Saturday, 17 August 2024
ഉള്ളൊഴുക്ക് - Movie review
മോൾക്കെന്നോട് ദേഷ്യമാണോ ?എന്തിന് ?
അല്ല ..! ഞാനല്ലേ ഈ കല്യാണത്തിന് നിന്നെ നിർബന്ധിച്ചത്.
പരസ്പര പൂരകങ്ങളായ ഒരു ഇണയുണ്ടാകുക എന്ന മനോഹര സങ്കല്പത്തിൽ നിന്ന് മാറി വിവാഹമെന്നത് കടുംബ മഹിമയും,പേരും നോക്കി പെണ്മക്കളെ കുടിയൊഴിപ്പിക്കാനുള്ള ഉപാധിയാണെന്നു കരുതിപ്പോരുന്ന തലമുറയിലെ ലക്ഷോപലക്ഷം മാതാപിതാക്കൾ നേരിട്ടല്ലെങ്കിലും സ്വന്തം മനസ്സിനോടെങ്കിലും ചോദിച്ചു കാണും ജിജിയെന്ന അമ്മ മകൾ അഞ്ജുവിനോട് ചോദിച്ച ഈ ചോദ്യം.
ഉള്ളൊഴുക്കിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ (ലീലാമ്മ-അഞ്ജു )സ്നേഹം കൊണ്ട് മുറിവേറ്റവരെന്നോ സ്നേഹം കൊണ്ട് കബളിപ്പിക്കപ്പെട്ടവരെന്നോ വിളിക്കാം.അമിതമായ സ്നേഹം സ്വാർത്ഥതയിലേക്ക് വഴി മാറുമ്പോ ചിലരാ സ്നേഹം കൊണ്ട് കബളിക്കപ്പെടുന്നു. ചിലർക്കാ സ്നേഹം കൊണ്ട് മുറിവേൽക്കുന്നു. അതുണ്ടാക്കുന്ന സ്വാർത്ഥതയുടെ ആഴം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാകുന്ന മുറിപ്പാടിന്റെ ആഗാധം പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് കൂടെ മനസ്സിലാക്കുമ്പോഴാണ് "സ്നേഹം" ഒരു ഇരു തല മൂർച്ചയുള്ള വാളാണെന്നു തിരിച്ചറിയുക.
വന്യമൃഗങ്ങളുടെ ജീവിതം കണ്ടിട്ടില്ലേ? വിശപ്പും സ്വന്തം നില നിൽപ്പും മാത്രമാണവിടെ നീതി. മുൻപിൽ നിൽക്കുന്നതാരാണെന്നതിനോ അവരുടെ വേദന എന്താണ് എന്നതിനോ അവിടെ സ്ഥാനമില്ല. ഭൂമിയിലെ സസ്തനികളിൽ സഹജീവികളോടുള്ള സ്നേഹവും,സഹതാപവും,സഹാനുഭൂതിയും മനുഷ്യർക്കുള്ള മാത്രമുള്ള സവിശേഷതയാണ് എന്ന് വാഴ്ത്തിപ്പാടുമ്പോഴും സവിശേഷ ഗുണമായ ഈ സ്നേഹം തന്നെ അതിനെ എതിരിദിശയിലേക്ക് നയിക്കുന്നു എന്നത് ഒരു കണക്കിന് എത്ര വലിയ വിരോധാഭാസമാണല്ലേ ?
സ്നേഹമുള്ളപ്പോ തന്നെ പ്രാക്ടിക്കലും കൂടി ആണ് എന്ന് കാണിക്കാനാണോ ..അതോ സ്നേഹമുണ്ടെന്നു പറഞ്ഞാലും സ്ത്രീകളോളം തീവ്രത പുരുഷന്മാരുടെ സ്നേഹത്തിനില്ലാ എന്ന് കാണിക്കാൻ ആണോ ക്ലൈമാക്സ് ആകുമ്പോഴേക്കും രാജീവിനെ സ്വിച് ഇട്ട പോലെ മാറ്റിയത് എന്നറിഞ്ഞു കൂടാ. ഭൂരിഭാഗം വരുന്ന പുരുഷന്മാരുടെ പ്രതിനിധി എന്ന രീതിയിൽ അങ്ങനെ ചോദിപ്പിച്ചതിനു തെറ്റ് പറയുകയും ചെയ്തു കൂടാ. പക്ഷേ ...! അങ്ങനെ ആണെങ്കി തന്നെ തുടക്കം മുതലേ രാജീവിന് അത് പോലൊരു ഷെയ്ഡ് കൂടെ ഉള്ളതായി കാണിക്കാമായിരുന്നു എന്ന് തോന്നി.
സ്നേഹമെന്ന തിരിച്ചു കയറാൻ പറ്റാത്ത ചുഴിയിൽ പെട്ട് പോയ രണ്ടു സ്ത്രീകളുടെ മാനസികസംഘർഷങ്ങൾ അതെ പടി ശരീരത്തിലൂടെനീളം കൊണ്ട് വന്ന ഉർവ്വശി ചേച്ചിയും പാർവതി തിരുവോത്തും കഥാപാത്രങ്ങളെ ബ്രില്ലിയൻറ് ആയി ചെയ്തു വെച്ചിട്ടുണ്ട്. രണ്ടു പ്രതിഭകളുടെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമ ഇനിയും കാണാത്ത സിനിമാസ്വാദകരുണ്ടെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും.
-ഷാനു കോഴിക്കോടൻ
Subscribe to:
Post Comments (Atom)
KILL - Movie review (Malayalam)
ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...

-
നിന്റെ ഓര്മ്മകള് എന്നില് നിറയുമ്പോള് പെയ്തൊഴിയുന്ന മഴ തുള്ളികള്ക്കും ... താളം തല്ലുന്ന ഓളങ്ങള്ക്കും.. ചില്ലകളില് ചേക്കേറിയ കിളികള്...
-
നല്ല തണുപ്പ് ... ലീവ് കഴിയാൻ ഇനി ഒരു ദിവസം കൂടെ .. നാളെ മുതല് ഒരു വര്ഷത്തേക്കിനി ഈ പ്രഭാതമല്ല ഇന്നിനി എങ്ങോട്ടും പോകുന്നില്ല . ...
No comments:
Post a Comment