Monday, 4 November, 2013

കോഴികോടന്‍ ലൈസന്‍സ്

മൂന്നു തവണ പൊട്ടിയിട്ടും പ്രതീക്ഷ കൈ വിടാതെ വീണ്ടും നാലാമത്തെ ടെസ്റ്റിനു പോയി കുഞ്ഞാപ്പുവും തന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്സ് സ്വന്തമാക്കി ..

അങ്ങിനെ ആറ്റു നോറ്റു കിട്ടിയ ഡ്രൈവിംഗ് ലൈസെന്സും അതിന്റെ കോപ്പിയും ആയി അറ്റസ്റ്റ് ചെയ്യാനായി കുഞ്ഞാപ്പു ഗസറ്റഡ് ഓഫീസറുടെ മുന്പിലെത്തി 

ഓഫീസര്‍ : എന്തേ.?
ലൈസെന്സ്റ അറ്റസ്റ്റ് ചെയ്യ്യാന്‍ വന്നതാണ്‌ സര്‍ എന്ന് പാഞ്ഞു കുഞ്ഞാപ്പു തന്റെ ലൈസന്സ് ഓഫീസറുടെ ടേബിളില്‍ വെച്ചു ..

അതിന്ടക്ക് ഒരു കയ്യില്‍ ചായയുടെ ട്രായും ഒരു കയ്യില്‍ പഴം പൊരികളും നെയ്യപ്പവും ഒക്കെ അടങ്ങുന്ന സ്റ്റീലിന്റെ പാത്രവുമായി 
വന്ന ചായക്കാരന്‍ ബഷീര്‍ ക 
രണ്ടു കയ്യിലും സാധനങ്ങള്‍ ഉള്ളതിനാല്‍ ബഷീര്‍ ക ഡോര്‍ തുറക്കാന്‍ സഹായിക്കാന്‍ കുഞ്ഞപ്പുവിനോട് കണ്ണ് കൊണ്ട് ആങ്ങ്യം കാണിച്ചു ..
പൊതുവെ പരോപകാരിയായ കുഞ്ഞാപ്പു ഒട്ടു മടിക്കാതെ ഡോറിന് അടുത്ത് ചെന്ന് ബഷീര്‍ ക ചായ കൊണ്ട് വെച്ച് പോകുന്നത് വരെ ഡോറും തുറന്നു പിടിച്ചു കാത്തു കാത്തു നിന്നു 

ബഷീര്‍ ക യെ സഹായിച്ചു മനസ്സ് നിറഞ്ഞു തിരികെ മേശക്കു അരികില്‍ എത്തുമ്പോഴേക്കും ഓഫീസര്‍ ലൈസന്‍സിന്റെ കോപ്പി സൈന്‍ ചെയ്തു വെച്ചിരുന്നു ..

തിരികെ വന്ന കുഞ്ഞപ്പുവിനോട് ഓഫ്സര്‍ പറഞ്ഞു : എടുത്തോ ..

ലൈസന്‍സ് ഇന്റെ കോപ്പി സൈന്‍ ചെയ്തു വെച്ചത് അറിയാത്ത കുഞ്ഞാപ്പു നോക്കിയപ്പോ കണ്ടത് ചായയും പഴം പൊരിയും ആയിരുന്നു 

ഓഫീസറുടെ നല്ല മനസ്സിനു ആത്മാര്‍ഥമായി നന്ദി പറഞ്ഞു ചൂടുള്ള പഴം പൊരി നോക്കി വെള്ളം ഇറക്കി കൊണ്ട് തന്നെ താഴ്മയോട്കു കൂടെ കു ഞ്ഞാപ്പു പറഞ്ഞു 

അയ്യോ വേണ്ട സര്‍ ..

ഇത് കേട്ട ഓഫീസര്‍ കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് നോക്കി കുറച്ചു ഉച്ചത്തില്‍ ഒന്നൂടെ പറഞ്ഞു 

എടുത്തെടോ ....

ഭക്ഷണ കാര്യത്തില്‍ രണ്ടു പ്രാവിശ്യം പോയിട്ട് ഒരു പ്രാവിശ്യം പോലും കുഞ്ഞാപ്പുവിനെ ആര്‍ക്കും ഇത് വരെ നിര്‍ബന്ധിക്കേണ്ടി വന്നിട്ടില്ല 

എന്നാലും ഓഫീസര്‍ അല്ലെ ..? 
അത് കൊണ്ട് തന്നെ കുഞ്ഞാപ്പു വീണ്ടും പറഞ്ഞു അതെ മറുപടി 

യ്യോ വേണ്ട സര്‍ ...

