Thursday, 21 October 2021

നിസ്സഹായന്റെ പ്രണയം

സ്വാതന്ത്ര്യനായി കഴിയുന്ന
ഒരുവനേറ്റവും ഭയപ്പെടുന്നത്
മറ്റൊരുവനെ ആശ്രയിക്കുന്ന 
കാലത്തേയായിരിക്കും.

താനാണ് ഭൂമിയിലേക്ക് 
വെച്ചേറ്റവും നിസ്സഹായാനെന്ന
വനപ്പോൾ കരുതും 

മേല്പോട്ട് നോക്കുമ്പോഴൊക്കെ
സീലിംഗ് ഫാനവനെ
പ്രലോഭിപ്പിച്ചു 
വശ്യമായി പുഞ്ചിരിക്കും

കിണറുകളിലെ വെള്ളവും
അതിന്റെ ആഴവും
അവനെ എപ്പോഴും
ഉന്മത്തനാക്കിക്കൊണ്ടിരിക്കും.

റോഡുകളിലൂടെ ചീറിപായുന്ന
വാഹനങ്ങളുടെ വേഗത
അവന്റെ ഞരമ്പുകളിലാ
വേശം നിറയ്ക്കും.

റെയിൽ പാളങ്ങളല്ലേ
ഏറ്റവും നല്ല തലയിണകളെന്ന്
അവൻ സംശയിച്ചു തുടങ്ങും.

എല്ലാ പാപങ്ങളേയും 
ശുദ്ധമാക്കി സംസ്കരിക്കുന്ന
അഗ്നി ഗോളങളവന്റെ
മനസ്സിൽ കുളിർമഴ പെയ്യിക്കും.

അപരന്റെ പിടിയിൽ നിന്ന്
രക്ഷപ്പെട്ടു സ്വതന്ത്ര്യനാകാനുള്ള
ഓരോ കാരണങ്ങളേയും
ആ കാലത്തിലവനങ്ങനെ
പ്രണയിച്ചു തുടങ്ങും.

അങ്ങനെ അങ്ങനെ
നിസ്സഹായന്റെ പ്രണയം
അരങ്ങു തകർക്കുമ്പോൾ
ലോകം മുഴുവൻ
തനിക്കെതിരായിട്ടാണ് 
ഒഴുകിപ്പോകന്നതെന്നവനറിയും.

No comments:

Post a Comment

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...