Friday, 14 December, 2012

നിന്റെ ഓര്‍മ്മകള്‍

നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുമ്പോള്‍ 
പെയ്തൊഴിയുന്ന മഴ തുള്ളികള്‍ക്കും ...
താളം തല്ലുന്ന ഓളങ്ങള്‍ക്കും.. 
ചില്ലകളില്‍ ചേക്കേറിയ കിളികള്‍ക്കും ..
ചൊല്ലാന്‍ ഉള്ളത് നിന്റെ പേര്‍ മാത്രം 
എടുക്കുന്ന ഓരോ ശ്വാസത്തിലും 

അനുഭവിച്ചറിയുന്നത്
നിന്റെ ഗന്ധം മാത്രം
ഈ ഇളം കാറ്റിനെ പ്രണയത്തില്‍ ചാലിച്ച്
ഞാന്‍ നിന്നിലെക്കയക്കുന്നു...
സ്നേഹങ്ങള്‍ കൊണ്ട് തലോടുവാന്‍ .

Saturday, 8 December, 2012

സൌഹൃദo

പതിവ് പോലെ തന്നെ അഞ്ചര മണിക്ക് അലാറം അടിച്ചു ..
ഒന്‍പതു പേരുള്ള റൂമില്‍ 5/30മുതല്‍ അഞ്ചെ അമ്പതു വരെ ഷെരീഫിന്റെ ഊഴമാണ്.
 കിട്ടിയ ഇരുപതു മിനിറ്റുനുള്ളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു അവന്‍ പുറത്തെത്തി . 
അടുത്ത ആള്‍ കയറാനായി ബാത്രൂമിന്റെ വാതിലിനടുത്ത് തന്നെ നില്‍ക്കുന്നു .. 
ഓഫീസില്‍ പോകാനുള്ള തയരെടുപ്പിനു ശേഷം ഹംസാക്കയുടെ കടയില്‍ നിന്നും കൊണ്ട് വെച്ച സാന്‍ വിച് എടുത്തു കഴിച്ചു ...
അവന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങളില്‍ ഒന്നാണ് ഇന്ന് .. 
ഒരു ഞായറാഴ്ചയിലെ സായാന്ഹത്തില്‍ ബീചില്‍ കൂട്ടുകാരുമൊത് കത്തി വെച്ച് ഇരിക്കുമ്പോള്‍ ഖ്വല്ബില്‍ ഉടക്കിയ കണ്ണുകള്‍ ഇന്ന് അവനു സ്വന്തമാണ്... 
അതൊരു പവിത്രമായ ബന്ധമാക്കി ഊട്ടി ഉറപ്പിച്ചതിന്റെ മൂന്നാം വാര്‍ഷികം ആണ് ഇന്ന് ..
അവന്‍ ഫോണെടുത്തു പ്രിയതമ ഷെറി യെ വിളിച്ചു.. 
രണ്ടു പേരും ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി 6/20 നു ബാത്‌റൂമില്‍ കയറാനുള്ള മനുവിന്റെ അലാറം അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവന്‍ വാച്ചിലേക്ക് നോക്കിയത് .. 
പടച്ചോനെ ഇന്നും ലേറ്റ്..
പെട്ടെന്ന് മകന്റെ വിവരങ്ങള്‍ തിരക്കി ഫോണ വെച്ച് ഓഫിസിലേക്കു തിരച്ചു ...
മകന് ഒന്നര വയസകുന്നു ..
അവന്റെ കൂടെ ഇരുന്നു 
അവനെ കൊഞ്ചിച്ചു 
അവന്റെ കളികളും കണ്ടു രസിച്ചു കഴിയേണ്ട സമയം
എല്ലാം നഷ്ടങ്ങള്‍ തന്നെ .. 
ഓഫിസിലെത്താന്‍ പത്തു മിനിറ്റ് ലേറ്റ് ആയി 
ടി ബോയ്‌ കൊണ്ട് വന്ന ചായ കുടിച്ചു പതുക്കെ ജോലി ആരംഭിച്ചു.. 
 തിരക്കുള്ള ജോലികളൊക്കെ ഒരു വിധം കഴിഞ്ഞു കുറച്ചു ഫ്രീ ആയപ്പോള്‍ അവനെ വീണ്ടും ഓര്‍മ്മകള്‍ വേട്ടയാടാന്‍ തുടങ്ങി ...
ചില സമയങ്ങളില്‍ ഇ ഒറ്റയ്ക്കുള്ള ജീവിതം വല്ലാതെ മടുപ്പ് തോനുന്നു 
എന്ന് അവസാനിക്കുമോ എന്തോ ? 
മനസ്സ് അസ്വസ്തമാകുംപോള്‍ പലപ്പോഴും അവനു ഒരു റിലീഫ് ആകുന്നത്‌ ഫേസ് ബുക്ക്‌ പോലെ ഉള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ ആണ് ...
ആലോചനക്കിടയില്‍ അവന്‍ ഫേസ്ബുക്ക്‌ ലോഗിന്‍ ചെയ്തു .. 
നിഷ ഫ്രണ്ട് റിക്വസ്റ്റ് അക്സ്പെറ്റ് ചെയ്തിരിക്കുന്നു എന്ന് notification വന്നിരിക്കുന്നു ..
കഥകളും കവിതകളും ഒക്കെ കുത്തി കുറിക്കുന്ന പ്രവാസികളുടെ ഒരു ഗ്രൂപിലെ ആക്റ്റീവ്മെമ്പര്‍ ആണ് നിഷ ..
ആള് ഓണ്‍ ലൈനില്‍ ഉണ്ട് .. 
വെറുതെ ഒരു ഹായ് അടിച്ചു വിട്ടേക്കാം . 
കണ്ടു പരിചയമുള്ള മുഖം ആയതു കൊണ്ടാകാം ഒരു ഹായ് അപ്പൊ തന്നെ തിരിച്ചു വന്നു 

