Saturday, 8 December, 2012

സൌഹൃദo

പതിവ് പോലെ തന്നെ അഞ്ചര മണിക്ക് അലാറം അടിച്ചു ..
ഒന്‍പതു പേരുള്ള റൂമില്‍ 5/30മുതല്‍ അഞ്ചെ അമ്പതു വരെ ഷെരീഫിന്റെ ഊഴമാണ്.
 കിട്ടിയ ഇരുപതു മിനിറ്റുനുള്ളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു അവന്‍ പുറത്തെത്തി . 
അടുത്ത ആള്‍ കയറാനായി ബാത്രൂമിന്റെ വാതിലിനടുത്ത് തന്നെ നില്‍ക്കുന്നു .. 
ഓഫീസില്‍ പോകാനുള്ള തയരെടുപ്പിനു ശേഷം ഹംസാക്കയുടെ കടയില്‍ നിന്നും കൊണ്ട് വെച്ച സാന്‍ വിച് എടുത്തു കഴിച്ചു ...
അവന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങളില്‍ ഒന്നാണ് ഇന്ന് .. 
ഒരു ഞായറാഴ്ചയിലെ സായാന്ഹത്തില്‍ ബീചില്‍ കൂട്ടുകാരുമൊത് കത്തി വെച്ച് ഇരിക്കുമ്പോള്‍ ഖ്വല്ബില്‍ ഉടക്കിയ കണ്ണുകള്‍ ഇന്ന് അവനു സ്വന്തമാണ്... 
അതൊരു പവിത്രമായ ബന്ധമാക്കി ഊട്ടി ഉറപ്പിച്ചതിന്റെ മൂന്നാം വാര്‍ഷികം ആണ് ഇന്ന് ..
അവന്‍ ഫോണെടുത്തു പ്രിയതമ ഷെറി യെ വിളിച്ചു.. 
രണ്ടു പേരും ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി 6/20 നു ബാത്‌റൂമില്‍ കയറാനുള്ള മനുവിന്റെ അലാറം അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവന്‍ വാച്ചിലേക്ക് നോക്കിയത് .. 
പടച്ചോനെ ഇന്നും ലേറ്റ്..
പെട്ടെന്ന് മകന്റെ വിവരങ്ങള്‍ തിരക്കി ഫോണ വെച്ച് ഓഫിസിലേക്കു തിരച്ചു ...
മകന് ഒന്നര വയസകുന്നു ..
അവന്റെ കൂടെ ഇരുന്നു 
അവനെ കൊഞ്ചിച്ചു 
അവന്റെ കളികളും കണ്ടു രസിച്ചു കഴിയേണ്ട സമയം
എല്ലാം നഷ്ടങ്ങള്‍ തന്നെ .. 
ഓഫിസിലെത്താന്‍ പത്തു മിനിറ്റ് ലേറ്റ് ആയി 
ടി ബോയ്‌ കൊണ്ട് വന്ന ചായ കുടിച്ചു പതുക്കെ ജോലി ആരംഭിച്ചു.. 
 തിരക്കുള്ള ജോലികളൊക്കെ ഒരു വിധം കഴിഞ്ഞു കുറച്ചു ഫ്രീ ആയപ്പോള്‍ അവനെ വീണ്ടും ഓര്‍മ്മകള്‍ വേട്ടയാടാന്‍ തുടങ്ങി ...
ചില സമയങ്ങളില്‍ ഇ ഒറ്റയ്ക്കുള്ള ജീവിതം വല്ലാതെ മടുപ്പ് തോനുന്നു 
എന്ന് അവസാനിക്കുമോ എന്തോ ? 
മനസ്സ് അസ്വസ്തമാകുംപോള്‍ പലപ്പോഴും അവനു ഒരു റിലീഫ് ആകുന്നത്‌ ഫേസ് ബുക്ക്‌ പോലെ ഉള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ ആണ് ...
ആലോചനക്കിടയില്‍ അവന്‍ ഫേസ്ബുക്ക്‌ ലോഗിന്‍ ചെയ്തു .. 
നിഷ ഫ്രണ്ട് റിക്വസ്റ്റ് അക്സ്പെറ്റ് ചെയ്തിരിക്കുന്നു എന്ന് notification വന്നിരിക്കുന്നു ..
കഥകളും കവിതകളും ഒക്കെ കുത്തി കുറിക്കുന്ന പ്രവാസികളുടെ ഒരു ഗ്രൂപിലെ ആക്റ്റീവ്മെമ്പര്‍ ആണ് നിഷ ..
ആള് ഓണ്‍ ലൈനില്‍ ഉണ്ട് .. 
വെറുതെ ഒരു ഹായ് അടിച്ചു വിട്ടേക്കാം . 
കണ്ടു പരിചയമുള്ള മുഖം ആയതു കൊണ്ടാകാം ഒരു ഹായ് അപ്പൊ തന്നെ തിരിച്ചു വന്നു 