കുഞ്ഞാപ്പു പോയതിനു ശേഷം സാവധാനം ഇരുന്നു പഴം പൊരി കഴിക്കാം എന്നും കരുതി ഇരുന്ന ഓഫീസര്‍ 
രണ്ടു മൂന്നു തവണ ലൈസന്‍സ് എടുക്കാന്‍ പറഞ്ഞിട്ടും വേണ്ടാന്ന് പറഞ്ഞ കുഞ്ഞപ്പുവിനോട് കലി കയറി എണീറ്റ്‌ നിന്ന് ആക്രോശിച്ചു ..

എടുത്തു പോടോ ...
പഴം പൊരി കഴിക്കാന്‍ പറഞ്ഞിട്ടും കഴിക്കാതത്തിനു ദേഷ്യം പിടിച്ച ഓഫീസരെ കണ്ടു അത്ഭുദം കൂറിയ കുഞ്ഞാപ്പു 
എന്നാ കണ്ടം (കഷ്ണം ) മതി സര്‍ ന്നു പറഞ്ഞതും പകുതി പഴം പൊരി എടുത്തു അകത്താക്കിയതും ഒന്നിച്ചായിരുന്നു ..

ക്ഷമയുടെ നെല്ലിപ്പടി കണ്ട ഓഫീസര്‍ ലൈസന്‍സ് എടുത്തു നാല് കഷ്ണമാക്കി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ..
കണ്ടം മുറിഞ്ഞ പഴം പൊരിയെ നോക്കി നാലു ദിക്കും മുഴങ്ങുമാര്‍ ഇങ്ങനെ അലറി 

കടന്നു പോടാ ഹമുക്കെ !!!! `

പഴം പൊരി തിന്നാത്തതിനു ലൈസന്‍സ് കീറിയതിന്റെ ഗുട്ടന്‍സ് മനസ്സിലാവാതെ നാലാമത്തെ ടെസ്റ്റിനായി കുഞ്ഞാപ്പു ഡ്രൈവിംഗ് സ്കൂളിലേക്ക് വെച്ച് പിടിച്ചു ..

Saturday, 12 October, 2013

ഗ്യ്രാരണ്ടി കളര്‍

രണ്ടു മാസം മുന്‍പാണ് ഒരു നൈജീരിയക്കാരന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തത് 
ഇത്ര അധികം അപകര്‍ഷത ബോധം ഉള്ള ഒരു കറുപ്പനെ ഞാന്‍ ആദ്യായിട്ടാണ്‌ കണ്ടത് 
പെന്‍സില്‍ ചോദിച്ചിട്ട് കൊടുക്കാന്‍ ലേറ്റ് ആയാല്‍ താന്‍ കറുത്തത് കൊണ്ടാണെന്ന് ചിന്തിക്കുക 
ഓഫീസ് ബോയ്‌ ചായ കൊടുക്കാന്‍ ലേറ്റ് അയാല്‍ 
കറുത്തത് കൊണ്ടാണ് എന്ന് കരുതുക 
എന്തിനു പ്രിന്റ്‌ വരാന്‍ ലേറ്റ് അയാള്‍ വരെ ചിലപ്പോ അവന്‍ അങ്ങിനെ ചിന്തിക്കും എന്ന് തോനുന്നു 

അങ്ങിനെ ഇരിക്കെ ആണു നല്ല ഒത്ത ഒരു അണ്ണന്‍ കുറച്ചു ദിവസം മുന്‍പ് ജോയിന്‍ ചെയ്തു

പടച്ചോന്റെ കൃപ കണ്ടു മൂപ്പരും നല്ല ഗ്യ്രാരണ്ടി കളര്‍ ആണു
തന്നോട് കട്ടക്ക് കട്ടക്ക് നിക്കാന്‍ പറ്റിയ കറുപ്പന്‍ ആയതു കൊണ്ടാണാവോ
നൈജീരിയക്കാരന്‍ ഓടി ചെന്ന് പരിജയപ്പെട്ടു
ഹായ് ..

വേര്‍ ആര്‍ യൂ ഫ്രം ? ശ്രീലങ്ക ?

അണ്ണന്‍ : നോ ഐ അം ഫ്രം ഇന്ത്യ ?

