Saturday 12 October, 2013

ഗ്യ്രാരണ്ടി കളര്‍

രണ്ടു മാസം മുന്‍പാണ് ഒരു നൈജീരിയക്കാരന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തത് 
ഇത്ര അധികം അപകര്‍ഷത ബോധം ഉള്ള ഒരു കറുപ്പനെ ഞാന്‍ ആദ്യായിട്ടാണ്‌ കണ്ടത് 
പെന്‍സില്‍ ചോദിച്ചിട്ട് കൊടുക്കാന്‍ ലേറ്റ് ആയാല്‍ താന്‍ കറുത്തത് കൊണ്ടാണെന്ന് ചിന്തിക്കുക 
ഓഫീസ് ബോയ്‌ ചായ കൊടുക്കാന്‍ ലേറ്റ് അയാല്‍ 
കറുത്തത് കൊണ്ടാണ് എന്ന് കരുതുക 
എന്തിനു പ്രിന്റ്‌ വരാന്‍ ലേറ്റ് അയാള്‍ വരെ ചിലപ്പോ അവന്‍ അങ്ങിനെ ചിന്തിക്കും എന്ന് തോനുന്നു 

അങ്ങിനെ ഇരിക്കെ ആണു നല്ല ഒത്ത ഒരു അണ്ണന്‍ കുറച്ചു ദിവസം മുന്‍പ് ജോയിന്‍ ചെയ്തു

പടച്ചോന്റെ കൃപ കണ്ടു മൂപ്പരും നല്ല ഗ്യ്രാരണ്ടി കളര്‍ ആണു
തന്നോട് കട്ടക്ക് കട്ടക്ക് നിക്കാന്‍ പറ്റിയ കറുപ്പന്‍ ആയതു കൊണ്ടാണാവോ
നൈജീരിയക്കാരന്‍ ഓടി ചെന്ന് പരിജയപ്പെട്ടു
ഹായ് ..

വേര്‍ ആര്‍ യൂ ഫ്രം ? ശ്രീലങ്ക ?

അണ്ണന്‍ : നോ ഐ അം ഫ്രം ഇന്ത്യ ?

നൈജെരിയക്കാരന്‍ അത്ഭുതത്ത്തോടെ : ഇന്ത്യ ? വൈ ആര്‍ യൂ സൊ ബ്ലാക്ക് ?

വന്നു കേറിയ പാടെ നമ്മളെ അണ്ണാച്ചി വല്ലതും കരുതണ്ടാ ന്നു കരുതി
ഞാന്‍ കേറി ഇടപ്പെട്ടു

നോക്കൂ മിസ്റ്റര്‍ നയ്ജീരിയക്കാരന്‍ . ഐ അം ആള്‍സോ ആന്‍ ഇന്ത്യന്‍
ഇവന്‍ ഐ അം ബ്ലാക്ക്‌

അത് കേട്ട് നൈജീരിയക്കാരന്‍ എന്റെ നേരെ തിരിഞ്ഞു ഇന്നോട്

സീ അസ്കര്‍

യുവര്‍ സ്കിന്‍ ഈസ്‌ നോട്ട ബ്ലാക്ക്‌ അസ്കര്‍ നോട്ട ബ്ലാക്ക്‌

യുവര്‍ സ്കിന്‍ ഈസ്‌ ലൈക്‌ ചോക്ലേറ്റ് ബ്രൌണ്‍ .

ആദ്യായിട്ട് ഒരാള്‍ ഞാന്‍ കറുപ്പന്‍ അല്ലാന്നു ന്നു പറയുന്നത് കേട്ട്
സന്തോഷം അണ പൊട്ടി ഒഴുകിയ ഞാന്‍
പിടിച്ചു നില്ക്കാന്‍ കഴിയാതെ
കക്കൂസില്‍ പോയി ഒരു സിഗിരട്ടു കത്തിച്ചു അതിന്റെ പൊക
സീലി ങ്ങിലേക്ക് ഊതി കളിച്ചു   

4 comments:

  1. ഈ ഞാന്‍ വായിച്ചിട്ടുണ്ട്.അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് ധരിച്ചത്.നര്‍മ്മം നന്നായിട്ടുണ്ട്.
    ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നുണ്ട്.
    ആശംസകള്‍

    ReplyDelete
  2. വളരെ നന്ദി സർ ..
    ഞാൻ ശ്രദ്ധിക്കാം

    ReplyDelete
  3. ചോക്കളേറ്റ് ബ്രൌണ്‍കളറുള്ള ഷാനു... :p

    ReplyDelete

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....