
ചരിത്രങ്ങള്‍ ഉറങ്ങുന്ന സൗദി അറേബ്യന്‍ മണ്ണില്‍ നിന്നും ഞാന്‍ വിട വാങ്ങാന്‍ ഒരുങ്ങുമ്പോള്‍
മൂന്നു കൊല്ലത്തോളം എന്റെ സന്തത സഹചാരിയും പാദരക്ഷകനും എല്ലതിലുമപരി എന്റെ ഇ ശരീരത്തെ താങ്ങി നിര്തിയവനുമായ നിന്നോടും ഞാന്‍ വിട വാങ്ങുകയാണ് ...
നിന്റെ നില്‍പ്പ് ഈ ഇടെയായി അഭിനയ സാമ്രാട്ട് ലാലേട്ടനെ പോലെ ഒരു വശത്തേക്ക് ആയതു കൊണ്ടും നിന്റെ ഒരു മുക്കും മൂലയും ഇനി പൊട്ടന്‍ ബാക്കി ഇല്ലാത്തതും കൊണ്ടും
നിന്നെ ഇവടെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിഥന്‍ ആയിരിക്കുകയാണ് ഞാന്‍ ..
യാത്ര പറയുന്നതിനു മുന്‍പേ നിന്നോടായ് രണ്ടു വാക്ക് ..
പുതിയ ഒരു സഹയാത്രികനെ വാങ്ങി കാശു കളയാന്‍ താല്പര്യം ഉള്ള ആളെല്ല എന്നുള്ള കാര്യം നീ മനസ്സിലാക്കണം ..
ഇനിയും നീ എന്നെ താങ്ങി നിര്‍ത്തും എന്നുള്ള വിശ്വാസത്തില്‍ നിന്നെയും കൊണ്ട് നാട്ടിലേക് പുറപെട്ടാല്‍ ഞാന്‍ പിന്നെ നന്ഗ്ന പാദനായ് വിമാനം ഇറങ്ങേണ്ടി വരും എന്നുള്ള സത്യവും നീ മനസ്സിലാകണം ..
നമ്മള്‍ ഒരുമിച്ചിരുന്ന സഞ്ചരിച്ചിരുന്ന കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ നിന്നെ
മനസ്സിലകിയത് പോലെ നീ എന്നെയും മനസ്സിലാകും എന്നുള്ള
വിശ്വാസത്തോട് കൂടി നിന്നോട് ഞാന്‍ വിട വാങ്ങുന്നു ..
നിനക്കിനി ചര്ത്ര ഭൂമിയില്‍ വിശ്രമിക്കാം ...
സാഗരം മനസ്സില്‍ ഉണ്ടെങ്ങിലും ...
കരയുവാന്‍ കണ്ണ് നീരില്ല ..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ..
ഷാനു