നൈജെരിയക്കാരന്‍ അത്ഭുതത്ത്തോടെ : ഇന്ത്യ ? വൈ ആര്‍ യൂ സൊ ബ്ലാക്ക് ?

വന്നു കേറിയ പാടെ നമ്മളെ അണ്ണാച്ചി വല്ലതും കരുതണ്ടാ ന്നു കരുതി
ഞാന്‍ കേറി ഇടപ്പെട്ടു

നോക്കൂ മിസ്റ്റര്‍ നയ്ജീരിയക്കാരന്‍ . ഐ അം ആള്‍സോ ആന്‍ ഇന്ത്യന്‍
ഇവന്‍ ഐ അം ബ്ലാക്ക്‌

അത് കേട്ട് നൈജീരിയക്കാരന്‍ എന്റെ നേരെ തിരിഞ്ഞു ഇന്നോട്

സീ അസ്കര്‍

യുവര്‍ സ്കിന്‍ ഈസ്‌ നോട്ട ബ്ലാക്ക്‌ അസ്കര്‍ നോട്ട ബ്ലാക്ക്‌

യുവര്‍ സ്കിന്‍ ഈസ്‌ ലൈക്‌ ചോക്ലേറ്റ് ബ്രൌണ്‍ .

ആദ്യായിട്ട് ഒരാള്‍ ഞാന്‍ കറുപ്പന്‍ അല്ലാന്നു ന്നു പറയുന്നത് കേട്ട്
സന്തോഷം അണ പൊട്ടി ഒഴുകിയ ഞാന്‍
പിടിച്ചു നില്ക്കാന്‍ കഴിയാതെ
കക്കൂസില്‍ പോയി ഒരു സിഗിരട്ടു കത്തിച്ചു അതിന്റെ പൊക
സീലി ങ്ങിലേക്ക് ഊതി കളിച്ചു   

Tuesday, 1 October, 2013

ചെല്ലപ്പെട്ടിതുപ്പാത്ത പെണ്ണുങ്ങളെ തുപ്പിക്കും വെറ്റിലാ 
തുപ്പിക്കും വെറ്റിലാ ..

പല്ല് തേക്കാത്ത പെണ്ണുങ്ങളെ തേപ്പിക്കും വെറ്റിലാ 
തേപ്പിക്കും വെറ്റിലാ ..

ചുണ്ട് ചോക്കാത്ത പെണ്ണുങ്ങളെ ചോപ്പിക്കും വെറ്റിലാ
ചോപ്പിക്കും വെറ്റിലാ ..

വെറ്റിലാടക്ക പാത്രം മടക്കി വെക്കാനുള്ള സമയം ആയി
കാരണം
കോലായില്‍ കാലും നീട്ടി ഇരുന്നു
ചെല്ല പെട്ടിയില്‍ നിന്നും വെറ്റില എടുത്തു
ചുണ്ണാമ്പും അടക്കയും പുകയിലയും കൂട്ടി
ത്രികോണകൃതിയില്‍ മടക്കി വായിലേക്കിട്ടു
കിസ പറയുന്ന വല്ല്യുമ്മ മാരൊക്കെ പടിയിറങ്ങി ..

വല്യുമ്മ ന്റെ കൈ പിടിച്ചു ചുണ്ണാമ്പ് വാങ്ങാന്‍
ചേക്കാക്കന്റെ പീട്യ വരെ നടക്കുമ്പോ
ഞങ്ങള്‍ക്കിടയില്‍ കേറി കൂട്ടം പറയാന്‍
റെയില്‍ വക്കത്തെ കാട്ടു ചെടികളും
പൂക്കളും കാറ്റും ഒക്കെ കൂടാറണ്ടായിരുന്നു .
കടയിലേക്ക് പോകുമ്പോ പല ചരക്കു സാധനങ്ങളും
പച്ചക്കറിയും എഴുതി കഴിഞ്ഞതിനു ഒടൂലായി
അഞ്ചു ഉറ്പ്പ്യക്ക്‌ വെറ്റിലാടക്കയും എഴുതിക്കോ മോനെ....
എന്ന് പറയാന്‍ ഇനി ആളുകള്‍ ഇല്ലാത്തത് കൊണ്ട്
ആ ചെല്ല്പെട്ടി ഇനി വെറ്റിലയും
വെറ്റില ഇനി ചെല്ല പെട്ടിയേയും കാണാന്‍ തരമില്ല.
എന്നാലും അതവിടരിക്കട്ടെ ...
കട്ടന്‍ ചായയും കുടിച്ചു കാലും നീട്ടി വെച്ച് 

കോലായില്‍ ചുമ്മാ ഇങ്ങനെ ഇരിക്കുമ്പോ എനിക്ക് കൂട്ടം പറയാന്‍
ആ ചെല്ലപ്പെട്ടി അവിടെ ഇരുന്നോട്ടെ ...