ആഴമേറിയ ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത് . 
നിഷയും വിവാഹിത ആണ് ..
ഭര്‍ത്താവും ഒരു വയസുള്ള മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം.
 പതിവ് ചാറ്റിങ് മര്യാദ കളിലൂടെ കുറച്ചു ദിവസങ്ങള്‍ കടന്നു പോയെങ്ങിലും..
 പിന്നീടുള്ള ദിവസങ്ങളില്‍ ആത്മാര്‍ത്ഥ സൌഹൃദത്തിന്റെ ചിറകുകള്‍ മുളയ്ക്കുക ആയിരുന്നു .
ഓണ്‍ ലൈനില്‍ കാണാത്ത ദിവസങ്ങളില്‍ അവര്‍ പരസ്പരം ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു ...
ലോകത്തുള്ള എല്ലാ വിഷയങ്ങളെ പറ്റിയും അവരുടെ അറിവിന്റെ പരിധിക്കുളില്‍ നിന്നും അവര്‍ ആശയ വിനിമയമങ്ങള്‍ നടത്തി .
തങ്ങളുടെ കുടുംബങ്ങളെ കുറിച്ചായിരുന്നു അന്ന് അവര്‍ സംസാരിച്ചിരുന്നത് .
നിത്യേന ഉള്ള ഫോണ വിളിയും ചാറ്റിങ്ങും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്തുമോ എന്നാ സംശയം പ്രകടിപ്പിച്ചത് ശേരീഫയിരുന്നു ' 
ഷെരീഫിന്റെ ആ ചോദ്യത്തിന് ശേഷം രണ്ടു പേരും അല്‍പ സമയം നിശബ്ദരായി.
 അങ്ങിനെ ഉണ്ടാകുമോ എന്ന് നിഷ സംശയത്തോടെ തിരിച്ചു ചോദിച്ചു .. 
ആ ചോദ്യം മനസ്സിനെ രണ്ടു പേരെയും അലട്ടിയത് കൊണ്ടാവണം അന്നത്തെ സംഭാഷണം പെട്ടെന്ന് അവസാനിച്ചു..
 പിറ്റേന്ന് ഷെരീഫ് ഓഫ്സില്‍ എത്തിയപ്പോഴേക്കും നിശയുടെ കാള്‍ വന്നു .
ന്റെ പഹയ ഒരൊറ്റ ചോദ്യം കൊണ്ട് ഇന്നലെ മുഴുവന്‍ നീ എന്നെ വീര്‍പ്പു മുട്ടിച്ചു കളഞ്ഞല്ലോ..  ഏതായാലും ഇന്നലെ തന്നെ ആ വീര്‍പ്പു മുട്ടല്‍ ഞാന്‍ മാറ്റി ഇക്കയോട് വളരെ വിശദമായി തന്നെ നിന്നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്‌ .
സൗകര്യം പോലെ പുള്ളിക്കും പരിചയപ്പെടണം എന്ന് പറഞ്ഞിട്ടുണ്ട് .
അത് കേട്ടതിനു ശേഷമാണ് എനിക്ക് സമാധാനമായത് .. 
നിന്റെ ഓരോ ചോദ്യങ്ങള്‍ .. അവള്‍ കുറ്റപ്പെടുത്തി.
  അങ്ങിനെ ഒരു ഒഴിവു ദിനത്തില്‍ നിശയും ഭര്‍ത്താവു സിധീക്കിനെയും പരിജയപെടനായി ഷെരീഫ് നിശയുടെ വീട്ടിലെത്തി.
പ്രിയ കൂട്ടുകാരിയെയും കുടുംബത്തെയും നേരിട്ട് കണ്ട സന്തോഷം അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു,
 പിന്നീടുള്ള മിക്ക ഒഴിവു ദിനങ്ങളിലും അവര്‍ ഒത്തു ചേര്‍ന്നു,
 നിന്റെ ബീവിയെ ഇത് വരെ പരിച്ചയപെട്ടിലല്ലോ ശേരീഫെ സിദ്ധീക്ക് ഭായുടെ കമന്റ്‌ .
 ഒരു മുനിറ്റ് നേരം ആലോചിച്ചതിനു ശേഷം ഷെരീഫ് ഫോണ എടുത്തു ഷെറി ക്ക് വിളിച്ച്..
 ഷെറി...
 ഞാന്‍ എന്റെ ചില ഫ്രിഎണ്ട്സിനെ പരിചയപെടുത്താന്‍ വിളിച്ചതാണ്..
 ഞാന്‍ അവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞു ഫോണ്‍ നിഷക്കു കൈ മാറി..
 നിഷയും ഹസും പരിജയപെട്ടു,,, 
നിഷ അല്‍പ നേരം സംസാരിച്ചു ഫോണ തിരിച്ചു കൊടുത്തു..
പക്ഷെ അവരുടെ അടുത്ത് നിന്നും തിരിച്ചു വരുമ്പോള്‍ ഷെരീഫിന്റെ മനസ്സ് പതിവ് വെള്ളിയാഴ്ചകളിലെ പോലെ സ്വസ്ഥം ആയിരുന്നില്ല.. 
നിശയുടെ ഫോണ കാള്‍ ഷെറി ഏതു രീതിയില്‍ എടുക്കുമെന്ന് ഒരു പിടിയുമില്ല. 
തന്റെ കാര്യത്തില്‍ ഷെറി എത്ര മാത്രം സ്വാര്‍ത്ഥ ആണെന്ന് ഷെരീഫിന് നന്നായി അറിയാം.  

