നശ്വരമായതെല്ലാമുപേക്ഷിച്ചു
പ്രിയപ്പെട്ടവരും പ്രിയപെട്ടതും
ഇട്ടെറിഞ്ഞു ഒറ്റയ്ക്ക് പോകേണ്ട
എന്നോ കുറിക്കപ്പെട്ടൊരു യാത്ര.
പ്രിയപ്പെട്ടവരും പ്രിയപെട്ടതും
ഇട്ടെറിഞ്ഞു ഒറ്റയ്ക്ക് പോകേണ്ട
എന്നോ കുറിക്കപ്പെട്ടൊരു യാത്ര.
തോറ്റെന്നു ധരിച്ചതൊന്നും
തോല്‍വിയായിരുന്നില്ല
ജയിച്ചു കയറിയ സ്ഥലങ്ങളെന്നു
നിനച്ചതൊന്നും ജയവുമായിരുന്നില്ല
തോല്‍വിയായിരുന്നില്ല
ജയിച്ചു കയറിയ സ്ഥലങ്ങളെന്നു
നിനച്ചതൊന്നും ജയവുമായിരുന്നില്ല
വാക്കിലും നോക്കിലും
നില്‍പ്പിലും നടപ്പിലും
അവന്‍ കൂടെയുണ്ടായിരുന്നു.
അവനെന്റെ തൊട്ട് പിന്നിലായ് നിന്ന്
കൈ കൊട്ടി ചിരിക്കാറുണ്ടായിരുന്നു.
പക്ഷെ കണക്കുകള്‍ കൂട്ടി കിഴിക്കുന്ന
തിരക്കില്‍ ഞാനാ ശബ്ദമൊരിക്കലും-
കേട്ടിരുന്നില്ല.
നില്‍പ്പിലും നടപ്പിലും
അവന്‍ കൂടെയുണ്ടായിരുന്നു.
അവനെന്റെ തൊട്ട് പിന്നിലായ് നിന്ന്
കൈ കൊട്ടി ചിരിക്കാറുണ്ടായിരുന്നു.
പക്ഷെ കണക്കുകള്‍ കൂട്ടി കിഴിക്കുന്ന
തിരക്കില്‍ ഞാനാ ശബ്ദമൊരിക്കലും-
കേട്ടിരുന്നില്ല.
കൂട്ടിയും കിഴിച്ചും നോക്കി
നഷ്ടങ്ങളെന്നു കരുതുന്നത്-
മാറ്റി നിര്‍ത്തണം
ചിലപ്പോള്‍ ബന്ധങ്ങള്‍
ചിലപ്പോള്‍ പുഞ്ചിരി
ചിലപ്പോള്‍ സത്യ സന്ധത
ചിലപ്പോള്‍ മനുഷ്യത്വം
അങ്ങിനെ എന്തെല്ലാം
നഷ്ട കണക്കുകളില്‍ പെട്ട്
എത്രയോ തവണ-
പുറന്തള്ളപ്പെട്ടിരിക്കുന്നു.
നഷ്ടങ്ങളെന്നു കരുതുന്നത്-
മാറ്റി നിര്‍ത്തണം
ചിലപ്പോള്‍ ബന്ധങ്ങള്‍
ചിലപ്പോള്‍ പുഞ്ചിരി
ചിലപ്പോള്‍ സത്യ സന്ധത
ചിലപ്പോള്‍ മനുഷ്യത്വം
അങ്ങിനെ എന്തെല്ലാം
നഷ്ട കണക്കുകളില്‍ പെട്ട്
എത്രയോ തവണ-
പുറന്തള്ളപ്പെട്ടിരിക്കുന്നു.
പക്ഷെ ..
യാത്ര പോകേണ്ട ഇന്ന്
പിന്നിട്ട വഴികളിലേക്ക്
തിരിഞ്ഞു നോക്കുമ്പോ
പേടിപ്പെടുത്തുന്ന ഇരുട്ടും
ശൂന്യതയും മാത്രം
യാത്ര പോകേണ്ട ഇന്ന്
പിന്നിട്ട വഴികളിലേക്ക്
തിരിഞ്ഞു നോക്കുമ്പോ
പേടിപ്പെടുത്തുന്ന ഇരുട്ടും
ശൂന്യതയും മാത്രം
തിരിഞ്ഞു നടന്നു
ഞാനോരോ വഴികളിലും .
കയറിയിറങ്ങി -
വെട്ടി പിടിച്ച
എന്റെ നേട്ടങ്ങളും അന്വേഷിച്ച്.
ശൂന്യമാണ് എല്ലായിടവും.
ദൂരെയെങ്ങോ അതാ
ഒരു നേര്‍ത്ത വെട്ടം.
നടന്നു തളര്‍ന്ന ഞാന്‍
വീണ്ടും എഴുന്നേറ്റു നടന്നു
വെട്ടം കണ്ടിടത്തേക്ക്.
ഞാനോരോ വഴികളിലും .
കയറിയിറങ്ങി -
വെട്ടി പിടിച്ച
എന്റെ നേട്ടങ്ങളും അന്വേഷിച്ച്.
ശൂന്യമാണ് എല്ലായിടവും.
ദൂരെയെങ്ങോ അതാ
ഒരു നേര്‍ത്ത വെട്ടം.
നടന്നു തളര്‍ന്ന ഞാന്‍
വീണ്ടും എഴുന്നേറ്റു നടന്നു
വെട്ടം കണ്ടിടത്തേക്ക്.
വഴികള്‍ അവസാനിക്കാറായി
ഒരുപാടാന്വേഷിച്ചു -
ഒത്തിരി അലഞ്ഞ്
തേടി വന്ന വെട്ടത്തെ ഞാന്‍ കണ്ടു മുട്ടി
അതെന്റെ ബാല്യമായിരുന്നു
സ്നേഹവും പുഞ്ചിരിയും
ബന്ധങ്ങളും മാത്രം
കൂട്ടിനുണ്ടായിരുന്ന ബാല്യം
ഒരുപാടാന്വേഷിച്ചു -
ഒത്തിരി അലഞ്ഞ്
തേടി വന്ന വെട്ടത്തെ ഞാന്‍ കണ്ടു മുട്ടി
അതെന്റെ ബാല്യമായിരുന്നു
സ്നേഹവും പുഞ്ചിരിയും
ബന്ധങ്ങളും മാത്രം
കൂട്ടിനുണ്ടായിരുന്ന ബാല്യം
ഞാന്‍ ആ നേട്ടങ്ങളെ മാത്രം പുണര്‍ന്നു -
വേഗത്തില്‍ യാത്ര തിരിക്കാന്‍
ഒരുങ്ങുമ്പോഴേക്കും
മുന്‍പ് നേട്ടങ്ങളെന്നു-
കരുതിയ കോട്ടങ്ങളെന്നെ
പൊട്ടിച്ചെറിയാന്‍ പറ്റാത്തത്രയും -
ശക്തിയില്‍ മുഴുവനായ്
വലയം ചെയ്തിരുന്നു.
വേഗത്തില്‍ യാത്ര തിരിക്കാന്‍
ഒരുങ്ങുമ്പോഴേക്കും
മുന്‍പ് നേട്ടങ്ങളെന്നു-
കരുതിയ കോട്ടങ്ങളെന്നെ
പൊട്ടിച്ചെറിയാന്‍ പറ്റാത്തത്രയും -
ശക്തിയില്‍ മുഴുവനായ്
വലയം ചെയ്തിരുന്നു.
No comments:
Post a Comment