Friday, 28 June, 2013

ബെല്ലാണി


മദ്രസ വിടുമ്പോള്‍ ബെല്ലടിക്കാന്‍ ബെല്ലാണി കൈക്കലകാന്‍ വേണ്ടി തിരക്ക് കൂട്ടുന്നതിനു ഇടയിലാണ് തൊട്ടു അടുത്തുള്ള ക്ലാസ്സിലെ റാസിയെ ഞാന്‍ ആദ്യമായി കാണുന്നത് .. 

അന്ന് ബെല്ലാണി നമുക്ക് രണ്ടു പേര്ക്കും കിട്ടിയല്ല .
വേറെ ആരോ മണി മുഴക്കി അന്നത്തെ ദിവസം ആഘോഷിച്ചു .. 

ഒരു ദിവസം ഫുഡ്‌ ബോള്‍ പഞ്ചര്‍ അടിച്ചു തുന്നാന്‍ വേണ്ടി ചെരുപ്പ് കുത്തി അണ്ണന്റെ തിരക്ക് ഒഴിയുന്നതും കാത്തു നില്‍കുമ്പോ ആണു റാസി അത് വഴി വന്നത് 

അവന്‍ എന്റെ അടുത്ത് വന്നു കാര്യം തിരക്കി ..

എത്രയോ മുന്പ്് പരിചയമുള കൂട്ടുകാരെ പോലെ തോളില്‍ കൈ ഇട്ടു അവന്‍ പറഞ്ഞു നീ വാ തുന്നി തരാം ..


നിനക്ക് അറിയുമോ ?

ഞാന്‍ അതിശയത്തോടെ അവനോടു ചോദിച്ചു .
നീ വാ എന്ന് പറഞ്ഞു അവന്‍ എന്നെ അവന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി 

അകത്തു നിന്നും ഒരു പെട്ടിയുമായി പുറത്തു വന്നു 

പത്തു വയസുള്ള അവന്‍ സൂക്ഷിച്ചു വെച്ച സാധനങ്ങള്‍ കണ്ടു ഞാന്‍ അന്തം വിട്ടു നിന്നു 
അതില്‍ നിന്നും സൂചിയും ബോള്‍ തുന്നുന്ന നൂലും തപ്പി എടുത്തു വളരെ ഭംഗിയായി തുന്നി തന്നു 
അങ്ങിനെ ഞാനും  റാസിയും കമ്പനി ആയി 

പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടു കൂടെ സ്ഥിരം കമ്പനികള്‍ ഒക്കെ പല വഴിക്കായി 

കുറെ കാലത്തിനു ശേഷമാണു പിന്നീട് ഞാന്‍ റാസിയെ കണ്ടത് 
അവന്റെ പെങ്ങളുടെ കല്യാണം ക്ഷണിക്കാന്‍ വന്നതായിരുന്നു അവന്‍ 

അന്ന് സാധാരാണ എല്ലാ കല്യാണ വീടുകളിലും ചെല്ലുന്ന പോലെ തന്നെ മൂന്നു ദിവസം മുന്പ് തന്നെ പോയി 

കല്യാണ വീട്ടില്‍ സെറ്റ് ആയി ശെരിക്കും ആര്‍മാദിച്ചു 

കുറച്ചു കാലം നാട്ടില്‍ തപ്പി തടഞ്ഞതിന് ശേഷം ഞാനും ഗള്ഫി‍ലേക്ക് കേറി 

ആദ്യ വെക്കേഷനില്‍ നാട്ടില്‍ എത്തി റാസിയുടെ കാണുമ്പോ അവന്‍ നല്ലൊരു ബിസ്നെസ്സ് മാന്‍ ആയി കഴിഞ്ഞിരുന്നു ..

ഞാന്‍ വീണ്ടുംതിരിച്ചു പോയി .. 