സ്വന്തം അമ്മായിയുടെ മകളെ ബൈകില്‍ കയറ്റിയതിനു ദിവസങ്ങളോളം പിണങ്ങി നടന്ന ആളാണ് ഷെറി .
ആ സ്വാര്‍ഥത അവനു ഏറെ കുറെ ഇഷ്ടവും ആണ് .. 
റൂമിലെത്തി ഉടനെ തന്നെ ഷെറി യുടെ നമ്പറിലേക്ക് വിളിച്ചു .
അവന്‍ മനസ്സില്‍ കരുതിയത്‌ പോലെ തന്നെ അന്തരീക്ഷം അത്ര പന്തിയല്ല .
മറു തലക്കല്‍ പൊട്ടി തെറിയില്‍ തുടങ്ങിയ പരാതി പറച്ചില്‍ പിന്നീട് തേങ്ങലായി മാറി.
എന്ത് പറഞ്ഞു സമാധാനിപ്പിച്ചാലും അവള്‍ക്കു ആശ്വാസം ആകില്ല എന്ന് 
അവനു നന്നായറിയാം .
അവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവന്‍ പകച്ചു നിന്നു...
 ഇടയ്ക്കു കരയല്ലേ കരയല്ലേ എന്ന് പറയാന്‍ അല്ലാതെ മറ്റൊന്നിനും അവനു കഴിഞ്ഞില്ല അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്നു ഊഹിക്കാന്‍ അവനു നല്ല പോലെ കഴിയും ..
അത് കൊണ്ട് തന്നെയാണ് ഒന്നും പറയാന്‍ കഴിയാത്തതും ... 

എന്റെ ഈ സ്വഭാവം ശെരിയല്ല ന്നും
ഭയങ്കര ബോര്‍ ആണെന്നും എനികറിയാം ഇക്ക
 പക്ഷെ ഇക്കയോട് വേറെ ആരെങ്കിലുംസംസരിചെന്നോ ഇട പഴകിയെന്നോ കേള്‍ക്കുമ്പോള്‍ എനിക്കവിടെ നിന്നാണ് സങ്കടം വരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല..  
ഞാന്‍ എന്ത് ചെയ്യും ഇക്ക ..... 
അവള്‍ വിതുമ്പി കൊണ്ട് ചോദിച്ചു ..
 അവന്‍ അല്‍പ നേരം നിശബ്ദനായി ..
 ഇവളുടെ ഹൃദയം തുളച്ചു കയറുന്ന സ്നേഹത്തിനു പകരംഎന്ത് കൊടുത്താലാണ് മതി യാകുക.

അവളോടുള്ള പ്രായശ്ചിത്തം എന്നോണം അവന്‍ ഏറെ വൈകിയും അവളോട്‌ സംസാരിച്ചും ആശ്വസിപ്പിച്ചും ഇരുന്നു..  
നേരിട്ടും ഫോണിലും ഇനി ആ സുഹ്രത് ബന്ധം തുടരില്ല എന്ന് അവള്‍ക്കു വാക്ക് കൊടുത്തു കൊണ്ട് അവന്‍ ഫോണ കട്ട്‌ ചെയ്തു.
രാവിലെ ഓഫ്സിലെതിയ ഉടനെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും നിഷയെ ഒഴിവാക്കി .. 
എല്ലാം വിവരങ്ങളും അടങ്ങിയ വിശദമായി ഇനി മേലില്‍ വിളിക്കരുത് എന്ന് ഓര്‍മ്മപെടുതലോടെ മെസ്സേജ് അയച്ചു,
 പത്തു മിനുട്ട്  കഴിഞ്ഞപ്പോഴേക്കും നിശയുടെ റിപ്ലേ വന്നു.
അവളും ഒരു പെണ്ണായത് കൊണ്ടായിരിക്കാം അവള്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലകിയിരിക്കുന്നു അവളുടെ മറുപടിയില്‍ നിന്നും അവനു മനസ്സിലായി,
ഇനി മേലില്‍ വിളിക്കില്ല എന്നും .. 
നീ എന്നും നല്ലൊരു ഭര്‍ത്താവ് ആയിരിക്കട്ടെ.... 
എന്നും കൂടെ ആശംസിച്ചാണ് നിഷ മെസ്സേജ് നിര്‍ത്തിയത്..  

മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന്‌ വല്ലാത്തൊരു വിങ്ങല്‍ .
നാട്ടിലെ ഷെറി യുടെ മുഖവും തലേ ദിവസത്തെ അവളുടെ തേങ്ങലും വീണ്ടും മനസ്സില്‍ വന്നപ്പോള്‍ വിങ്ങല്‍ ഒരല്പം കുറഞ്ഞു .. 

പിന്നീടു നിശയുടെ കാള്‍ വന്നില്ല..  
അവര്‍ തമ്മില്‍ കാണാന്‍ ശ്രമിച്ചില്ല,,
 നിശയുടെ പ്രാര്‍ത്ഥന പോലെ ത്തന്നെ അവന്‍ എന്നും അവളുടെ നല്ലൊരു ഭര്‍ത്താവായി ജീവിച്ചു.. 
കാലങ്ങള്‍ കടന്നു പോയി..  
എല്ലാം ഓര്‍മ്മകളായി ... 
ഷെരീഫും ഷെറി യും ഇപ്പോള്‍ നാട്ടിലാണ് ..
മകന്‍ യു എ യില്‍ ജോലി നോക്കുന്നു.. 
ഒരു ഞായറാഴ്ച പതിവില്ലാതെ രാവിലെ തന്നെ മകന്റെ ഫോണ കാള്‍ വന്നു..
എന്താടാ പതിവില്ലാതെ രാവിലെ തന്നെ ? 
വല്ല വിശേഷവും ?
 ഷെരീഫ് മകനോടായ് തിരക്കി.

