടിക്കാം .
കൂടെ എല്ലാവരോടും പോണ കാര്യവും പറയാം..
ആ പഴയ ബെഞ്ചിലിരുന്നു ..
ശങ്കരേട്ടന്‍ സ്പെഷ്യല്‍ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും
പണ്ട് ചെങ്ങയിമാരുടെ ചുമലില്‍ കൈ കോര്‍ത്ത്
വെറുതെ നടന്നു തീര്‍ത്തതും
പുസ്തക കെട്ടുകളും ചുമന്നു
റെയില്‍ കടന്നു വരുന്ന അച്ചടി ഉസ്താദും ..
കുടി വെള്ളം എടുക്കാന്‍ അടുത്ത കിണറിനു അരികില്‍ എത്തുമ്പോ
എനിക്ക് മാത്രം
ചിരിച്ചു കൊണ്ട് മാറി തന്നിരുന്ന കറുത്ത സുന്ദരിയും ..
അടക്കം ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ മിന്നി മറഞ്ഞു ..
ശങ്കെരട്ടെന്റെ ചായ എല്ലാ ദിവസവും ഒന്നെങ്കിലും
കുടിക്കാമായിരുന്നു
എന്ന് മനസ്സില്‍ പറഞ്ഞു ..
ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു ...
ഒരു ചായയുടെ മധുരമുള്ള നൊമ്പരം കൂടെ പേറി കൊണ്ട്
ഗ്രാമത്തിലെ ചായക്കടകള്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന ഇടങ്ങളാകുന്നു!
ReplyDeleteആശംസകള്‍
Nandhi :)
Deleteഓര്‍മ്മകള്‍ സുന്ദരം ..ആ ചായക്കടകള്‍ ഇന്നും ഉണ്ടല്ലോ
ReplyDelete