പഴയ പോലെ കണക്ഷന്‍ ഇല്ലാതായി .. എവിടെ എങ്കിലും വെച്ച് കാണുമ്പോ നിന്ന് സംസാരിക്കും .. അത്ര തന്നെ 

ഈ കഴിഞ്ഞ വെക്കേഷന് ഞാനും ഭാര്യയും മകനും ബീച്ചില്‍ ഇരിക്കുമ്പോ റാസിയും കുടുംബവും അടുത്തേക്ക് വന്നു 

അല്പ് നേരം ഇരുന്നു സംസാരിച്ചു.

മോളെ സ്കൂളില്‍ ചേര്ക്കേ ണ്ട കാര്യങ്ങളും ചേര്ക്കേ ണ്ട സ്കൂളിനെ പറ്റിയും പരസ്പരം അഭിപ്രായം ചോദിച്ചു 


എന്റെ മകനോട്‌ കുശലം പറഞ്ഞു അവനു ഒരു ജൂസും വാങ്ങി കൊടുത്തു റാസി യാത്ര പറഞ്ഞു പോയി 


കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ റാസിയെ ഞാന്‍ വീണ്ടും കണ്ടു 

ഒരു പത്രത്തിന്റെ ഉള് പേജില്‍ ആയിരുന്നു അത് 

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുറച്ചു നേരം അങ്ങിനെ തന്നെ ഇരുന്നു 

ഫ്രണ്ടിനെ വിളിച്ചു കാര്യം തിരക്കി 
നീ അറിഞ്ഞിരുന്നില്ലേ ?
നീ അറിഞ്ഞു കാണും എന്നാ ഞാന്‍ കരുതിയത്‌ 
ഞാനും അറിയുമ്പോഴേക്കും ലേറ്റ് ആയിരുന്നു ..
എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു 

ഞാന്‍ വണ്ടി എടുത്തു നേരെ റാസിയുടെ വീട്ടിലേക്കു പോയി 

ഇപ്പൊ പഴയ വീട്ടില്‍ അല്ല താമസം എന്ന് അവിടെ എത്തിയപ്പോ ആണു ഞാന്‍ അറിഞ്ഞത്..
ചോദിച്ചു അന്വേഷിച്ചു പുതിയ വീട്ടില്‍ എത്തി 
വീട്ടു മുറ്റത്ത്‌ കസേരയില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്‌ 
കുറെ ഒഴിഞ്ഞ കസേരകളും
ഞാന്‍ അദ്ദേഹത്തോട്റാ സിയുടെ ജെഷ്ട്ടനെ അന്വേഷിച്ചു .

അദ്ദേഹം ജെഷ്ട്ടനെ പുറത്തേക്കു വിളിച്ചു കൊണ്ട് വന്നു 

എന്റെ മുഖത്തെ ഭാവം മാറ്റം കണ്ടിട്ടാവണം 
വിളിച്ച പോകണ്ടിരിക്കാന്‍ പറ്റുമോ ശാനൂ .. 
എന്ന് പറഞ്ഞു ജെഷ്ട്ടന്‍ എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത് ..

ഞാന്‍ റാസിയുടെ ഉപ്പയുടെ അടുത്തേക്ക് പോയി ..

വിറയ്ക്കുന്ന സ്വരത്തില്‍ ഉപ്പ കാര്യങ്ങള്‍ വിവരിച്ചു .
വയറു വേദന ആയിട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതായിരുന്നു 
രണ്ടു ദിവസം ആയിട്ടും കുറവ് കാണാഞ്ഞപ്പോ അവന്‍ ഉപ്പയെ വിളിച്ചു പറഞ്ഞു 

ഇങ്ങനെ കിടന്ന ശെരി ആകില്ല ഉപ്പ ..


റംസാന്‍ ആണു വരുന്നത് .

കടയില്‍ ഒരു പാട് കാര്യം ചെയ്യാനുണ്ട് 
തിരക്കായി കഴിഞ്ഞാല്‍ പറ്റില്ല ..
അവര്‍ അവിടെ നിന്നും ഡിസ്ചാര്ജ് ചെയ്തു .
എല്ലാ സൌകര്യങ്ങളും ഉള്ള മറ്റൊരു ഹോസ്പിറ്റലില്‍ എത്തി 

റാസി അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ഡോക്ടര്‍ ധൃതിപ്പെട്ടു ഉപ്പയുടെ അടുതെത്തി 

എന്താണെന്നു അറിയില്ല ഹാര്ട്ട് ‌ ബീറ്റ് പിടിച്ചിട്ടു കിട്ടുന്നില്ല 
നിങ്ങള്‍ ഒന്നും കൊണ്ടും വിഷമിക്കരുത് 
ഇവടെ എല്ലാ സൌകര്യങ്ങളും ഉണ്ട് ..
ചെയ്യാന്‍ പറ്റുന്നതൊക്കെ ഞങ്ങള്‍ ചെയ്യും 
ബാകി ഒക്കെ ദൈവത്തിന്റെ കയ്യിലാണ് എന്ന് പറഞ്ഞു ഡോക്ടര്‍ വീണ്ടും അകത്തേയ്ക്കു തന്നെ പോയി .

