നമ്മുടെയൊക്കെ മനസ്സുകളില് മായാതെ കിടക്കുന്ന
ഓരോ പാട്ടുകള്ക്ക് പിന്നിലും
നമുക്കൊക്കെ ഓരോ ഓര്മ്മകളും കാണുമായിരിക്കുമല്ലെ ?
അത് കൊണ്ടായിരിക്കണമല്ലോ
നല്ല രചനകള്ക്കും സംഗീതത്തിനുമൊന്നും
ഒരു കുറവുമില്ലാതിരുന്നിട്ടും
പണ്ടെപ്പോഴോ കേട്ടു മനസ്സില് പതിഞ്ഞ് പോയ
ആ പഴയ പാട്ടുകള് തന്നെ ഇപ്പോഴും
പുതിയ ഗാനങ്ങള്ക്ക് മീതെയായി തങ്ങി നില്ക്കുന്നത്.

കല്യാണ വീടുകളിലും ഡി.ജെകളിലും ആടി തിമിര്ക്കാന് ഇപ്പോഴും പ്ലേ ചെയ്യുന്ന പാട്ടാണ് ഹസ്സന് ജഹാംഗീര് പാടിയ ഹവാ ഹവ.
അത് പോലെ തന്നെ ഇപ്പോ കേട്ടാലും ഒട്ടും മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന മറ്റൊരു ഹിന്ദി ഗാനം കൂടെ ഉണ്ട്.
87 ലെ സൂപ്പര് ഡ്യൂപ്പര് ഹിറ്റ് ആയിരുന്ന ഡാന്സ് ഡാന്സിലെ ആഗയാ ആഗയാ ഹല്വാ വാല ആഗായ എന്നാ ഗാനം. എന്നാല് ഈ പാട്ടുകളിപ്പോ കേള്ക്കുമ്പോഴും ആളുകള് കളിച്ചാര്മാദിക്കുന്നത് കാണുമ്പോഴും മനസ്സിലേക്കോടിയെത്തുന്നത് ആടി
തിമിര്ക്കുന്ന നൃത്ത രംഗങ്ങളൊന്നുമല്ല.
മറിച്ച് ..
ആറു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്ക് ശേഷം വിശ്രമിക്കാനും ആഘോഷിക്കാനുമായി വീണു കിട്ടുന്ന ഞായറാഴ്ചകളില് അമ്മാവന് നേരത്തെ എണീറ്റ് കാര്യ പരിപാടികളെല്ലാം നടത്തിയ ശേഷം
ടേപ്പ് റെക്കോര്ഡറിന്റെ ഓരോരോ സ്ക്രൂ ആയി അഴിച്ചു മാറ്റുന്നതും, അതിലുള്ള പൊടികളും മാറാലകളും തൂത്ത് വൃത്തിയാക്കി വെക്കുന്നതും,
ശേഷം ഈ ഹിന്ദി പാട്ടുകളെല്ലാം അടങ്ങിയ ഒരു കാസറ്റ് പ്ലേ ചെയ്തു കൊണ്ട് സുലൈമാനിയും കുടിച്ചു കോലായില് ഇരിക്കുന്നതുമായ ചിത്രങ്ങളാണ്.

തമ്പി സാറിന്റെ രചനയില് ദക്ഷിണാ മൂര്ത്തി സംവിധാനം ചെയ്ത് പി.ജയചന്ദ്രന് പാടി മനോഹരമാക്കിയ എക്കാലത്തെയും ഹിറ്റ് ഗാനമാണല്ലോ "ചന്ദനത്തില് കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം" എന്ന ഗാനം,
അല്ലെങ്കിലും പ്രണയ ഗാനങ്ങളെഴുതുന്നതില് തമ്പി സാറിനെ കവച്ചു വെക്കാന് വേറെ ആളില്ലല്ലോ..
ഞാന് ജനിക്കുന്നതിനും വര്ഷങ്ങള്ക്കും മുന്പേ ഇറങ്ങിയ "ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റൂ"
എന്ന സിനിമയിലേതാണാ ഗാനമെങ്കിലും
പറയാനായി അത്ര കാര്യമായി ഒന്നുമില്ലെങ്കിലും
ആ പാട്ടിനു പിറകില് ഒരു മങ്ങലുമില്ലാതെ ഇപ്പോഴും മനസ്സില് തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്.
ഏഴാം ക്ലാസ്സീന്നു സ്കോളര് ഷിപ് പരീക്ഷ എഴുതാന് പോയപ്പോ ഒരേ ഒരു തവണ മാത്രം കണ്ടൊരു മുഖം.
ആ കുട്ടിയും ഈ പാട്ടുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല എങ്കിലും ആ സ്കോളര്ഷിപ് പരീക്ഷ ദിവസം മുതല്ക്കങ്ങോട്ടു കുറെ ദിവസങ്ങളിങ്ങോട്ട് എന്റെ നാവില് തത്തിക്കളിച്ചിരുന്നത് ഈ പാട്ട് മാത്രമായിരുന്നു.
കാരണമെന്താണെന്നറിയാത്ത നമ്മുടെ ഒക്കെ ജീവിതത്തില് ആദ്യമായി കിട്ടുന്ന
ഒരു ഒരു ഫീലില്ലേ..ലത് തന്നെ.