ആഴമേറിയ ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത് . 
നിഷയും വിവാഹിത ആണ് ..
ഭര്‍ത്താവും ഒരു വയസുള്ള മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം.
 പതിവ് ചാറ്റിങ് മര്യാദ കളിലൂടെ കുറച്ചു ദിവസങ്ങള്‍ കടന്നു പോയെങ്ങിലും..
 പിന്നീടുള്ള ദിവസങ്ങളില്‍ ആത്മാര്‍ത്ഥ സൌഹൃദത്തിന്റെ ചിറകുകള്‍ മുളയ്ക്കുക ആയിരുന്നു .
ഓണ്‍ ലൈനില്‍ കാണാത്ത ദിവസങ്ങളില്‍ അവര്‍ പരസ്പരം ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു ...
ലോകത്തുള്ള എല്ലാ വിഷയങ്ങളെ പറ്റിയും അവരുടെ അറിവിന്റെ പരിധിക്കുളില്‍ നിന്നും അവര്‍ ആശയ വിനിമയമങ്ങള്‍ നടത്തി .
തങ്ങളുടെ കുടുംബങ്ങളെ കുറിച്ചായിരുന്നു അന്ന് അവര്‍ സംസാരിച്ചിരുന്നത് .
നിത്യേന ഉള്ള ഫോണ വിളിയും ചാറ്റിങ്ങും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്തുമോ എന്നാ സംശയം പ്രകടിപ്പിച്ചത് ശേരീഫയിരുന്നു ' 
ഷെരീഫിന്റെ ആ ചോദ്യത്തിന് ശേഷം രണ്ടു പേരും അല്‍പ സമയം നിശബ്ദരായി.
 അങ്ങിനെ ഉണ്ടാകുമോ എന്ന് നിഷ സംശയത്തോടെ തിരിച്ചു ചോദിച്ചു .. 
ആ ചോദ്യം മനസ്സിനെ രണ്ടു പേരെയും അലട്ടിയത് കൊണ്ടാവണം അന്നത്തെ സംഭാഷണം പെട്ടെന്ന് അവസാനിച്ചു..
 പിറ്റേന്ന് ഷെരീഫ് ഓഫ്സില്‍ എത്തിയപ്പോഴേക്കും നിശയുടെ കാള്‍ വന്നു .
ന്റെ പഹയ ഒരൊറ്റ ചോദ്യം കൊണ്ട് ഇന്നലെ മുഴുവന്‍ നീ എന്നെ വീര്‍പ്പു മുട്ടിച്ചു കളഞ്ഞല്ലോ..  ഏതായാലും ഇന്നലെ തന്നെ ആ വീര്‍പ്പു മുട്ടല്‍ ഞാന്‍ മാറ്റി ഇക്കയോട് വളരെ വിശദമായി തന്നെ നിന്നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്‌ .
സൗകര്യം പോലെ പുള്ളിക്കും പരിചയപ്പെടണം എന്ന് പറഞ്ഞിട്ടുണ്ട് .
അത് കേട്ടതിനു ശേഷമാണ് എനിക്ക് സമാധാനമായത് .. 
നിന്റെ ഓരോ ചോദ്യങ്ങള്‍ .. അവള്‍ കുറ്റപ്പെടുത്തി.
  അങ്ങിനെ ഒരു ഒഴിവു ദിനത്തില്‍ നിശയും ഭര്‍ത്താവു സിധീക്കിനെയും പരിജയപെടനായി ഷെരീഫ് നിശയുടെ വീട്ടിലെത്തി.
പ്രിയ കൂട്ടുകാരിയെയും കുടുംബത്തെയും നേരിട്ട് കണ്ട സന്തോഷം അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു,
 പിന്നീടുള്ള മിക്ക ഒഴിവു ദിനങ്ങളിലും അവര്‍ ഒത്തു ചേര്‍ന്നു,
 നിന്റെ ബീവിയെ ഇത് വരെ പരിച്ചയപെട്ടിലല്ലോ ശേരീഫെ സിദ്ധീക്ക് ഭായുടെ കമന്റ്‌ .
 ഒരു മുനിറ്റ് നേരം ആലോചിച്ചതിനു ശേഷം ഷെരീഫ് ഫോണ എടുത്തു ഷെറി ക്ക് വിളിച്ച്..
 ഷെറി...
 ഞാന്‍ എന്റെ ചില ഫ്രിഎണ്ട്സിനെ പരിചയപെടുത്താന്‍ വിളിച്ചതാണ്..
 ഞാന്‍ അവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞു ഫോണ്‍ നിഷക്കു കൈ മാറി..
 നിഷയും ഹസും പരിജയപെട്ടു,,, 
നിഷ അല്‍പ നേരം സംസാരിച്ചു ഫോണ തിരിച്ചു കൊടുത്തു..
പക്ഷെ അവരുടെ അടുത്ത് നിന്നും തിരിച്ചു വരുമ്പോള്‍ ഷെരീഫിന്റെ മനസ്സ് പതിവ് വെള്ളിയാഴ്ചകളിലെ പോലെ സ്വസ്ഥം ആയിരുന്നില്ല.. 
നിശയുടെ ഫോണ കാള്‍ ഷെറി ഏതു രീതിയില്‍ എടുക്കുമെന്ന് ഒരു പിടിയുമില്ല. 
തന്റെ കാര്യത്തില്‍ ഷെറി എത്ര മാത്രം സ്വാര്‍ത്ഥ ആണെന്ന് ഷെരീഫിന് നന്നായി അറിയാം.  