മുപ്പതു മിനിട്ടിനുള്ളില്‍ എല്ലാം അവസാനിച്ചു ..


ആ ഉപ്പയെ എന്ത് പറഞ്ഞു സമധിനിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു ..


നീ പോകാന്‍ ഒരുങ്ങി നില്ക്കു ക്ക ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവസാനം നിന്നെ ബീച്ചില്‍ വെച്ച് കണ്ടപ്പോ പെട്ടെന്ന് സംസാരിച്ചു പോകാന്‍ വിടില്ലായിരുന്നു റാസീ ..


നാട്ടില്‍ ഉണ്ടായിട്ടും നീ അവസാനമയി പോകുമ്പോ നിന്നെ യാത്രയാക്കാന്‍ എനിക്ക് പറ്റിയില ..

എന്തായാലും ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും 

പല ദിവസങ്ങളിലും നിന്നെ ഞാന്‍ ഓര്ക്കാറുണ്ട്..

ഇനിയുള്ള കാലങ്ങളിലും നീ ഞങളുടെ ഓര്‍മ്മകളില്‍ ജീവിക്കും 

റാസി പോയിട്ട് ഒരു വര്ഷം ആകുന്നു ..


അള്ളാഹു അവനു മഹ്ഫിറത്തും മര്ഹാ മത്തും നല്കിന അനുഗ്രഹിക്കുമാറകട്ടെ അമീന്‍
Wednesday, 22 May, 2013

ആ ചായ കുടിച്ചു കഴിഞ്ഞപ്പോള്‍നല്ല തണുപ്പ് ...

ലീവ് കഴിയാൻ ഇനി ഒരു ദിവസം കൂടെ ..
നാളെ മുതല്‍ ഒരു വര്‍ഷത്തേക്കിനി ഈ പ്രഭാതമല്ല 

ഇന്നിനി എങ്ങോട്ടും പോകുന്നില്ല .

കല്യാണങ്ങളും  സല്‍ക്കാരങ്ങളും ഒക്കെ ആയി 
ദിവസങ്ങള്‍ പെട്ടെന്നങ്ങ് തീര്‍ന്നു  
അടുത്തുള്ളവരെ നല്ലവണ്ണം ഒന്ന്കാണാൻ കൂടെ പറ്റിയിട്ടില്ല 

ശങ്കരേട്ടന്റെ കടയില്‍ പോയി ഒരു ചായ കുടിക്കാം .
കൂടെ എല്ലാവരോടും പോണ കാര്യവും പറയാം..

ആ പഴയ ബെഞ്ചിലിരുന്നു ..
ശങ്കരേട്ടന്‍ സ്പെഷ്യല്‍  ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും 

പണ്ട്  ചെങ്ങയിമാരുടെ ചുമലില്‍ കൈ കോര്‍ത്ത്‌ 
വെറുതെ  നടന്നു തീര്‍ത്തതും 

 പുസ്തക കെട്ടുകളും ചുമന്നു 
റെയില്‍ കടന്നു വരുന്ന അച്ചടി ഉസ്താദും .. 

കുടി വെള്ളം എടുക്കാന്‍ അടുത്ത കിണറിനു അരികില്‍  എത്തുമ്പോ 
 എനിക്ക് മാത്രം 
ചിരിച്ചു കൊണ്ട് മാറി തന്നിരുന്ന കറുത്ത സുന്ദരിയും ..
അടക്കം ഒരുപാട് ഓര്‍മ്മകള്‍  മനസ്സില്‍ മിന്നി മറഞ്ഞു ..

ശങ്കെരട്ടെന്റെ ചായ എല്ലാ ദിവസവും ഒന്നെങ്കിലും 
കുടിക്കാമായിരുന്നു 
എന്ന് മനസ്സില്‍ പറഞ്ഞു ..
ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു  വീട്ടിലേക്കു നടന്നു ...

