Sunday, 12 March 2017

കാത്തിരിപ്പ്

സന്തോഷം,വേദന,സങ്കടം,ദേഷ്യം
 ഇവയെല്ലാം കൂടെ എപ്പോഴെങ്കിലും
ഒരുമിച്ചനഭവിചിട്ടുണ്ടോ ?
കുഞ്ഞില്‍ ഞങ്ങളെ കൂട്ടാതെ പുറത്തു പോകുമ്പോ
കരഞ്ഞു ബഹളം വയ്ക്കാതിരിക്കാന്‍ ഇഷ്ടമുള്ള സാധനങ്ങളെന്തെങ്കിലും തിരിച്ചു വരുമ്പോ കൊണ്ട് തരാം എന്നൊരോഫര്‍ ഞങ്ങടെ മുന്നിലെക്കിട്ടു തരും.
ഓഫര്‍ തന്ന സാധനങ്ങളുമായി തിരിച്ചു വരാന്നു
പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാഞ്ഞ്
ഇരുട്ടിലേക്ക് കണ്ണും നട്ട് ഗ്രില്ലും പിടിച്ചു കോലായിലിരുന്നിരുന്നിരുന്നു ഉറക്കത്തിലേക്ക് വീഴുമ്പോ.
ബസ്സ്‌ കാശീന്നും മിച്ചം വെച്ച് വരയുള്ള പേപ്പറും
 കവറും സ്റ്റാമ്പും വാങ്ങി
ഇനി ഒരിക്കല്‍ കൂടെ നേരിട്ട് കാണാന്‍ സാധ്യതയില്ലാത്ത സൌഹൃദത്തെ വിടാതെ ചേര്‍ത്ത് പിടിക്കണമെന്നാഗ്രഹിച്ചയച്ച കത്തിന്റെ മറുപടി കാത്തു കാത്തിരുന്നിട്ടും കിട്ടാതായപ്പോ
സകൂള്‍ വേനലവധിക്ക് പത്ത് കാശ് സമ്പാദിക്കാനും
 ആഴ്ച്ചക്കൊരിക്കല്‍ അമ്മാവമ്മാര് വരുന്ന പോലെ
അരിയും പലഹാര പൊതിയും തൂക്കി പിടിച്ച്
 ഗമയില്‍ വീട്ടില്‍ വന്നു കയറാനും തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നിട്ട് ആഴ്ചവസാനം തരാന്ന് പറഞ്ഞുറപ്പിച്ച
കൂലി വാങ്ങാന്‍ ശനിയാഴ്ച രാത്രി പ്രതീക്ഷയോടെ തലയും ചൊറിഞ്ഞു കണക്കുപിള്ളയുടെ മുന്നില്‍ നിക്കുമ്പോ
അടുത്താഴ്ച തരാം അടുത്താഴ്ച്ചയാവട്ടെ എന്നൊക്കെ ഒഴിവ് കിഴിവ് പറഞ്ഞു ഒരു മാസത്തോളം തള്ളി നീക്കിയപ്പോ.
എയര്‍ പോര്‍ട്ടിലേക്ക് വരുന്ന വഴിക്ക്
 ഉപ്പ എങ്ങോട്ടാ പോണെന്നുള്ള മോളുടെ ചോദ്യത്തിനു
ഗള്‍ഫിലേക്ക് പോകുന്നു എന്ന് മറുപടി കൊടുത്തപ്പോ
അരുതെന്ന് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന്
മനസ്സിലാക്കിയ മൂന്ന് വയസ്സുകാരി
"ഉപ്പ പോയിട്ട് ബേം വരണേ" ന്നു
കണ്ണിലേക്കു നോക്കി തിരിച്ചു പറഞ്ഞപ്പോ.
മേലെ പറഞ്ഞ വികാര മിശ്രിതങ്ങളെ
വേണമെങ്കില്‍ "കാത്തിരിപ്പ് " എന്ന ഒരൊറ്റ വാക്കില്‍
ചുരുക്കി പറയാമെന്നു തോന്നുന്നു. .

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...