അത് പപ്പാ ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.. 
എന്താന്ന് വെച്ച പറയട .. 
അത് പിന്നെ പപ്പാ ... 
ഇന്ന് ഉച്ചയ്ക്ക് രണ്ടു മൂന്നു പേര്‍ അവിടെ വരും .. 
എന്തിനു ? 
 നിന്റെ വല്ല ഫ്രണ്ട്സും ആണോ? 
അല്ല പപ്പാ ... 
അവര്‍ പപ്പയെ കണ്ടു സംസാരിക്കാന്‍ വരുവാണ്,, 

എനികൊരു കുട്ടിയെ ഇഷ്ടമാണ് ..
ആ കുട്ടിയും കൂടെ കാണും,
പപ്പാ മമ്മയെ കൊണ്ട് എനിക്ക് അനുകൂലമായി ഒരു തീരുമാനം എടുപ്പിക്കണം,

അവര്‍ വരട്ടെ വന്നു എല്ലാവരെയും കണ്ടു സംസാരിക്കട്ടെ എന്ന് ആലോചിക്കാം അല്പം ഗൌരവം നടിച്ചു പറഞ്ഞു ഷെരീഫ് ഫോണ കട്ട്‌ ചെയ്തു...
ഷെറീ ...... 
ഉച്ചക്ക് മോന്റെ കുറച്ചു ഗസ്റ്റ് വരുന്നുണ്ട് ഷെരീഫ് അടുക്കളയിലേക്കു വിളിച്ചു പറഞ്ഞു .. 

ആരാ അത് ഗള്‍ഫിലുള്ള വല്ല ഫ്രണ്ട്സും ആണോ.? 
അല്ല.. നീ ഇങ്ങു വാ പറഞ്ഞു തരാം .. 

ഷെരീഫ് ഷെറി യെ വിളിച്ചു അടുത്തിരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചു..
മോന്‍ പറഞ്ഞ പോലെ ഉച്ചയോടെ അവര്‍ വീട്ടിലെത്തി..
മകന്റെ ഭാവി വധുവിനെയും മാതാ പിതാക്കളെയും കണ്ടു ഷെരീഫ് അല്‍പ നേരം ആശ്ചര്യത്തോടെ നിന്നു ... 
പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു അകത്തേക്ക് ഇരുത്തി .. 

ഒറ്റ നോട്ടത്തില്‍ തന്നെ ഷെറി ക്ക് മരുമകളെ നന്നേ ബോധിച്ചു അവന്‍ സെലക്ട്‌ ചെയ്യുന്നത് ഒന്നും മോശമരാകില്ല എന്ന് പുഞ്ചിരിയോടെ ഒരു കമന്റ്സ് പാസ്‌ ആക്കി ഷെറി ജ്യൂസ്‌ ഉമായി വന്നു 

ഇതാരോക്കെയനെന്നു  നിനക്ക് മനസ്സിലായോ ഷെറി ?
ജ്യൂസ്‌ കുടിക്കുന്നതിനിടെ ഷെരീഫ് ചോദിച്ചു ?
മൂവരെയും ഒന്ന് കൂടെ നോക്കി മനസ്സിലായില്ല എന്നാ ഭാവത്തില്‍ ഷെരീഫിന്റെ കണ്ണിലേക്കു നോക്കി..  

ഇതാണ് യു എ ഐ യിലെ പഴയ നിഷയും സിദ്ധിക്കും, 
പുഞ്ചിരിയോടെ ഷെരീഫ് അവരെ പരിചയപ്പെടുത്തി..  
ഷെറി യുടെ പ്രതികരണം എന്താണെന്നു അറിയാന്‍ മൂവരും ആകാംഷയോടെ ഷെറി യുടെ മുഖത്തേക്ക് നോക്കി .... 

ഇനിയിപ്പോ പെണ്ണിന്റെ വീട്ടുകാരെ പട്ടി അന്വേഷിച്ചു അറിയേണ്ട കാര്യം ഒന്നും ഇലല്ലോ നമുക്ക് അറിയുന്നവര്‍ തന്നെയല്ലേ ..? 
എല്ലാവരുടെയും നെഞ്ചിടിപ്പ് കുറച്ചു കൊണ്ട് ഷെറി മറുപടി പറഞ്ഞു ..
നമ്മുകിതങ്ങു ഉറപ്പിക്കാം ഇക്ക എനിക്ക് കുട്ടിയെ നന്നായി ബോധിച്ചു .. 

അങ്ങിനെ പഴയ സുഹൃ ത്തുക്കള്‍  പുതിയൊരു ദ്രിഡമായ ബന്ധത്തിന് തുടക്കം കുറിച്ച്.. എല്ലാം നന്നായി നടന്നതിനു ദൈവത്തിനോട് നന്ദി പറഞ്ഞു സന്തോഷത്തോടെ പിരിഞ്ഞു .. 

അടുക്കളയിലെ തിരക്കൊക്കെ കഴിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ഷെരീഫ് ഷെറി യെ അടുത്ത് വില്ച്ചു ചേര്‍ത്ത് ഇരുത്തി തലോടി കൊണ്ട് ചോദിച്ചു ...
നിനക്ക് സത്യമായിട്ടും വിഷമം ഇല്ലല്ലോ ഷെ ? 
ചോദിച്ചു തീരുന്നതിനു മുന്‍പേ ഷെറി അവന്റെ വാ പൊത്തി.... 

ഈ കാലമത്രയും എനിക്ക് വേണ്ടി മാത്രം ജീവിച്ചു..  
എന്ന്നെ മാത്രം സ്നേഹിച്ചു..
എന്നെ താലോലിച്ചു ..
എന്നോടുള്ള എല്ലാ കടമകളും ചെയ്തു..
 പോന്നു പോലെ നോക്കിയാ ഇക്കയോട് എനിക്ക് എങ്ങനെ വിഷമം ഉണ്ടാകാനാ ഇക്ക..  
ഒരു പക്ഷെ എന്റെ പ്രാര്‍ത്ഥന കൊണ്ട് കൂടി ആയിരക്കും ഇങ്ങനെ ഒരു ബന്ധം കറങ്ങി തിരിഞ്ഞു വന്നത്...  

ആത്മാര്‍ത്ഥമായ പ്രണയം പോലെ തന്നെ നിഷ്കളങ്കമായ സൌഹൃദവും ഒരിക്കലും നശിക്കിലെന്നു എനിക്കിപ്പോ മനസ്സിലായി ഇക്ക..
 അവള്‍ അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു .. 