ഒരു ചായയുടെ മധുരമുള്ള നൊമ്പരം കൂടെ പേറി കൊണ്ട് 

Friday, 25 January, 2013

മാതൃനൊമ്പരം .കുട്ടികാലം മുതല്കെ കൂടുമാറ്റം എനിക്കൊരു ശീലം ആയിരുന്നു.
ഞങ്ങള്കിടയിലെ ഒരു സ്വാഭാവിക സംഭവം ആയതു കൊണ്ട് തന്നെ ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴും അത് ആവര്‍ത്തിച്ചു.
പുതിയ അന്തരീക്ഷം! ചുറ്റുപാടും പുതിയ പുതിയ മുഖങ്ങള്‍.
നാലു ഭാഗവും നന്നായൊന്നു വീക്ഷിച്ചു.

വീടിനടുതായി തന്നെ രണ്ടു പെണ്‍കുട്ടികള്‍ അടങ്ങുന്ന ചെറിയൊരു കുടുംബം .
അമ്മ നഗരത്തിലെ ഒരു കോളജിലെ ലക്ചറര്‍ ആണ്.
ജോലിയുടെ തിരക്ക് കൊണ്ടാണോ? ഒരകല്‍ച്ച എല്ലാവരുമായി നല്ലതാണു എന്ന്നു കരുതിയാണോ എന്നറിയില്ല.
പ്രദേശ വാസികളില്‍ ആരുമായും അടുപ്പമില്ല എന്ന് തന്നെ പറയാം.

മുഖാ മുഖം  വന്നു പെട്ടാല്‍ ഒരു ചിരി അതായിരുന്നു ഞങ്ങള്‍ അടക്കുമുള്ള മിക്ക പ്രദേശ വാസികളുമായി ആ കുടുംബതിനുണ്ടായിരുന്ന ബന്ധം.
രണ്ടു മക്കളില്‍ ഒരാള്‍ അമ്മ ജോലി ചെയ്യുന്ന കലാലയത്തിലെ തന്നെ വിദ്യാര്‍ഥിനി  ആണ്. ഒരാള്‍ സ്കൂളിലും.
എല്ലാവരും മാതൃക കുടുംബം പോലെ കണ്ടിരുന്ന ആ കുടുംബത്തിലേക്ക് ഒരു ശാപം പോലെ ദുഖം കടന്നു വന്നത് തൊട്ട അടുതുണ്ടയിരിന്നിട്ടും എന്റെ ഒരു സുഹുര്‍ത്ത് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്..
കോളേജു വിദ്യാര്‍ഥിനി ആയ മൂത്ത മകള്‍ക്ക് പ്രാഥമിക വിദ്യഅഭ്യാസം പോലും ഇല്ലാത്ത അന്യ മതക്കാരനായ മത്സ്യ വില്പ്പനക്കരനോട് തോന്നിയ പ്രണയം.
ആണ്‍ പിള്ളേരെ വട്ടം ചുറ്റിക്കുന്ന പെണ് പിള്ളേരുടെ സ്ഥിരം നമ്പരാണെന്ന് കരുതി ആദ്യം ഞാന്‍ ചിരിച്ചു തള്ളിയെങ്കിലും കാര്യം നിസാരം അല്ലെന്നു പിന്നീടു മനസ്സിലായി.
പ്രണയം അന്ധമാണ്‌ ,
 പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പല സിനിമകളിലും കവിതകളിലും കേട്ടിടുണ്ട് .
ഇങ്ങനെയും ഉണ്ടാകുമോ ഒരു കാഴ്ച കുറവ്?
എല്ലാവരെയും പോലെ ഞാനും ആശ്ചര്യപെട്ടു.

പ്രശ്നം ദിനംപ്രതി രൂക്ഷമായി വന്നതുകൊണ്ടും രണ്ടു മത വിഭാഗങ്ങളില്‍ പെട്ടവരയത് കൊണ്ടുംപ്രദേശ വാസികളില്‍ പെട്ട പ്രമുഖരും  വിഷയതില്ക് കടന്നു വന്നു.

