
പതിവ് പോലെ ഉമ്മാന്റെ വക നടപ്പുറത്തു ഒരു അടി കിട്ടിയാണ് ഞാന്‍ എണീറ്റത്.ബത്ത്രൂമിലെക് എണീറ്റ് നടക്കുമ്പോള്‍
വെറും വയറ്റില്‍ തന്നെ നല്ല പുളിയുള്ള വഴക്കും ശര ശരാന് പാഞ്ഞു വരുന്നുണ്ട്
പോത്ത് പോലെ വലുപ്പം വെച്ച് .. പെണ്ണ് കെട്ടി കൊണ്ട് വരാനായി..
ഇപ്പോഴും ടൈം എണീറ്റ് നിസ്കരിക്കണോ എണീറ്റ് പോകുമ്പോള്‍ വിരിപ്പ് ഒന്ന് നല്ലോണം വിരികാനോ അവനറിയില്ല ..
ഇനി ഏതു കാലാണ് ഇതൊകെ പഠിയ്ക്ക..
പെണ്ണ് കെട്ട്യ ഇവന്റെ വീടുകാര് എന്താ വിജരിക്ക പടച്ചോനെ..
സ്വന്തമായിട് രണ്ടു കാലില്‍ നില്കനായിട്ടും ഇപ്പഴും പിന്നാലെ നടക്കണം..
ഞാന്‍ കുളി കഴിഞ്ഞു വന്നിട്ടും പരാതി തീര്നിടില.. ഉമ്മ പറഞ്ഞു കൊണ്ടിരിക്കാണ്
പറഞ്ഞു പറഞ്ഞു പറച്ചില്‍ കുറച്ചു മല്ലി പൊടിക്ക് വന്ന അടുത്ത വീടിലെ സുലെഗ തതനോടും കൂടെ ആയപ്പോ എനിക്ക് പിടിച്ചില്ല..
ഇത്രക് വേണ്ടയ്ര്നു .. ഒരു വിരിപ്പ് വിരിക്കതതിനാണോ ഈ അങ്കം .
ഞാനും ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു ..
എനിക്ക് ബ്രേക്ക് ഫാസ്റ്റ് വേണ്ട ..
ഉമ്മ സൈലന്റ് ആയി.. അല്ലെങ്കിലും പൊതുവേ ശരീരം ക്ഷീണിച്ച ഞാന്‍ ഫുഡ് കഴികുനില്ല എന്ന് പറഞ്ഞാല്‍ ഉമ്മാക് ബേജരാന്.
പെട്ടെന്നാണ് നിശബ്ധാധ ബന്ജിച്ചു കൊണ്ട് കുക്കെര്‍ വിസലടിച്ചത്..
ഓ .. ഒടുക്കത്തെ മണം ബീഫ് കരി ആണെന്ന് തോനുന്നു.
നിരാഹാരം പ്രഗ്യപിക്കുകയും ചെയ്തു ...
ഇനി ഇപോ എന്ത് ചെയ്യാനാ .. കറിയുടെ കൂടെ കഴിക്കാന്‍ എന്താണെന്നു വെറുതെ ഒന്ന് അടുകളയിലെക് തലയിട് നോകിയ ഞാന്‍ വീണ്ടും ഞെട്ടി.
പടച്ചോനെ കണ്ണ് വെച്ച പത്തിരി,,
ഇന്നാണല്ലോ എനിക്ക് വേണ്ടാന് പറയാന്‍ തോന്നിയത്..
എന്റെ ഫവേരിറ്റ് സാധനം..
ഉമ്മയനെഗില്‍ സാധാരണ പോലെ ഇന്ന് നിര്‍ബന്ധിക്കുന്നുമില്ല.
കുറച്ചു നേരം ചീത്ത കേട്ട് നിന്ന മതി ആയിരുന്നു..
അപ്പോഴേക്കും ഉപ്പ വന്നിരുന്നു .. ഉമ്മ കറി പാത്രത്തിലാക്കി മേശയില്‍ കൊണ്ട് വെച്ച് .
വെറുതെ അല്ല ഉമ്മ നിര്‍ബന്ധിക്കാത്തത് .. വെറും ബീഫ് അല്ല ബീഫിന്റെ ലിവര്‍ വരട്ടിയത് ആണ് .
എന്റെ മനസ്സ് ഇലകുമെന്നു ഉമ്മയ്ക് നന്നായി അറിയാം ..
തോല്‍വി സമ്മതിച്ചു എന്ന ഞാന്‍ കഴികാം എന്നുഇ പരഞ്ഞാലോ..?
നാണ കേടവില്ലേ.?
ഡ്രസ്സ് ഫുള്‍ മാറ്റി കഴിഞ്ഞ്ട്ടും ഉമ്മ മൌനം തുടരുകയാണ് ..
വന്നു തിഇനു പോടാ രാവിലെ തന്നെ മുഗം വീര്‍പ്പികാതെ എന്ന സ്ഥിരം ടയലോഗ് കേള്ല്കാന്‍ ഞാന്‍ കാതു കൂര്‍പ്പിച്ചു ..
രക്ഷയില്ല .. ഉമ്മ മൈന്‍ഡ് ചെയ്യാതെ നില്‍കുകയാണ്
കറിക്ക് പുറമേ ചൂടുള്ള കണ്ണ് വെച്ച പത്തിരിയും മേശയില്‍ എത്തി..
ഉപ്പ തിന്നാന്‍ തുടങ്ങി.. കീഴടങ്ങാന്‍ മനസ്സ് അനുവധികുനില്ല..
തോറ്റു കൊടുക്കണോ?
അഭിമാനം ആണോ വലുത് അതോ കണ്ണ് വെച്ച പത്തിരിയോ?
ഉമ്മ ഒരു പത്തിരി എടുത്തു ഉപ്പയുടെ പ്ലേറ്റില്‍ ഇട്ടു .. മൂന്നു നാലു ലിവെരിന്റെ കഷണഗലും ..
മനസ്സ് കിടന്നു പിടയുകയാണ് ..
ഉപ്പ ഒരു കഷ്ണം ലിവര്‍ പത്തിരിയുടെ ഉള്ളില്‍ വെച്ച് വായിലെകിട്ടു .
ഇത്രയും കണ്ടു പിഇട്ച്ചു നില്കാനുള്ള ശക്തി എന്റെ മനസ്സിനില്ല ..
ഇനി നോകി നിനിട്ടു കാര്യല്യ..
പതുക്കെ ഉപ്പയുടെ അടുത്തുള്ള കസേരയില്‍ പോയിരിക്കേണ്ട താമസം ..രണ്ടാളും പൊട്ടിച്ചിരിച്ചു ..
എനികരിഞ്ഞൂടെ മോനെ നിന്നെ .. ഉമ്മാന്റെ ഒരു ഉമ്മയോട് കൂടെ അന്ന് തിന്ന പത്തിരിക്കും ലിവെരിനും
പതിവിലും കൂടുതല്‍ രുചി ആയിരുന്നു .
അങ്ങിനെ കണ്ണ് വെച്ച പത്തിരിയുടെ മുന്നില്‍ എന്നിലെ അഭിമാനം ഞാന്‍ അടിയറവു പറഞ്ഞു..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്
ഷാനു