സ്വന്തം അമ്മായിയുടെ മകളെ ബൈകില്‍ കയറ്റിയതിനു ദിവസങ്ങളോളം പിണങ്ങി നടന്ന ആളാണ് ഷെറി .
ആ സ്വാര്‍ഥത അവനു ഏറെ കുറെ ഇഷ്ടവും ആണ് .. 
റൂമിലെത്തി ഉടനെ തന്നെ ഷെറി യുടെ നമ്പറിലേക്ക് വിളിച്ചു .
അവന്‍ മനസ്സില്‍ കരുതിയത്‌ പോലെ തന്നെ അന്തരീക്ഷം അത്ര പന്തിയല്ല .
മറു തലക്കല്‍ പൊട്ടി തെറിയില്‍ തുടങ്ങിയ പരാതി പറച്ചില്‍ പിന്നീട് തേങ്ങലായി മാറി.
എന്ത് പറഞ്ഞു സമാധാനിപ്പിച്ചാലും അവള്‍ക്കു ആശ്വാസം ആകില്ല എന്ന് 
അവനു നന്നായറിയാം .
അവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവന്‍ പകച്ചു നിന്നു...
 ഇടയ്ക്കു കരയല്ലേ കരയല്ലേ എന്ന് പറയാന്‍ അല്ലാതെ മറ്റൊന്നിനും അവനു കഴിഞ്ഞില്ല അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്നു ഊഹിക്കാന്‍ അവനു നല്ല പോലെ കഴിയും ..
അത് കൊണ്ട് തന്നെയാണ് ഒന്നും പറയാന്‍ കഴിയാത്തതും ... 

