
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്കരുടെ നൂറാം സെഞ്ച്വറി യും യുവ താരം കോഹ്ലി ഇ ഇടെ പുറത്തെടുത്ത മികച്ച ഇന്നിങ്ങ്സുകളും എന്നെ കൊണ്ടെത്തിച്ചത് പഴയ സ്കൂള്‍ ഗ്രൌണ്ട്ഇലെക്കാണ് ....
ക്രികെറ്റ് അന്ന് എനിക്ക് ആവേശം ആയിരുന്നു .
സ്കൂളിലെ ക്രികെറ്റ് ടീം സെലെക്ടര്മാരില്‍ ഒരാള്‍ക്ക് ചൂടുള്ള ചിക്കന്‍ ബിരിയാണിയും ഒരു ബട്ടര്‍ ജൂസും വാങ്ങി കൊടുത്തു സ്കൂള്‍ ടീമില്‍ എന്റെ സ്ഥാനം ഞാന്‍ ഉറപ്പിച്ചു ..
തിങ്കളാഴ്ച എന്‍ എസ് എസ് സ്കൂളുമായി മാച്ച് ആണ് . .
ഒരു പരിശീലനത്തിന് വേണ്ടി വീടിനടുത്തുള്ള തൊപ്പികാരുടെ തൊടി എന്നറിയപ്പെടുന്ന ഗ്രൗണ്ടില്‍ ഞാഴരയ്ച്ച നടക്കുന്ന ടൂര്‍ണമെന്റില്‍ ഞാനും കളിക്കാനിറങ്ങി ...
അങ്ങിനെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ..
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഇരുപത്തൊന്നു റണ്‍സ് ..
ആദ്യ പന്ത് ശുക്കൂര്‍ക്കന്റെ ടെറസ്സും കടന്നു മൊയ്ദീന്‍കയുടെ വീട്ടു മുറ്റത്ത് ചെന്ന് വീണു ആറു റണ്‍സ് ..
ഇനി വേണ്ടത് പതിനഞ്ചു റണ്‍സ് ..
കാണികള്‍ ആവേശത്തോടെ തുള്ളിച്ചാടി . അടുത്ത പന്തും ബൌണ്ടറി ലൈനിന്റെ മുകളിലൂടെ തന്നെ പറന്നു .
ഇനി വെറും ഒന്‍പതു റണ്‍സ് മാത്രം പക്ഷെ നാലു പന്ത് മാത്രമേ ബാകി ഉള്ളു ..
അടുത്ത പന്തില്‍ വീണ്ടും ബൌണ്ടറി ...
ആവേശം വനോളമെത്തിയ മത്സരത്തില്‍ കാണികളുടെ ആരവവും കയ്യടിയും ചൂളം വിളികളും എനിക്ക് വ്യക്തമായി കേള്‍ക്കാം ...
പ്രതീക്ഷിച്ച പോലെ തന്നെ ഒരു കൂറ്റന്‍ സിക്സര്‍ പറത്തി കൊണ്ട് രണ്ടു പന്ത് ബാക്കി നില്‍ക്കെ കളി അവസാനിച്ചു ..
ഇത്ര ഒക്കെ ആയപ്പോ ബൌള്‍ ചെയ്ത എന്റെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ട കാര്യം ഇല്ല്യല്ലോ ..?
ചത്തവനെ കുത്തണ്ട എന്ന് കരുതിയിട്ടയിര്‍ക്കും ടീമിലുള്ളവര്‍ ഭാഗ്യത്തിന് എന്നെ എടുത്തിട്ട് പെരുമാറിയില്ല..
മറ്റു ചിലര്‍ ദയനീയമായി ഒന്ന് നോക്കി ..
എതിര്‍ ടീം ബാറ്റ്സ് മാനെയും പൊക്കി കൊണ്ട് ആഹ്ലാദ പ്രകടനം നടത്തുകയാണ് ..
പിറ്റേ ദിവസം സ്കൂളിലെത്തിയ ഞാന ആദ്യം ചെയ്തത് സ്കൂള്‍ ടീം കാപ്ട്യന്റെ അടുതെത്തി കളിക്ക് ഇറങ്ങുന്നതിനു മുന്പേ തന്നെ എന്റെ രാജി സമര്‍പ്പിക്കുകയാണ് ..
ഏതായാലും സ്കൂള്‍ ടീമില്‍ ആദ്യ കളിക്ക് ഇറങ്ങുന്നതിനു മുന്പ് തന്നെ കളി നിര്‍ത്തിയ കളിക്കാരന്‍ എന്ന സച്ചിന്റെ പേരില്‍ പോലും ഇല്ലാത്ത തിരുത്തപെടാത്ത റെക്കോര്‍ഡ് ഇന്നും എന്റെ പേരില്‍ ഭദ്രം ...
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ...
ഷാനു ...
.