കല് നായക്കിലെ" ചോളി കെ പീച്ചേ ക്യാ ഹെ എന്ന ഗാനം ചിത്രഹാറില് വന്ന പിറ്റേന്ന് ഈ പാട്ടിനത്ര നല്ല അര്ത്ഥ ഒന്നുമല്ല എന്ന് ബാബു വന്നു ചെവിയില് അടക്കം പറഞ്ഞതിന് ശേഷം ചോളിയുടെ അര്ത്ഥം കണ്ടു പിടിക്കുന്നത് വരെ പിന്നെ വിശ്രമിച്ചിട്ടില്ല.
അന്ന് ഗൂഗിളുമില്ലായിരുന്നു തല്ക്കാലം മറിച്ചു നോക്കാന് കയ്യിലൊരു ഡിക്ഷണറിയുമില്ലായിരുന്നു.
ഓരോരോ ബുദ്ധിമുട്ടുകളെ.

അത് പോലെ ബോബി ഡിയോള് അരങ്ങേറ്റം കുറിച്ച ബര്സാത്തിലെ മുഴവന് ഗാനങ്ങളും ഇപ്പോഴും കൊണ്ട് പോകുക പത്താം തരത്തിലെ ക്ലാസ്സ് മുറികളിലേക്കാണ്.
എട്ടാം ക്ലാസ്സീന്ന് തുടങ്ങണ ഹിന്ദി ക്ലാസ്സുകളിലെ പരിജ്ഞാനം വെച്ച് പ്രേമ ലേഖനങ്ങളില് പലരും ഹിന്ദി ഗാനങ്ങള് എഴുതി പിടിപ്പിക്കാന്
തുടങ്ങിയതും അന്നായിരുന്നല്ലോ.

ആദ്യമായി സുഹൃത്തുക്കളുമൊത്ത് പോയി
കണ്ട സിനിമയുടെ ഓര്മ്മകള് ഗോസ് ടൂ
ദില് വാലേ ദുല്ഹാനിയ ലെ ജായെങ്കയിലെ പാട്ടുകള്,

ചില സ്വകാര്യങ്ങള് പങ്കു വെക്കാനുള്ളത് യെന് ശ്വാസക്കാറ്റിലെ പാട്ടുകള്ക്ക് . 🤓
വല്ലിമ്മമാര് വെറ്റിലയും മുറുക്കി
കിസ പറഞ്ഞു കൊണ്ടിരുക്കുമ്പോ
കേട്ടിരുന്ന അക്ബര് സദക്ക .
അങ്ങിനെ എത്രയെത്ര പാട്ടുകള് ..
കിസ പറഞ്ഞു കൊണ്ടിരുക്കുമ്പോ
കേട്ടിരുന്ന അക്ബര് സദക്ക .
അങ്ങിനെ എത്രയെത്ര പാട്ടുകള് ..
ഇങ്ങനെ ഒരു തരത്തിലും ബന്ധമോ കാര്യമായ ഓര്മ്മകളോ ആഴമേറിയ വരികളോ ഒന്നുമില്ലെങ്കിലും എപ്പോ കേട്ടാലും മനസ്സിലൊരു പൂക്കാലം വാരി വിതറി പോകുന്ന ഒരു പാട്ടുണ്ട് ..
ഗോഡ് ഫാദറിലെ
"പൂക്കാലം വന്നു പൂക്കാലം എന്നാ ഗാനം ..
എന്താണ് അതിന്റെ പിന്നിലെ മാജിക് എന്നറിയില്ല.
കാരണം എനിക്ക് സംഗീതമറിയില്ലല്ലോ ,,
ഊ ഹു ഹു ഹു ..

എന്തായാലും ഗോഡ് ഫാദര് എന്ന സിനിമക്ക് പിന്നില് പ്രവര്ത്തിച്ച സിദ്ധിക്ക് ലാലുമാര്ക്കും സംഗീതം നിര്വഹിച്ച എസ് ബാലകൃഷ്ണൻ സാറിനും ഒരായിരം നന്ദി..
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാനും കേള്ക്കാനും പറ്റുന്ന മനോഹരമായ ഒരു കലാ സൃഷ്ടി ഒരുക്കി തന്നതിന് ..

പാട്ടുകളും ഓര്മ്മളും എഴുതിയാ
ഇന്നും നാളെയും മറ്റന്നാളുമൊന്നും തീരുമെന്ന് തോന്നുന്നില്ല .. അതോണ്ട് നിര്ത്തട്ടെ ...
.ബൈ ചാന്സില് പൂക്കാലം വന്നു പൂക്കാലം
ഒന്നൂടെ കേട്ടു പോയപ്പോ എഴുതി തള്ളി പോയതാണേ..

ക്ഷമിക്കുമല്ലോ ..
No comments:
Post a Comment