എന്റെ ഈ സ്വഭാവം ശെരിയല്ല ന്നും
ഭയങ്കര ബോര്‍ ആണെന്നും എനികറിയാം ഇക്ക
 പക്ഷെ ഇക്കയോട് വേറെ ആരെങ്കിലുംസംസരിചെന്നോ ഇട പഴകിയെന്നോ കേള്‍ക്കുമ്പോള്‍ എനിക്കവിടെ നിന്നാണ് സങ്കടം വരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല..  
ഞാന്‍ എന്ത് ചെയ്യും ഇക്ക ..... 
അവള്‍ വിതുമ്പി കൊണ്ട് ചോദിച്ചു ..
 അവന്‍ അല്‍പ നേരം നിശബ്ദനായി ..
 ഇവളുടെ ഹൃദയം തുളച്ചു കയറുന്ന സ്നേഹത്തിനു പകരംഎന്ത് കൊടുത്താലാണ് മതി യാകുക.

അവളോടുള്ള പ്രായശ്ചിത്തം എന്നോണം അവന്‍ ഏറെ വൈകിയും അവളോട്‌ സംസാരിച്ചും ആശ്വസിപ്പിച്ചും ഇരുന്നു..  
നേരിട്ടും ഫോണിലും ഇനി ആ സുഹ്രത് ബന്ധം തുടരില്ല എന്ന് അവള്‍ക്കു വാക്ക് കൊടുത്തു കൊണ്ട് അവന്‍ ഫോണ കട്ട്‌ ചെയ്തു.
രാവിലെ ഓഫ്സിലെതിയ ഉടനെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും നിഷയെ ഒഴിവാക്കി .. 
എല്ലാം വിവരങ്ങളും അടങ്ങിയ വിശദമായി ഇനി മേലില്‍ വിളിക്കരുത് എന്ന് ഓര്‍മ്മപെടുതലോടെ മെസ്സേജ് അയച്ചു,
 പത്തു മിനുട്ട്  കഴിഞ്ഞപ്പോഴേക്കും നിശയുടെ റിപ്ലേ വന്നു.
അവളും ഒരു പെണ്ണായത് കൊണ്ടായിരിക്കാം അവള്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലകിയിരിക്കുന്നു അവളുടെ മറുപടിയില്‍ നിന്നും അവനു മനസ്സിലായി,
ഇനി മേലില്‍ വിളിക്കില്ല എന്നും .. 
നീ എന്നും നല്ലൊരു ഭര്‍ത്താവ് ആയിരിക്കട്ടെ.... 
എന്നും കൂടെ ആശംസിച്ചാണ് നിഷ മെസ്സേജ് നിര്‍ത്തിയത്..  

മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന്‌ വല്ലാത്തൊരു വിങ്ങല്‍ .
നാട്ടിലെ ഷെറി യുടെ മുഖവും തലേ ദിവസത്തെ അവളുടെ തേങ്ങലും വീണ്ടും മനസ്സില്‍ വന്നപ്പോള്‍ വിങ്ങല്‍ ഒരല്പം കുറഞ്ഞു .. 