ആ നിറ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു അനശ്വര പ്രണയം ....

Wednesday, 28 November, 2012

ഫുഡ്

ചാനലുകള്‍ മാറി മാറി കാണുന്നതിനിടെ ആണ് അമൃത ടിവിയില്‍ ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ശ്രദ്ധയില്‍ പെട്ടത് ,,
ഒരു ഡോക്ടര്‍ മഹാബലിയായി വേഷമിട്ടിരിക്കുന്നു.. 
പ്രചകളും മന്ത്രിമാരും ഒക്കെ ആയി മറ്റു ചില ഡോക്ടര്‍മാരും. 
കേരളത്തില്‍ വന്നിറങ്ങിയ മാവേലിയെ എല്ലാവരും ആഘോഷപൂര്‍വ്വം സ്വീകരിച്ചു സിംഹാസനത്തില്‍ ഇരുത്തി,
  ഓരോരുത്തരായി കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് മാവേലിയോട് ആരാഞ്ഞു. 
ഒരു ഷവര്‍മ എടുക്കട്ടെ ?
 ശവായ ആയാലോ? 
ബ്രോസ്റ്റെട്ട് ചിക്കെന്‍ ഉണ്ട് 
 ചിക്കന്‍ ഫ്രൈഡ്രയസ് .? 
നമ്മുടെ ദേശീയ ഭക്ഷണം പൊറോട്ട രണ്ടെണ്ണം എടുക്കട്ടെ ?
ചോദ്യ ശരങ്ങള്‍ക്കൊടുവില്‍ മാവേലിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. '
നിങ്ങളുടെ ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും എന്റെ വയറ്റില്‍ വല്ല മാലിന്യ സംസകരണ കേന്ദ്രവും ഉണ്ടെന്നു.
 " മാവേലിയുടെ ഈ മറുപടി എന്റെ മനസ്സില്‍ വല്ലാതെ തട്ടി. 
ഞാന്‍ എന്റെ ഭക്ഷണ രീതികളെ കുറിച്ച് അല്‍പ നേരം ഇരുന്നു ആലോചിച്ചു . 
ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ഉണ്ടെക്കാവുന്ന ദോഷങ്ങളെ കുറിച്ച് കൂടുതല്‍ കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അസ്വസ്ഥനായി. 
ഏറെ നേരത്തെ ആലോചനക്കൊടുവില്‍ ഭാവിയിലെ എന്റെ ഭക്ഷണ രീതികളെ കുറിച്ച് ഞാന്‍ വ്യക്തമായൊരു പ്ലാന്‍ ഉണ്ടാക്കി അല്പം നേരം മയങ്ങി. 

 മയക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ നല്ല വിശപ്പ്‌ .. 
മനസ്സിലെ അസ്വസ്ഥത ആണെങ്ങില്‍ അങ്ങിനെ തന്നെ കിടപ്പുണ്ട് .. 
ഏതായാലും എല്ലാ വിഷമങ്ങളും മാറാന്‍ ഏറെ നേരം ആലോചിച്ചു ഞാന്‍ ഒരു തീരുമാനം എടുത്തു .ഇന്നും കൂടെ കഴിക്കാം . 

എന്റെ പ്രതികരണ ശേഷിക്കു താല്‍ക്കാലിക വിരാമം ഇട്ടു കൊണ്ട് ഞാന്‍ KFC ലക്ഷ്യമാക്കി നടന്നു….

Tuesday, 30 October, 2012

നിന്‍ ശ്വാസം

നിന്‍ ശ്വാസം തെന്നലായ് വന്നു എന്‍ മിഴികളെ തഴുകി .. 
എന്റെ സ്നേഹ സംഗീതമായ് അങ്ങ് ദൂരെ നീ കാത്തു നിന്നു.. 
സ്നേഹത്തിന്‍ ചില്ല് ജാലകം ഞാന്‍ നിനക്ക് നേരെ തുറന്നപ്പോള്‍ ..
പൊന്‍ കരങ്ങള്‍ നീട്ടി നീ എന്നില്‍ വന്നണഞ്ഞു ..

Thursday, 13 September, 2012

നിന്റെ ഓര്‍മ്മകള്‍

എന്നെ കീഴപ്പെടുത്താന്‍ മാത്രം ശക്തിയുള്ള ഉന്മാദത്തില്‍ ഞാന്‍ മയങ്ങുമ്പോള്‍ ..... 
നിന്റെ ഓര്‍മ്മകള്‍ മാത്രം എന്നില്‍ നിറയുന്നു ... 
ഏകാന്തത മാത്രം കൂട്ടിരുന്ന രാവുകളില്‍ .. 
പ്രണയം തേടി ഞാന്‍ അലഞ്ഞപ്പോള്‍ ... 
നമ്മുടെ അതമാവുകള്‍ ഒന്നാകുന്നു ... 
എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ക്ക് ... 
ഒരേ നിറമെന്നു ഞാന്‍ അറിയുന്നു ..

Thursday, 6 September, 2012

സ്നേഹം


ഒത്തിരി നേരത്തെ സാമീപ്യം വേണ്ട ...
ഒന്നും മൊഴിഞ്ഞിടെണ്ട ..  
നീ ഓളങ്ങളായി വന്നു സ്നേഹങ്ങളുടെ തലോടല്‍ സമ്മാനിക്കുക...

Thursday, 31 May, 2012

നീ ..

എന്റെ പകലുകള്‍ക്ക്‌ നീ ഒരു ഹരമായിരുന്നു എന്റെ രാവുകള്‍ക്ക്‌ നീ ഒരു സ്വപ്നമായിരുന്നു എന്റെ സ്വപ്നങ്ങള്‍ക്ക് നീ ഒരു വസന്തമായിരുന്നു എന്റെ വികാരവും വിചാരവും ആയിരുന്നു നീ... ഇന്ന് നീ എനിക്ക് ഏറ്റവും വിലപെട്ട സ്വത്ത് ..

