Monday 24 October, 2011

ന്റെ സ്വന്തം പൊറോട്ട



പൊറോട്ട ഇല്ലാത്ത ഒരു ജീവിതം എന്റെ ഇന്നത്തെ ഭക്ഷണ രീതി വെച്ച്

എനിക്ക് ആലോചിക്കാന്‍ കൂടി പറ്റാത്ത ഒരു കാര്യമാണ് ..

പൊറോട്ടയെ പറ്റി അപവാദങ്ങള്‍ കേള്‍ക്കുന്നതനെങ്കില്‍ ദിന പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു ..

ആദ്യമായി കടല് കടന്നു ദുബായില്‍ എത്തിയിട്ടും അവിടെ നിന്നു പിന്നെ സൌദിയില്‍ എത്തിയിട്ടും പൊറോട്ട കിട്ടാന്‍ ഒരു ക്ഷാമവും ഇത് വരെ ഉണ്ടായിട്ടില്ല ..

ഇങ്ങനെ ഒക്കെ ആണെങ്കിലും കുട്ടികാലത്ത് മൈമുട്ടികയുടെ ഹോട്ടലില്‍ നിന്നും കഴിച്ച ..

ആ പൊറോട്ടയുടെയും രുചി പിന്നെ ഇത് വരെ കിടിയിട്ടില്ല എന്നത് ഒരു നഗ്നമായ സത്യം ..

ആദ്യമായി കഴിച്ച പൊറോട്ടയും ബീഫ് കറിയും ആയതു കൊണ്ടാണോ?

അതോ മൈമുട്ടിക്കക്ക് മാത്രം കിട്ടിയ കൈ പുണ്യം കൊണ്ടാണോ നാവില്‍ നിന്നും ആ രുചിയും മൂക്കില്‍ നിന്നും ആ ഒടുക്കത്തെ മണവും മാറാത്തത് എന്ന് എനിക്കറിയില്ല ..

വേനലവധികാലത്ത് ഉപ്പിലിട്ട മാങ്ങയും നെല്ലികയും ഐസ് അച്ചാറും വിറ്റു സ്വന്തായി ഉണ്ടാക്കിയ കാശു കൊണ്ട് അത് കഴിക്കുമ്പോള്‍ അതിനു പതിവിലും അധികം രുചിയും കിട്ടാറുണ്ട് ..

കാലചക്രം തിരഞ്ഞപ്പോള്‍ മൈമുട്ടിക യവനികകുള്ളില്‍ മറഞ്ഞു ..

ഫാസ്റ്റ് ഫുഡ് ഹോട്ടെല്‍കളുടെ കടന്നു കയറ്റം കൊണ്ട്

ആ ഹോട്ടല്‍ അതിനു മുന്നേ തന്നെ പഴങ്കഥ ആയിരുന്നു ..

നാട്ടില്‍ പോയാലും ആ പഴയ ബീഫ് കറിയും രുചിക്കാനും മണക്കാനും പറ്റില്ലെന്ന് രത്ന ചുരുക്കം ..

എല്ലാര്ക്കും ഇതേ പോലെ സ്വന്തം നാട്ടില്‍ രുചിയും മണവും മാറാത്ത ഒരു ഹോട്ടല്‍ കാണും എന്നാണ് എനിക്ക് തോനുന്നത് ..

ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ്‌കളുടെ ഇടയില്‍ പെട്ട്

ഒലിച്ചു പോകാതെ എല്ലാ നാടുകളിലും ഉള്ള മൈമുട്ടികമാര്‍ക്കും അവരുടെ ഹോട്ടല്‍കള്‍ക്കും

ദൈവം ആയുസ്സ് നീട്ടി കൊടുകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

എന്തായാലും എന്റെ നഷ്ടങ്ങളില്‍ മൈമുട്ടികയുടെ പൊറോട്ട യുടെയും ബീഫ് കറിയുടെയും..

സ്ഥാനം ഏറ്റവും മുകളില്‍ തന്നെ ...



നഷ്ട സ്വപ്നങ്ങളെ നിങ്ങള്‍ എനിക്കൊരു .

ദുഗ സിംഹാസനം തരുമോ..?

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....