പിന്നീടു നിശയുടെ കാള്‍ വന്നില്ല..  
അവര്‍ തമ്മില്‍ കാണാന്‍ ശ്രമിച്ചില്ല,,
 നിശയുടെ പ്രാര്‍ത്ഥന പോലെ ത്തന്നെ അവന്‍ എന്നും അവളുടെ നല്ലൊരു ഭര്‍ത്താവായി ജീവിച്ചു.. 
കാലങ്ങള്‍ കടന്നു പോയി..  
എല്ലാം ഓര്‍മ്മകളായി ... 
ഷെരീഫും ഷെറി യും ഇപ്പോള്‍ നാട്ടിലാണ് ..
മകന്‍ യു എ യില്‍ ജോലി നോക്കുന്നു.. 
ഒരു ഞായറാഴ്ച പതിവില്ലാതെ രാവിലെ തന്നെ മകന്റെ ഫോണ കാള്‍ വന്നു..
എന്താടാ പതിവില്ലാതെ രാവിലെ തന്നെ ? 
വല്ല വിശേഷവും ?
 ഷെരീഫ് മകനോടായ് തിരക്കി.

അത് പപ്പാ ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.. 
എന്താന്ന് വെച്ച പറയട .. 
അത് പിന്നെ പപ്പാ ... 
ഇന്ന് ഉച്ചയ്ക്ക് രണ്ടു മൂന്നു പേര്‍ അവിടെ വരും .. 
എന്തിനു ? 
 നിന്റെ വല്ല ഫ്രണ്ട്സും ആണോ? 
അല്ല പപ്പാ ... 
അവര്‍ പപ്പയെ കണ്ടു സംസാരിക്കാന്‍ വരുവാണ്,, 

എനികൊരു കുട്ടിയെ ഇഷ്ടമാണ് ..
ആ കുട്ടിയും കൂടെ കാണും,
പപ്പാ മമ്മയെ കൊണ്ട് എനിക്ക് അനുകൂലമായി ഒരു തീരുമാനം എടുപ്പിക്കണം,

അവര്‍ വരട്ടെ വന്നു എല്ലാവരെയും കണ്ടു സംസാരിക്കട്ടെ എന്ന് ആലോചിക്കാം അല്പം ഗൌരവം നടിച്ചു പറഞ്ഞു ഷെരീഫ് ഫോണ കട്ട്‌ ചെയ്തു...
ഷെറീ ...... 
ഉച്ചക്ക് മോന്റെ കുറച്ചു ഗസ്റ്റ് വരുന്നുണ്ട് ഷെരീഫ് അടുക്കളയിലേക്കു വിളിച്ചു പറഞ്ഞു .. 

ആരാ അത് ഗള്‍ഫിലുള്ള വല്ല ഫ്രണ്ട്സും ആണോ.? 
അല്ല.. നീ ഇങ്ങു വാ പറഞ്ഞു തരാം .. 

ഷെരീഫ് ഷെറി യെ വിളിച്ചു അടുത്തിരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചു..
മോന്‍ പറഞ്ഞ പോലെ ഉച്ചയോടെ അവര്‍ വീട്ടിലെത്തി..
മകന്റെ ഭാവി വധുവിനെയും മാതാ പിതാക്കളെയും കണ്ടു ഷെരീഫ് അല്‍പ നേരം ആശ്ചര്യത്തോടെ നിന്നു ... 
പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു അകത്തേക്ക് ഇരുത്തി .. 

ഒറ്റ നോട്ടത്തില്‍ തന്നെ ഷെറി ക്ക് മരുമകളെ നന്നേ ബോധിച്ചു അവന്‍ സെലക്ട്‌ ചെയ്യുന്നത് ഒന്നും മോശമരാകില്ല എന്ന് പുഞ്ചിരിയോടെ ഒരു കമന്റ്സ് പാസ്‌ ആക്കി ഷെറി ജ്യൂസ്‌ ഉമായി വന്നു 

ഇതാരോക്കെയനെന്നു  നിനക്ക് മനസ്സിലായോ ഷെറി ?
ജ്യൂസ്‌ കുടിക്കുന്നതിനിടെ ഷെരീഫ് ചോദിച്ചു ?
മൂവരെയും ഒന്ന് കൂടെ നോക്കി മനസ്സിലായില്ല എന്നാ ഭാവത്തില്‍ ഷെരീഫിന്റെ കണ്ണിലേക്കു നോക്കി..  