Monday, 9 April, 2012

എന്റെ പ്രണയ സംഗീതംഎന്റെ പ്രണയ സംഗീതമേ ..
നിന്റെ പുഞ്ചിരിയില്‍ മധുരമായ് മയങ്ങി കിടക്കുനത് എന്തൊരു പ്രലോഭനീയത ആണ് .
എന്തൊരു വശ്യത ആണ് ..
ആ മാധുര്യം ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുന്നു ..
ഒരു ക്ഷണിക നിമിഷത്തിന്റെ മിന്നലില്‍ ആത്മാവിനെ ചൂഴുന്ന മൃദുവായ തലോടല്‍ പോലെ എന്നെ പൊതിയുന്നു ..
ശക്തമായ സ്വാര്‍ത്ഥ ആവേശത്തോടെ തുളുമ്പുന്ന ചെതോഹരിതയോടെ തീവ്രമെങ്ങിലും ശാന്തമായ് അതെന്നെ ഉന്മാദ മൂര്‍ച്ചയില്‍ എത്തിക്കുന്നു .
അളവിനും ആകാശത്തിനും ഒതുക്കി നിര്‍ത്താന്‍ കഴിയാത്ത വെളിച്ചത്തിന്റെ ഒരു ക്ഷണിക ധാര ഹൃദയത്തില്‍ സൂര്യ ചുംബനത്തിന്റെ ഊഷ്മളത തളിക്കുന്നു ..
എന്റെ മാത്രം ആനന്ദം .
എന്റെ മാത്രം സമ്പത്ത് ..
നിധിയായ്‌ കാത്തു വെച്ച ദിവ്യതയുടെ ഉപനിഷത്ത് വ്യാപ്തമായ തേജോ വലയത്തിന്റെ പരിലാളനത്തില്‍ ഞാന്‍ സ്വയം വെളിപ്പെടുന്നു ..
അടങ്ങാത്ത തീഷ്ണത എന്നെ നിന്നില്‍ കെട്ടിയിടുന്നു ...
അനന്തതയുടെ വലയത്തിനുള്ളില്‍ ഒരു ഏകാന്തത ..
ഈ വിദൂരതയില്‍ രണ്ടു പേര് മാത്രം
ആ പ്രിയമുള്ള പുഞ്ചിരി ഒരു മഹാ ലോകം നെയ്തെടുക്കുന്നു ..
അജ്ഞാത വിസ്മയത്തിന്റെ മഹാ ലോകം ..
പ്രണയത്തിന്റെ മായ പ്രപഞ്ചം ..
അവിടെ ഞാനും എന്റെ പ്രിയതമ നീയും മാത്രം ...


Saturday, 31 March, 2012

റെക്കോര്‍ഡ്‌


ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്കരുടെ നൂറാം സെഞ്ച്വറി യും യുവ താരം കോഹ്ലി ഇ ഇടെ പുറത്തെടുത്ത മികച്ച ഇന്നിങ്ങ്സുകളും എന്നെ കൊണ്ടെത്തിച്ചത് പഴയ സ്കൂള്‍ ഗ്രൌണ്ട്ഇലെക്കാണ് ....
ക്രികെറ്റ് അന്ന് എനിക്ക് ആവേശം ആയിരുന്നു .
സ്കൂളിലെ ക്രികെറ്റ് ടീം സെലെക്ടര്മാരില്‍ ഒരാള്‍ക്ക്‌ ചൂടുള്ള ചിക്കന്‍ ബിരിയാണിയും ഒരു ബട്ടര്‍ ജൂസും വാങ്ങി കൊടുത്തു സ്കൂള്‍ ടീമില്‍ എന്റെ സ്ഥാനം ഞാന്‍ ഉറപ്പിച്ചു ..
തിങ്കളാഴ്ച എന്‍ എസ് എസ് സ്കൂളുമായി മാച്ച് ആണ് . .
ഒരു പരിശീലനത്തിന് വേണ്ടി വീടിനടുത്തുള്ള തൊപ്പികാരുടെ തൊടി എന്നറിയപ്പെടുന്ന ഗ്രൗണ്ടില്‍ ഞാഴരയ്ച്ച നടക്കുന്ന ടൂര്‍ണമെന്റില്‍ ഞാനും കളിക്കാനിറങ്ങി ...
അങ്ങിനെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ..
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഇരുപത്തൊന്നു റണ്‍സ് ..
ആദ്യ പന്ത് ശുക്കൂര്‍ക്കന്റെ ടെറസ്സും കടന്നു മൊയ്ദീന്‍കയുടെ വീട്ടു മുറ്റത്ത്‌ ചെന്ന് വീണു ആറു റണ്‍സ് ..
ഇനി വേണ്ടത് പതിനഞ്ചു റണ്‍സ് ..
കാണികള്‍ ആവേശത്തോടെ തുള്ളിച്ചാടി . അടുത്ത പന്തും ബൌണ്ടറി ലൈനിന്റെ മുകളിലൂടെ തന്നെ പറന്നു .
ഇനി വെറും ഒന്‍പതു റണ്‍സ് മാത്രം പക്ഷെ നാലു പന്ത് മാത്രമേ ബാകി ഉള്ളു ..
അടുത്ത പന്തില്‍ വീണ്ടും ബൌണ്ടറി ...
ആവേശം വനോളമെത്തിയ മത്സരത്തില്‍ കാണികളുടെ ആരവവും കയ്യടിയും ചൂളം വിളികളും എനിക്ക് വ്യക്തമായി കേള്‍ക്കാം ...
പ്രതീക്ഷിച്ച പോലെ തന്നെ ഒരു കൂറ്റന്‍ സിക്സര്‍ പറത്തി കൊണ്ട് രണ്ടു പന്ത് ബാക്കി നില്‍ക്കെ കളി അവസാനിച്ചു ..
ഇത്ര ഒക്കെ ആയപ്പോ ബൌള്‍ ചെയ്ത എന്റെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ട കാര്യം ഇല്ല്യല്ലോ ..?
ചത്തവനെ കുത്തണ്ട എന്ന് കരുതിയിട്ടയിര്‍ക്കും ടീമിലുള്ളവര്‍ ഭാഗ്യത്തിന് എന്നെ എടുത്തിട്ട് പെരുമാറിയില്ല..
മറ്റു ചിലര്‍ ദയനീയമായി ഒന്ന് നോക്കി ..
എതിര്‍ ടീം ബാറ്റ്സ് മാനെയും പൊക്കി കൊണ്ട് ആഹ്ലാദ പ്രകടനം നടത്തുകയാണ് ..
പിറ്റേ ദിവസം സ്കൂളിലെത്തിയ ഞാന ആദ്യം ചെയ്തത് സ്കൂള്‍ ടീം കാപ്ട്യന്റെ അടുതെത്തി കളിക്ക് ഇറങ്ങുന്നതിനു മുന്പേ തന്നെ എന്റെ രാജി സമര്‍പ്പിക്കുകയാണ് ..
ഏതായാലും സ്കൂള്‍ ടീമില്‍ ആദ്യ കളിക്ക് ഇറങ്ങുന്നതിനു മുന്പ് തന്നെ കളി നിര്‍ത്തിയ കളിക്കാരന്‍ എന്ന സച്ചിന്റെ പേരില്‍ പോലും ഇല്ലാത്ത തിരുത്തപെടാത്ത റെക്കോര്‍ഡ്‌ ഇന്നും എന്റെ പേരില്‍ ഭദ്രം ...
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ...
ഷാനു ...

