Tuesday 11 June, 2024

ബാക്കി വെച്ചത്

 




























വീണ്ടുമൊരിക്കൽ കൂടിയെന്ന്
ഉൾപ്പൂവിൽ ഖനം വെക്കുമ്പോ മാത്രം
ഞാൻ ബാക്കി വെച്ച് പോയെന്റെ
ഓർമ്മകളിലേക്ക് നീ
തിരിഞ്ഞു നിന്ന് കൊള്ളുക.

അതിലാദ്യം കാണുന്ന
പനിനീർ പുഷ്പങ്ങൾ നിറയെ
എന്റെ രക്തഗന്ധമായിരിക്കും.
ഞാനൊഴുകി വന്നിട്ടും
നീ പാനം ചെയ്യാതെ മിച്ചമായ്
പോയതായിരുന്നു അത്.

രണ്ടാം ഭാവത്തിൽ പിന്നീടായ്
നീ കാണുന്നതാഴമേറിയ
വേരുകളായിരിക്കും.
ഒരാത്മാവിനെ തേടി രാവേത്,
പകലേതെന്നറിയാതെ
കാത്തു കാത്തിരുന്നപ്പോ
മണ്ണിലേക്കാണ്ട് പോയതായിരുന്നുവത്.

വീണ്ടും മുന്തി നീ
മുൻപോട്ട് പോകുമ്പോ
മൂന്നാമാതായ് കാണുന്നതൊരരുവിയാകും.
തഥ്യമായതിൽ നിന്നകന്ന് മാറി
മിഥ്യയുടെ മുഖംമൂടിയും പേറി
ഞാനും നീയുമകന്നുമാറിയുണ്ടായ
വിള്ളലിലേക്കെന്റെ കണ്ണുനീർ 

ഉരുകിയൊലിച്ചതാകുന്നു അത്.

No comments:

Post a Comment

ബാക്കി വെച്ചത്

  വീണ്ടുമൊരിക്കൽ കൂടിയെന്ന് ഉൾപ്പൂവിൽ ഖനം വെക്കുമ്പോ മാത്രം ഞാൻ ബാക്കി വെച്ച് പോയെന്റെ ഓർമ്മകളിലേക്ക് നീ തിരിഞ്ഞു നിന്ന് കൊള്ളുക. അതിലാദ്യം ...