എന്നാല്‍..
 മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക് ചെവി കൊടുക്കാനോ …
സ്വന്തം മാതാ പിതാക്കളുടെ അണപൊട്ടി ഒഴുകുന്ന സങ്കടം കാണാനോ അവളുടെ കാമുകിയിലെ മനസ്സ് തയാറായില്ല .
എന്ത് എതിര്‍പ്പ് നേരിട്ടാനെങ്ങിലും തന്റെ കാമുകനുമായി ഒന്നിച്ചു ജീവിക്കും എന്നുള്ള തീരുമാനത്തില്‍ തന്നെ അവള്‍ ഉറച്ചു നിന്നു.
ആ മാതാവിന് താങ്ങാവുന്നതിലും എത്രയോ മടങ്ങ്‌ അധികം ആയിരിന്നിരിക്കണം അവളുടെ ആ ഉറച്ച തീരുമാനം.
ഇത്രയും കാലം ഓമനിച്ചു വളര്‍ത്തിയ മകള്‍.
മതത്തിന്റെ കാര്യം പോട്ടെന്നു വെയ്ക്കാം പ്രാഥമിക വിദ്യാഭ്യാസമോ
നല്ലൊരു ജോലിയോ ഇല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മക്കളുടെ ശോഭനമായ ഭാവി മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന ഏതൊരു മാതാവിനാണ് സഹിക്കാന്‍ കഴിയുക..?

ആഘോഷ പൂര്‍വ്വം യോഗ്യനായ ഒരാള്‍ക് കൈപിടിച്ച് കൊടുക്കുന്നതടക്കം
എത്രയെത സ്വപ്‌നങ്ങള്‍ ആയിരക്കും ആ അമ്മ മകള്‍ക് വേണ്ടി കണ്ടത് ?
മനസ്സിന്റെ വേദന പിടിച്ചു നിര്‍ത്താന്‍ പറ്റാതിരുന്ന ഏതെങ്കിലും ഒരു നിമിഷത്തില്‍ തന്റെ മകളെ ഹൃദയം നൊന്തു ശപിച്ചു കാണുമോ ആ അമ്മ ?
ഒരു നിമിഷം എങ്കിലും ആ അമ്മ അങ്ങിനെ ചിന്തിച്ചു പോയിരിന്നിരിക്കണം എന്ന് വേണം കരുതാന്‍ .
കാരണം ആഴ്ചകള്‍കുള്ളില്‍ തന്നെ അവളുടെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് വന്നു നിന്നത് നിര്‍വികാരനായി ഞാനും നോക്കി നിന്നു.
സ്വന്തം കലാലയത്തിനു മുന്നില്‍ വെച്ച് തന്നെ ഉണ്ടായ ഒരു ബസപകടത്തില്‍ വിധി അവളുടെ ജീവന്‍ അപഹരിച്ചു.

മക്കള്‍ മാതാപിതാക്കളോട് ചെയ്യുന്ന ക്രൂരത്യ്കുള്ള പ്രതിഫലം ദൈവം അധികം വൈകികില്ലെന്നും അത് ഇഹ ലോകത്തില്‍ വെച്ച് തന്നെ വന്നു ചേരുമെന്നും പല തരത്തില്‍ പെട്ട മാധ്യമങ്ങളിലൂടെ ഈ സംഭവത്തിനു മുന്‍പും പിന്‍പും ഒരുപാടു ഉദാഹരണങ്ങളിലൂടെ ഞാന്‍ കേട്ടിടുണ്ട്.
ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു .
മനസ്സില്‍ ഒരുപാടു വേദന തോന്നിയ ഞാനും മൂക സാക്ഷിയായ ഈ സംഭവം ഒരു പച്ചയായ ഉദാഹരണം പോലെ ഇപ്പോഴും എന്റെ മനസ്സില്‍ നില്‍ക്കുന്നു ..

വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ചെറിയൊരു വിഷമം പോലും എന്നില്‍ നിന്നും എന്റെ മാതാ പിതകളോട് ഉണ്ടാകാതിരിക്കാന്‍ സര്‍വ്വ ശക്തനായ ദൈവം കാത്തു രക്ഷിക്കുമാരകട്ടെ
ആമീന്‍ ,
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്

Thursday, 24 January, 2013

ചിഹ്നം


തൊപ്പിയും താടിയും 
വര്‍ഗീയതയുടെയും ഭീകര വാദത്തിന്റെയും 
ചിഹ്ന്നമായി മാറിയ സമൂഹത്തില്‍ 
ഭയമില്ലാതെ ഇറങ്ങി നടക്കാന്‍ 
അവനും നടന്നു 
ബ്ലേഡ് വാങ്ങാന്‍ 
ബക്കലയിലെക്കു