.

Tuesday, 13 March, 2012

അവള്‍
ശൈത്യ കാലത്തെ തണുപ്പുള്ള ആ പ്രഭാതത്തില്‍ ഞാന്‍ കുറച്ചു നേരത്തെ എഴുന്നേറ്റു ..
പ്രഭാതത്തിന്റെ സുന്ദരമായ മുഖം അന്നെനിക്ക് കാണാന്‍ കഴിഞ്ഞു .
കൂട്ടില്‍ നിന്നും പുറത്തേക്കു പറക്കുന്ന പറവകളും ചിലബിയടിക്കുന്ന കാറ്റിന്റെ മണവും,
ഇരുട്ടിനെ മറച്ചു സൂര്യന്‍ പ്രകശം ചൊരിഞ്ഞു വരുന്ന കാഴ്ചയും ഞാന്‍ ആസ്വദിച്ചു ..
രാവിലെ നടത്തം പതിവില്ലാത്ത ഞാന്‍ അന്ന് ഇറങ്ങി നടന്നു .
എന്താണ് എന്നെ നടക്കാന്‍ പ്രേരിപ്പിച്ചത് എന്നനിക്കറിയില്ല .
എല്ലാം ഒരു നിമിത്തമായിരിക്കാം .
കാരണം യധ്രിശ്ചികമായി ഞാന്‍ അന്നവളെ കണ്ടു . ..
സൌന്ദര്യത്തിന്റെ പര്യായം ആയിരുന്നു അവള്‍ ..
പൂച്ചകളുടെത് പോലുള്ള കണ്ണുകള്‍ , മെലിഞ്ഞ ശരീരം, ആരെയും ആകര്‍ഷിക്കുന്ന ചുണ്ടുകള്‍ ,
സൂര്യനെ പിന്നില്‍ നിര്‍ത്തുന്ന പുഞ്ചിരി ..
പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വന്ന ഞാന്‍ ആ കാര്യം പോലും മറന്നു അവളെ നോക്കി നിന്നു ..
പ്രക്രതിയുടെ ഒരു പ്രകോപനവും ഇല്ലാതെ ഞാന്‍ പിറ്റേ ദിവസവും എണീറ്റ്‌ നടന്നു ..
കാരണം അവള്‍ അത്രയേറെ മനസ്സിനെ ആകര്‍ഷിച്ചിരിക്കുന്നു .
പ്രതീക്ഷിച്ച പോലെ ഞാന്‍ അന്നും അവളെ കണ്ടു ..
പ്രഭാത സവാരി ഞാന്‍ നിത്യ സംഭവമാക്കി മാറ്റി .ദിവസങ്ങള്‍ കടന്നു പോയി ..
പറയാന്‍ സാധിക്കാത്ത ഒരു വികാരം എന്റെ ഉള്ളില്‍ വര്‍ധിച്ചു കൊണ്ടിരുന്നു .
എനിക്ക് ആ കുട്ടിയോട് എന്തൊക്കെയോ പറയണം എന്ന് തോന്നി ..
ഇ വികാരത്തെയാണ് പ്രണയം അല്ലെങ്ങില്‍ പ്രേമം എന്നൊക്കെ പറയുക എന്ന് എന്റെ മനസ്സു പറഞ്ഞു ...
മനസിലാക്ക്കാന്‍ പറ്റാത്ത വികാരത്തെ ഒഴിവാക്കി മനസ്സില്‍ പ്രണയം എന്ന വികാരവുമായി ഞാന്‍ എ കുട്ടിയെ കണ്ടു ..
പതിവില്‍ നിന്നും വിപരീതമായി ഞാനൊന്നു ചിരിച്ചു ..
ആജാനുബാഹു ആയ എന്റെ ചുണ്ടില്‍ നിന്നും വന്ന ആ ചിരി ഗൌനിക്കാതെ അവള്‍ പെട്ടെന്ന് നടന്നു നീങ്ങി .
അതിനു ശേഷമുള്ള രണ്ടു ദിവസങ്ങളില്‍ അവളുടെ പൊടി പോലും കണ്ടില്ല .

"വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം" അന്ന് ഇറങ്ങാത്തത് കൊണ്ട് -
ഓര്‍മകളെ കൈ വള ചാര്‍ത്തി എന്ന പാട്ട് പാടി ഞാന്‍ അഡ്ജസ്റ്റ് ചെയ്തു ..
വലിയ ശരീരം വെച്ച് ചെറിയ ശരീരമുള്ള അവളോട്‌ പ്രണയ അഭ്യര്‍ഥന നടത്താന്‍ എന്തോ ഒരു ഇത് എനിക്ക് തന്നെ -
തോന്നിയത് കൊണ്ട്ഞാന്‍ വേറൊരു വഴി തിരഞ്ഞെടുത്തു .
പുസ്തക സഞ്ചിയുമായി സ്കൂളിലേക്ക് നടന്നു പോകുന്ന അവളുടെ ചിത്രം വരച്ചു അവളുടെ സഹപാഠിയെ ഏല്‍പ്പിച്ചു ..
ചിത്രത്തിന്റെ സ്വാധീനം കൊണ്ടാണോ എന്നനിക്കറിയില്ല പിറ്റേന്ന് ഒരു അത്ഭുതം സംഭവിച്ചു .
രണ്ടു ദിവസം കാണാതെ ഇരുന്ന അവള്‍ എന്റെ എതിര്‍വശത്ത് കൂടെ വന്നു എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോട്‌ കൂടെ നടന്നു പോയി.
എന്റെ മനസ്സ് നിറഞ്ഞു.
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നിയ ഞാന്‍ . എക്സസൈസ്‌ എടുക്കുകയാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കും വിധം റോഡില്‍ വെച്ച് തന്നെ അത് ചെയ്തു ....
ഓര്‍മകളെ കൈ വള ചാര്‍ത്തി എന്ന പാട്ട് ഒഴിവാക്കി ഹം കോ സിര്‍ഫ്‌ തുംസെ പ്യാര്‍ ഹായ് എന്ന പാട്ടും പാടി ഞാന്‍ വീട്ടിലെത്തി ..
ഉമ്മയ്ക്ക് ഒരു കട്ടന്‍ ചായക്ക് ഓര്‍ഡര്‍ കൊടുത്തു കൊണ്ട് നാളെ അവളെ കണ്ടാല്‍ എന്തൊക്കെ ചെയ്യണം എന്ത് പായണം എന്ന ആലോചനയില്‍ മുഴുകി ഞാന്‍ അങ്ങിനെ ഇരുന്നു ...
പെട്ടെന്നാണ് അത് സംഭവിച്ചത് ..
ബാങ്ക് കൊടുത്തിട്ട് കുറെ നേരായി എണീക്ക് ബലാലെ ..
ഉമ്മ ഉറകത്തില്‍ നിന്നും വിളിച്ചു ഉണര്‍ത്തി ..
ശോ ! സ്വപ്നത്തില്‍ എങ്കിലും ഒന്ന് പ്രേമിക്കാന്‍ ഒരു ചാന്‍സ് ഒത്തു വന്നതായിരുന്നു ..
ഉമ്മ അത് കുളമാക്കി ..
ഏതായാലും അതിനു ശേഷം ഞാന്‍ എന്നും രാവിലെ എണീറ്റ്‌ നടക്കാന്‍ തുടങി ..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ..
ഷാനു ....

Friday, 3 February, 2012

വിട ...


ചരിത്രങ്ങള്‍ ഉറങ്ങുന്ന സൗദി അറേബ്യന്‍ മണ്ണില്‍ നിന്നും ഞാന്‍ വിട വാങ്ങാന്‍ ഒരുങ്ങുമ്പോള്‍
മൂന്നു കൊല്ലത്തോളം എന്റെ സന്തത സഹചാരിയും പാദരക്ഷകനും എല്ലതിലുമപരി എന്റെ ഇ ശരീരത്തെ താങ്ങി നിര്തിയവനുമായ നിന്നോടും ഞാന്‍ വിട വാങ്ങുകയാണ് ...

നിന്റെ നില്‍പ്പ് ഈ ഇടെയായി അഭിനയ സാമ്രാട്ട് ലാലേട്ടനെ പോലെ ഒരു വശത്തേക്ക് ആയതു കൊണ്ടും നിന്റെ ഒരു മുക്കും മൂലയും ഇനി പൊട്ടന്‍ ബാക്കി ഇല്ലാത്തതും കൊണ്ടും
നിന്നെ ഇവടെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിഥന്‍ ആയിരിക്കുകയാണ് ഞാന്‍ ..
യാത്ര പറയുന്നതിനു മുന്‍പേ നിന്നോടായ്‌ രണ്ടു വാക്ക് ..

പുതിയ ഒരു സഹയാത്രികനെ വാങ്ങി കാശു കളയാന്‍ താല്പര്യം ഉള്ള ആളെല്ല എന്നുള്ള കാര്യം നീ മനസ്സിലാക്കണം ..

ഇനിയും നീ എന്നെ താങ്ങി നിര്‍ത്തും എന്നുള്ള വിശ്വാസത്തില്‍ നിന്നെയും കൊണ്ട് നാട്ടിലേക് പുറപെട്ടാല്‍ ഞാന്‍ പിന്നെ നന്ഗ്ന പാദനായ് വിമാനം ഇറങ്ങേണ്ടി വരും എന്നുള്ള സത്യവും നീ മനസ്സിലാകണം ..

നമ്മള്‍ ഒരുമിച്ചിരുന്ന സഞ്ചരിച്ചിരുന്ന കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ നിന്നെ
മനസ്സിലകിയത് പോലെ നീ എന്നെയും മനസ്സിലാകും എന്നുള്ള
വിശ്വാസത്തോട് കൂടി നിന്നോട് ഞാന്‍ വിട വാങ്ങുന്നു ..

നിനക്കിനി ചര്ത്ര ഭൂമിയില്‍ വിശ്രമിക്കാം ...

സാഗരം മനസ്സില്‍ ഉണ്ടെങ്ങിലും ...
കരയുവാന്‍ കണ്ണ് നീരില്ല ..

നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ..
ഷാനു