ഇതാണ് യു എ ഐ യിലെ പഴയ നിഷയും സിദ്ധിക്കും, 
പുഞ്ചിരിയോടെ ഷെരീഫ് അവരെ പരിചയപ്പെടുത്തി..  
ഷെറി യുടെ പ്രതികരണം എന്താണെന്നു അറിയാന്‍ മൂവരും ആകാംഷയോടെ ഷെറി യുടെ മുഖത്തേക്ക് നോക്കി .... 

ഇനിയിപ്പോ പെണ്ണിന്റെ വീട്ടുകാരെ പട്ടി അന്വേഷിച്ചു അറിയേണ്ട കാര്യം ഒന്നും ഇലല്ലോ നമുക്ക് അറിയുന്നവര്‍ തന്നെയല്ലേ ..? 
എല്ലാവരുടെയും നെഞ്ചിടിപ്പ് കുറച്ചു കൊണ്ട് ഷെറി മറുപടി പറഞ്ഞു ..
നമ്മുകിതങ്ങു ഉറപ്പിക്കാം ഇക്ക എനിക്ക് കുട്ടിയെ നന്നായി ബോധിച്ചു .. 

അങ്ങിനെ പഴയ സുഹൃ ത്തുക്കള്‍  പുതിയൊരു ദ്രിഡമായ ബന്ധത്തിന് തുടക്കം കുറിച്ച്.. എല്ലാം നന്നായി നടന്നതിനു ദൈവത്തിനോട് നന്ദി പറഞ്ഞു സന്തോഷത്തോടെ പിരിഞ്ഞു .. 

അടുക്കളയിലെ തിരക്കൊക്കെ കഴിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ഷെരീഫ് ഷെറി യെ അടുത്ത് വില്ച്ചു ചേര്‍ത്ത് ഇരുത്തി തലോടി കൊണ്ട് ചോദിച്ചു ...
നിനക്ക് സത്യമായിട്ടും വിഷമം ഇല്ലല്ലോ ഷെ ? 
ചോദിച്ചു തീരുന്നതിനു മുന്‍പേ ഷെറി അവന്റെ വാ പൊത്തി.... 

ഈ കാലമത്രയും എനിക്ക് വേണ്ടി മാത്രം ജീവിച്ചു..  
എന്ന്നെ മാത്രം സ്നേഹിച്ചു..
എന്നെ താലോലിച്ചു ..
എന്നോടുള്ള എല്ലാ കടമകളും ചെയ്തു..
 പോന്നു പോലെ നോക്കിയാ ഇക്കയോട് എനിക്ക് എങ്ങനെ വിഷമം ഉണ്ടാകാനാ ഇക്ക..  
ഒരു പക്ഷെ എന്റെ പ്രാര്‍ത്ഥന കൊണ്ട് കൂടി ആയിരക്കും ഇങ്ങനെ ഒരു ബന്ധം കറങ്ങി തിരിഞ്ഞു വന്നത്...  

ആത്മാര്‍ത്ഥമായ പ്രണയം പോലെ തന്നെ നിഷ്കളങ്കമായ സൌഹൃദവും ഒരിക്കലും നശിക്കിലെന്നു എനിക്കിപ്പോ മനസ്സിലായി ഇക്ക..
 അവള്‍ അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു .. 

ആ നിറ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു അനശ്വര പ്രണയം ....

5 comments:

 1. നന്നായിരിക്കുന്നു കഥ
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ സര്‍

   Delete
 2. സൌഹൃദത്തിന്റെ മാസ്മരികത ... തെളിച്ചം ..ശക്തി എല്ലാം വരച്ചുകാട്ടുന്ന വരികള്‍

  ReplyDelete