ഉമ്മ
ലോകമുറങ്ങുന്ന രാവിലും
കണ്ണിമ ചിമ്മാതെ ചാരത്തിരുന്നവള്‍
കദനക്കടലില്‍ മുങ്ങിത്താഴുമ്പോഴും
കനിവിന്റെ മധുരം പകര്‍ന്നു നല്‍കിയവള്‍
എല്ല് മുറിയുന്ന വേദനകളിലും
ചിരിച്ചു മാത്രം കിസ പറഞ്ഞവള്‍
കാല്‍ക്കീഴില്‍ എനിക്കായ്
സുബര്‍ക്കം കരുതി വെച്ചവള്‍
ലോകമുറങ്ങുന്ന രാവിലും
കണ്ണിമ ചിമ്മാതെ ചാരത്തിരുന്നവള്‍
കദനക്കടലില്‍ മുങ്ങിത്താഴുമ്പോഴും
കനിവിന്റെ മധുരം പകര്‍ന്നു നല്‍കിയവള്‍
എല്ല് മുറിയുന്ന വേദനകളിലും
ചിരിച്ചു മാത്രം കിസ പറഞ്ഞവള്‍
കാല്‍ക്കീഴില്‍ എനിക്കായ്
സുബര്‍ക്കം കരുതി വെച്ചവള്‍
ഉപ്പ
ഒറ്റനോട്ടം കൊണ്ട് പറയാനുള്ളത്
മുഴുവന്‍ പറഞ്ഞു തീര്‍ക്കുന്നവന്‍
കൈകള്‍ കോര്‍ത്തു പിടിച്ചു
നടക്കാന്‍ പഠിപ്പിച്ചവന്‍
പകല് ചൊരിഞ്ഞ
ശകരാങ്ങള്‍ക്ക് ബദലായി
ഉറങ്ങുമ്പോ വന്നു
ഉമ്മകള്‍ കൊണ്ട് മൂടുന്നവന്‍
വീടിനു പുറത്തേക്കുള്ള
വഴികള്‍ വെട്ടി നടത്തിച്ചവന്‍
നല്ലപാതി
പൂമുഖത്തും പിന്നാമ്പുറത്തും
പൂമുഖത്തിനു പുറത്തും
സ്നേഹം വിടര്‍ത്തുന്നവള്‍
വലിയ സങ്കടങ്ങളെ
ചെറിയ വാക്കുകളില
ലിയിച്ചു കളയാന്‍ കെല്‍പ്പുള്ളവള്‍
എന്റെ സ്വപ്നങ്ങളെ പ്രസവിച്ചവള്‍
എന്നെ ആദ്യമായ് പ്രണയിച്ചവള്‍
അനിയന്‍
കാലങ്ങള്‍ കാത്തിരുന്നു-
കിട്ടിയ കൌതുകം
കൂടെപ്പിറപ്പായും സുഹൃത്തായും
മകനായും വന്ന്
സ്നേഹം കൊണ്ട് മൂടുന്നവന്‍
പെങ്ങള്‍
പെണ്മക്കളില്ലാത്ത വീട്ടില്‍
കറങ്ങിത്തിരിയുന്ന ആങ്ങളയുടെ
ഓര്‍മ്മകളുടെ ഓട്ടക്കീശയിലെന്താ ഉള്ളത് ?
ഒന്നുല്ല്യ .. ശൂന്യം
എങ്കിലും എവിടെയൊക്കെയോ
ഞാനെന്റെ പെങ്ങളെ തിരയാറുണ്ട്
മക്കള്‍
എന്റെ തുടിപ്പുകള്‍
എനിക്ക് കരുത്തേകുന്നവര്‍
എന്നെ ദുര്‍ബലരാക്കുന്നവര്‍
എന്റെ സ്വപ്‌നങ്ങള്‍
-ഷാനു പുതിയത്ത് -
സ്നേഹാര്‍ദ്രമായ വരികള്‍
ReplyDeleteആശംസകള്‍