രാവിലെ ഉറക്കമുണർന്നപ്പോ
തല വെട്ടിപൊളിക്കുന്ന വേദന
കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്.
ഞാൻ കൂടുതലാലോചിക്കാതെ
ചുക്ക് കാപ്പിക്കടുത്തേക്ക് പോയി.
ചുക്ക് കാപ്പിയെനിക്ക്
പുതുമഴക്ക് പിറകെ കൂട്ട് വരാറുള്ള
പുതു മണ്ണിന്റെ മയം മനക്കുന്ന ഗന്ധം
നാസാരന്ധ്രങ്ങളിൽ നിറച്ചു തന്നു
എന്നെ കാറ്റിനൊപ്പം ചാഞ്ഞും
പിന്നെ ചെരിഞ്ഞും നൃത്തം ചെയ്യാറുള്ള ചാറ്റൽ മഴക്ക് നടുവിലായി
കൊണ്ട് പോയി നിർത്തി
ശേഷം...
ചാറ്റൽമഴ കൊണ്ട് നിക്കുമ്പോ
വീടിനകത്തേക്കോടിക്കാറുള്ള
ചൂരൽവടിക്കരികിലേക്ക് പറഞ്ഞയച്ചു
ബഷീർ ഡോക്ടറുടെ
കയ്പുള്ള മഞ്ഞ ഗുളികയും
ഗുളിക ഡബ്ബക്ക് പിറകിൽ
എനിക്ക് വേണ്ടി മാത്രം
വാങ്ങി വെച്ച പോലൊ
No comments:
Post a Comment